scorecardresearch

Latest News

Bigg Boss: മുംബൈയിൽ ബിഗ് ബോസ് സെറ്റൊരുങ്ങുന്നു; ഷോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം

Big Boss Malayalam Season 4: മാർച്ച് അവസാനയാഴ്ചയോടെ നാലാം സീസണിന്റെ സംപ്രേഷണം ആരംഭിക്കും

Big boss, Big boss Malayalam season 4 set location, ബിഗ് ബോസ്, Big Boss Malayalam Season 4

Bigg Boss Malayalam Season 4: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ബിഗ്ഗ് ബോസിന്റെ നാലാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മുംബൈയിലാണ് ഇത്തവണ ബിഗ് ബോസ് സീസൺ നാലിനുള്ള സെറ്റൊരുങ്ങുന്നത്. മുംബൈ ഫിലിം സിറ്റിയിൽ ഷോയ്ക്കുള്ള പടുകൂറ്റൻ സെറ്റൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യ സീസണും മുംബൈയിലെ സെറ്റിലായിരുന്നു സംഘടിപ്പിച്ചത്. എന്നാൽ സീസൺ രണ്ടും മൂന്നും ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയിലായിരുന്നു സംഘടിപ്പിച്ചത്.

ബിഗ് ബോസ് നാലാം സീസണിന്റെ തിരശ്ശീല ഉയരാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. മാർച്ച് അവസാനയാഴ്ചയോടെ നാലാം സീസൺ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് ചാനൽ വ്യക്തമാക്കിയിട്ടുണ്ട്. മോഹൻലാൽ തന്നെയാണ്​ ഇത്തവണയും അവതാരകനായി എത്തുന്നത്. ഇടയ്ക്ക് മോഹൻലാലിന് പകരം സുരേഷ് ഗോപി​ അവതാരകനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബിഗ് ബോസിന്റെ പുതിയ പ്രമോ വീഡിയോ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.

പതിവുപോലെ, ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി എത്തുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ബിഗ് ബോസ് നാലാം സീസൺ മത്സരാർത്ഥികൾ ഇവരൊക്കെ എന്ന രീതിയിലുള്ള പ്രവചനകളും സമൂഹമാധ്യമങ്ങളിൽ കൊഴുക്കുകയാണ്. അടുത്തിടെ വാർത്തകളിൽ ഏറെ ഇടം നേടിയ വാവ സുരേഷ്, സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന നടി ഗായത്രി സുരേഷ്, മലയാളം പറയുന്ന അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, രാഹുൽ ഈശ്വർ, ശ്രീലക്ഷ്മി അറയ്ക്കൽ, പാല സജി, മോഡലായ ജിയ ഇറാനി, നടി അശ്വതി, നടി സുചിത്ര നായർ ​ എന്നിവരുടെ പേരും സാധ്യതാപട്ടികയിലുണ്ട്.

അതേ സമയം, നടനും മോഡലുമായ ജിയ ഇറാനിയും ഷോയിൽ ഉണ്ടെന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്. മൂന്നാം സീസൺ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായുള്ള റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട് ജിയ ഇറാനി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. താൻ ബിഗ് ബോസിൽ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത ജിയ ഇറാനിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇറാനി ഈ വാർത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 location at mumbai