/indian-express-malayalam/media/media_files/uploads/2022/03/bigg-boss-4.jpg)
ബിഗ് ബോസ് നാലാം സീസണ് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബിഗ് ബോസ് നാലാം സീസണിന്റെ ലോഗോ അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിറകെ ആരാകും ബിഗ് ബോസ് നാലാം സീസണിന്റെ ആരാധകൻ എന്ന ചർച്ചയും ഉയർന്നു വന്നു.
സൂപ്പർസ്റ്റാർ മോഹൻലാൽ ആയിരുന്നു കഴിഞ്ഞ മൂന്ന് സീസണുകളിലെ അവതാരകൻ. എന്നാൽ ഈ സീസണിൽ മോഹൻലാലിന് പുതിയ സിനിമകളുടെ തിരക്കിനിടയിൽ ഷോയുടെ അവതാരകനായി എത്താനാവില്ലെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ഒപ്പം സുരേഷ് ഗോപി പകരം അവതാരകനാവും എന്നും അഭ്യൂഹങ്ങൾ ഉയർന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് അവസാനമിട്ടിരിക്കുകയാണ് ഏഷ്യാനെറ്റ് ഇപ്പോൾ. ആരാകും ഷോയുടെ നാലാം സീസണിലെ അവതാരകനെന്ന് ഒരു വീഡിയോയിലൂടെ ഏഷ്യാനെറ്റ് വെളിപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലേത് പോലെ മോഹൻലാൽ തന്നെയാവും അവതാരകനാവുകയെന്ന് വീഡിയോയിൽ പറയുന്നു.
"ബ്ലഫിങ്ങിന് ഇനി ഫുൾ സ്റ്റോപ്പ് ..!! മലയാളി പ്രേക്ഷകർ ഉത്സവമാക്കിയ ജനപ്രിയ ഷോ ബിഗ്ഗ്‌ബോസ് നാലാം സീസണിൽ വീണ്ടും നമ്മുടെ ലാലേട്ടൻ," വീഡിയോക്കൊപ്പമുള്ള അടിക്കുറിപ്പിൽ ഏഷ്യാനെറ്റ് കുറിച്ചു.
Also Read: കിങ് ഖാനോടൊപ്പം ബോളിവുഡ് ത്രില്ലർ ചിത്രമൊരുക്കാൻ ആഷിഖ് അബു?
മാർച്ച് അവസാനം ബിഗ് ബോസ് നാലാം സീസൺ സംപ്രേഷണം ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us