scorecardresearch

Latest News

Bigg Boss: ബിഗ് ബോസ് മത്സരാർത്ഥികളെ മൂക്കു കൊണ്ട് ക്ഷ വരപ്പിച്ച് ധൃതരാഷ്ട്രരും മോഹൻലാലും

Bigg Boss Malayalam Season 4: “ധൃതരാഷ്ട്രർ കണ്ണിനു കാഴ്ചയില്ലാത്ത ആളാണ്, അദ്ദേഹമിത് കാണാതിരിക്കട്ടെ,” എന്നായിരുന്നു അക്ഷരതെറ്റ് വരുത്തിയ നിമിഷയോട് മോഹൻലാൽ പറഞ്ഞത്

Mohanlal Bigg boss, Bigg boss malayalam season 4

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും മത്സരാർത്ഥികൾ പലകുറി വഴക്ക് കേട്ടിട്ടുള്ള ഒന്നാണ്, വീടിനകത്ത് സംസാരത്തിൽ കൂടുതലായി ഇംഗ്ലീഷ് ഉപയോഗിക്കുന്നു എന്നത്. നാലാം സീസണിലെത്തി നിൽക്കുമ്പോഴും ആ കീഴ്‌വഴക്കത്തിനു മാത്രം വലിയ മാറ്റമൊന്നുമില്ല. മലയാളിയല്ലാത്ത അമേരിക്കക്കാരിയായ അപർണ മൾബറി പറയുന്നത്ര പോലും മലയാളം നാലാം സീസണിലെ പല മത്സരാർത്ഥികളും പറയുന്നില്ലെന്നതാണ് സത്യം.

ബിഗ് ബോസ് ഷോയുടെ നിയമാവലികളിലും എടുത്തുപറയുന്ന ഒന്നാണ്, വീടിനകത്ത് പരമാവധി മലയാളം സംസാരിക്കണം എന്നത്. വാരാന്ത്യ എപ്പിസോഡിനായി എത്തിയ മോഹൻലാൽ മത്സരാർത്ഥികൾ അമിതമായി വീടിനകത്ത് ഇംഗ്ലീഷ് സംസാരിക്കുന്നതായി ചൂണ്ടികാട്ടി. പോയവാരം മത്സരാർത്ഥികൾ ഇംഗ്ലീഷിലും മറ്റു ഭാഷകളിലും സംസാരിച്ചതിന്റെ പ്രധാന ഭാഗങ്ങൾ കോർത്തിണക്കിയ​ ഒരു വീഡിയോയും മോഹൻലാൽ പ്ലേ ചെയ്തു കാണിച്ചു.

മാത്രമല്ല, ഇത്തവണ മത്സരാർത്ഥികൾക്കായി ഒരു കേട്ടെഴുത്തു മത്സരവും മോഹൻലാൽ നടത്തി. താൻ പറയുന്ന മലയാളം വാക്കുകൾ തെറ്റാതെ ബോർഡിൽ എഴുതുക എന്നതായിരുന്നു മത്സരാർത്ഥികൾക്കുള്ള ടാസ്ക്. മൃത്യുഞ്ജയം, ധൃതരാഷ്ട്രര്‍ എന്നീ അൽപ്പം കട്ടിയുള്ള വാക്കുകളായിരുന്നു മോഹൻലാൽ മത്സരാർത്ഥികൾക്കായി നൽകിയത്. എന്നാൽ മൃത്യുഞ്ജയവും ധൃതരാഷ്ട്രരും മത്സരാർത്ഥികളെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. “ധൃതരാഷ്ട്രർ കണ്ണിനു കാഴ്ചയില്ലാത്ത ആളാണ്, അദ്ദേഹമിത് കാണാതിരിക്കട്ടെ,” എന്നായിരുന്നു അക്ഷരതെറ്റ് വരുത്തിയ നിമിഷയോട് മോഹൻലാൽ പറഞ്ഞത്.

നിമിഷ മാത്രമല്ല, ലക്ഷ്മിപ്രിയ, ദില്‍ഷ പ്രസന്നന്‍, നവീൻ അറയ്ക്കൽ, ജാനകി സുധീർ എന്നിവരെല്ലാം വാക്കുകൾ തെറ്റിച്ചാണ് എഴുതിയത്. കൂട്ടത്തിൽ ശരിയായി ആ വാക്കുകൾ എഴുതി മോഹൻലാലിന്റെ കയ്യിൽ നിന്നും അഭിനന്ദനം ഏറ്റുവാങ്ങിയത് ശാലിനിയും ബ്ലെസ്‌ലിയുമാണ്.

ബിഗ് ബോസ് വീട്ടിൽ മലയാളം സംസാരിക്കേണ്ടത് നിർബന്ധമാണെന്ന് മത്സരാർത്ഥികളെ ഓർമ്മപ്പെടുത്തിയ മോഹൻലാൽ, ഇടവേളകളിൽ മലയാളം എഴുതി പഠിക്കാനായി ഒരു ബോർഡും മത്സരാർത്ഥികൾക്ക് സമ്മാനിച്ചാണ് മടങ്ങിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 mohanlal gives malayalam spelling test to contestants

Best of Express