Bigg Boss Malayalam Season 4 Latest Episode 30 March Live Online Updates: ബിഗ് ബോസ് വീട്ടിൽ നാലു ദിവസം പൂർത്തിയാകുമ്പോൾ മത്സരാർത്ഥികൾ പല ഗ്രൂപ്പുകളായി പിരിഞ്ഞിരിക്കുകയാണ്. ചില മത്സരാർത്ഥികൾക്ക് എതിരെ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പടയൊരുക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ജാസ്മിൻ, നിമിഷ, ഡെയ്സി എന്നിവർ ലക്ഷ്മി പ്രിയയുടെ വീടിനകത്തെ ആധിപത്യത്തെ ചോദ്യം ചെയ്തു തുടങ്ങിയിരിക്കുകയാണ്.
ഇന്നലെ ബിഗ് ബോസ് വീട്ടിൽ നടന്ന പ്രധാന സംഭവങ്ങൾ എന്തെന്നു നോക്കാം. ക്യാപ്റ്റൻ്റെ മുറിയിൽ റോബിൻ ഒളിപ്പിച്ച് വച്ച പാവ രാവിലെ അശ്വിൻ്റെ കയ്യിൽ കിട്ടുന്നു എന്നാൽ റോബിൻ തന്ത്രപൂർവം അത് തിരിച്ച് കൈക്കലാക്കുന്നു. അതിൻ്റെ പേരിൽ രണ്ട് പേരും തമ്മിൽ ചെറിയ വാക്കു തർക്കം ഉണ്ടാകുന്നുണ്ടെങ്കിലും റോബിൻ ക്യാപ്റ്റൻ മുറിയിൽ തലേദിവസം കയറിയിട്ടില്ല എന്ന് പറഞ്ഞു തടി തപ്പുന്നു.
Read more: Bigg Boss Malayalam Season 4: ഡോക്ടർ റോബിൻ ദിൽഷയെ പ്രപ്പോസ് ചെയ്തതോ?
മോണിംഗ് ആക്ടിവിറ്റിയുടെ ഭാഗമായി ബ്ലസ്ലി കുടുംബാംഗങ്ങളെ കുറിച്ച് പാരഡി ഉണ്ടാക്കി പാടുന്നു.
വീക്ലി ടാസ്ക് തുടരുകയും വീടിന് അകത്തേക്ക് കയറാൻ വേണ്ടിയുള്ള ടാസ്കിലേക്ക് അഖിലും ശാലിനിയും തിരഞ്ഞെടുക്കപ്പെട്ടു. പൊളിക്കും തളിക എന്ന ടാസ്കിൽ അവർക്ക് മണൽ നിറച്ച സഞ്ചി വെച്ച് തട്ടുകൾ പൊളിക്കണം. അഖിലാണ് ടാസ്കിൽ വിജയിക്കുന്നത്.
റോബിൻ്റെ ഗെയിം പ്ലാൻ പുള്ളിക്ക് ദോഷം ചെയ്യുമെന്ന് നിമിഷ ഡെയ്സി,അപർണ, ജാസ്മിൻ എന്നിവരോടായി പറയുന്നു. റോബിൻ, ലക്ഷ്മി എന്നിവർ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ ഇടക്ക് കയറി സംസാരിക്കുന്നതിനെ പറ്റിയും അവർ ചർച്ച ചെയ്യുന്നു.
വീടിനുള്ളിൽ കയറാനുള്ള അടുത്ത ടാസ്കിലേക്ക് വീടിന് പുറത്ത് ഉള്ളവർ വേണം ആളെ തിരഞ്ഞെടുക്കാൻ. ലക്ഷ്മി , സുചിത്ര എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അവരെ തിരഞ്ഞെടുക്കാൻ ഉള്ള കാരണം നന്നായി പാചകം ചെയ്യും എന്ന് പറഞ്ഞത് വീടിനുള്ളിൽ ഉള്ളവരെ ചൊടിപ്പിച്ചു. ഡെയ്സി അതിനെ ചോദ്യം ചെയ്തത് ചെറിയ വാക്ക് തർക്കത്തിലേക്ക് നീങ്ങി. റോൺസൺ ലക്ഷ്മിയുടെ അടുത്ത് ഡെയ്സിയെ ഒതുക്കാൻ സമയമായി എന്ന് പറയുന്നു. ഡെയ്സി ചതിയിലൂടെയാണ് അകത്ത് വന്നത് എന്ന് ലക്ഷ്മിയും റോൺസണും പറയുന്നു. ലക്ഷ്മിയുടെ അഭിപ്രായത്തിൽ ബിഗ്ബോസ് എന്ന ഷോയിൽ കളിക്കുന്നവർക്ക് നന്മ, മനസാക്ഷി, വിധേയത്വം എന്നിവ ഉണ്ടാകണം എന്ന് ക്യാമറ നോക്കി പറയുന്നു.

വീടിനകത്ത് ഡെയ്സി, ജസ്മിൻ, നിമിഷ എന്നിവർ ലക്ഷ്മിയെ ആൾക്കാർ താങ്ങി നിർത്തുന്നതിനെ പറ്റി സംസാരിക്കുന്നു. ഇവിടെ എല്ലാവരും ഒരുപോലെയാണ് ആരെയും ഭയപ്പെടേണ്ട ആവശ്യം ഇല്ലന്നും പറയുന്നു. നമ്മൾക്ക് മാത്രമേ ഈ ‘അൺഫെയർ ഡോമിനൻസ്’ പ്രശ്നമുള്ളോ എന്ന് നിമിഷ ചോദിക്കുന്നു.
ജാസ്മിനും ലക്ഷ്മിയും പുറത്ത് നിന്ന് അവർ തമ്മിൽ ഉണ്ടായ വാക്കുതർക്കം പറഞ്ഞു തീർക്കുന്നു. അതിൻ്റെ ഇടക്ക് ജാസ്മിൻ റോബിൻ്റെ അടുത്ത് അവിടെ നിന്ന് പോകാൻ പറയുന്നു പക്ഷെ റോബിന് അത് ഇഷ്ടപ്പെടുന്നില്ല. വീണ്ടും അവർ തമ്മിൽ അതിനെ ചൊല്ലി വഴക്ക് ഉണ്ടാകുന്നു.
വീടിന് അകത്തേക്ക് കയറാൻ ഉള്ള ടാസ്ക്കിൽ ലക്ഷ്മിയും സുചിത്രയും ബോൾ ടാസ്ക്കിൽ മത്സരിക്കുന്നു. സുചിത്ര വിജയിച്ച് വീടിന് അകത്തേക്ക് പോകുന്നു. വൈകീട്ട് ജാസ്മിനും റോബിനും അവർ തമ്മിൽ ഉണ്ടായ പ്രശ്നം പറഞ്ഞു തീർക്കുന്നു.