scorecardresearch

Latest News

മര്യാദയ്ക്ക് സംസാരിക്കണം, ഷോയുടെ നിലവാരം കളയാൻ ഞാൻ അനുവദിക്കില്ല; റോബിനും റിയാസിനും ജാസ്മിനും അവസാന വാണിംഗുമായി മോഹൻലാൽ

റോബിനെയും റിയാസിനെയും ജാസ്മിനെയും ശകാരിച്ച് മോഹൻലാൽ

Mohanlal Bigg Boss

Bigg Boss Malayalam Season 4: വാരാന്ത്യ എപ്പിസോഡുകളിൽ പലപ്പോഴും മോഹൻലാലിന്റെ കയ്യിൽ നിന്നും വഴക്ക് ഏറ്റുവാങ്ങിയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് റോബിൻ. റോബിന് ഇത്തവണ അവസാന വാണിംഗുമായാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. വീടിനകത്ത് അസഭ്യവാക്കുകൾ ഉപയോഗിച്ചതും ജയിൽ നിയമങ്ങൾ തെറ്റിച്ച് പെരുമാറിയതുമൊക്കെയാണ് മോഹൻലാലിനെ ചൊടിപ്പിച്ചിരിക്കുന്നത് എന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

റോബിനു മാത്രമല്ല, അസഭ്യമായ ഭാഷയിൽ വീടിനകത്ത് വഴക്കുണ്ടാക്കുന്ന ജാസ്മിൻ, റിയാസ് എന്നിവരെയും മോഹൻലാൽ താക്കീത് ചെയ്യുന്നുണ്ട് പ്രമോയിൽ. “മലയാളത്തിൽ സംസാരിക്കാൻ എന്താണ് ബുദ്ധിമുട്ട് എന്നാണ് റിയാസിനോട് മോഹൻലാൽ ചോദിക്കുന്നത്.ഇങ്ങനെ കളിക്കാൻ പറ്റില്ല. റോബിനു അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ, മര്യാദയ്ക്ക് സംസാരിക്കണം, ബാക്കിയുള്ളവർ എന്താണ് മണ്ടന്മാരാണോ? ജാസ്മിൻ സംസാരിക്കുന്നത് മര്യാദയ്ക്കല്ല. ഈ ഷോയ്ക്ക്​ അതിന്റേതായ ഒരു നിലവാരമുണ്ട്. അത് ഇല്ലാതാക്കാൻ ആരെയും ഞാൻ സമ്മതിക്കില്ല,” മോഹൻലാൽ പറയുന്നതിങ്ങനെ.

ബിഗ് ബോസ് വീട്ടിലെ നിയമാവലികൾ തെറ്റിച്ച റോബിൻ, റിയാസ് എന്നീ മത്സരാർത്ഥികൾക്കെതിരെയും സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ച ജാസ്മിനെതിരെയും എന്ത് നിലപാടാണ് മോഹൻലാൽ എടുക്കുക എന്ന് കാത്തിരുന്ന് കാണാം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 mohanlal got angry with robin