Bigg Boss Malayalam Season 4 Latest Episode 28 March Live Online Updates: വീക്കിലി ടാസ്കോടെയാണ് ബിഗ് ബോസ് വീട്ടിലെ പുതിയ ദിവസം ആരംഭിച്ചത്. വീടിന് മുമ്പിൽ വെച്ചിട്ടുള്ള 4 പാവകൾ കൈവശം വെക്കുന്നവർക്ക് പ്രത്യേക അധികാരം ഉണ്ടെന്ന് ബിഗ്ബോസ് അനൗൺസ് ചെയ്യുന്നു, അത് കൂടാതെ ഒരു പാവ വീടിനുള്ളിൽ ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും. ബ്ലെസ്ലീ കൺഫഷൻ റൂമിൽ നിന്നു പാവയെ കണ്ടെടുക്കുന്നു. ബാക്കി പാവകൾ ഡെയ്സി, നിമിഷ, ജാനകി, നെൽസൺ എന്നിവരുടെ കയ്യിലാണ്.
മോണിംഗ് ആക്ടിവിറ്റിയിൽ ഡെയ്സി മറ്റ് കുടുംബാംഗങ്ങളെ ആകർഷകമായി ഫോട്ടോക്ക് പോസ് ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കണം.
ആക്ടിവിറ്റി കഴിഞ്ഞപാടെ റോൺസൺ ഡെയ്സിയുടെ കയ്യിലെ പാവ കൈക്കലാക്കുന്നു. ഡെയ്സി പൊരുതാൻ നോക്കിയെങ്കിലും പാവ തിരിച്ചു പിടിക്കാൻ പറ്റിയില്ല. ഡോക്ടർ റോബിൻ നിമിഷയുടെ കയ്യിലെ പാവ സഹായിക്കാൻ എന്ന മട്ടിൽ വാങ്ങിപിടിക്കുന്നു, എന്നാൽ തിരികെ കൊടുക്കുന്നില്ല.
ബിഗ് ബോസ് വലിയ പാവ കൈവശമുള്ള ബ്ലെസ്ലിയോട് കൂട്ടത്തിൽ ഉള്ള ഒരാളുടെ പാവയും അധികാരവും മറ്റൊരാൾക്ക് കൈമാറാൻ പറയുന്നു. ജാനകിയുടെ പാവ ലക്ഷ്മിപ്രിയക്ക് കൊടുക്കാൻ ബ്ലെസ്ലി പറയുന്നു.
‘അകത്തോ പുറത്തോ’ എന്നു പേരിട്ടിരിക്കുന്ന വീക്കിലി ടാസ്കിൻ്റെ നിയമം അനുസരിച്ച് പാവകൾ കൈവശമുള്ളവർക്ക് വീടിനകത്തെ ആഡംബരപൂർണമായ സൗകര്യങ്ങൾ അനുഭവിക്കാം. പാവകൾ ഇല്ലാത്തവർ വീടിനകത്ത് കയറാനോ സൗകര്യങ്ങൾ ഉപയോഗിക്കാനോ പാടില്ല.
ഡെയ്സിക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി ബ്ലെസ്ലി പാവ ഡെയ്സിക്ക് കൈമാറുന്നു. അതോടെ ബ്ലെസ്ലി പുറത്താക്കുകയും ഡെയ്സി അകത്താകുകയും ചെയ്യുന്നു. റോൺസൺ തൻ്റെ പാവ ബ്ലെസ്ലിക്ക് കൊടുത്ത് പുറത്ത് പോകുന്നു.
പുറത്തുള്ളവരിൽ നിന്നും രണ്ടു പേരെ വീടിനകത്തേക്ക് കയറ്റാൻ ഉള്ള അവകാശം പാവകൾ കൈവശമുള്ള അഞ്ച് പേർക്ക് ബിഗ് ബോസ് കൊടുക്കുന്നു. തിരഞ്ഞെടുക്കുന്നവർ തമ്മിൽ ഒരു മത്സരം ഉണ്ടാവുകയും അതിൻ്റെ വിജയിയുമാണ് ആദ്യം ഹൗസിൽ കയറുക.
ആദ്യത്തെ മത്സരം ‘സൂപ്പർസ്റ്റാർ ചലഞ്ച്’ അപർണയും ദിൽഷയും തമ്മിലാണ്. ആക്ടിവിറ്റി ഏരിയയിൽ രണ്ടു നക്ഷത്ര ആകൃതിയിലുള്ള ഇളകിക്കൊണ്ടിരിക്കുന്ന പ്രതലങ്ങളിൽ ഇടുങ്ങിയ നടപ്പാതയിലൂടെ നടന്നു ബോൾ വെക്കണം. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ ബോൾ വെച്ചുകൊണ്ട് ദിൽഷ ടാസ്ക്കിൽ വിജയിച്ച് വീടിനകത്ത് കയറാനുള്ള അവകാശം നേടിയെടുക്കുന്നു.
അടുത്ത റൗണ്ട് മത്സരം ജാസ്മിനും നിമിഷയും തമ്മിലായിരുന്നു. ആ മത്സരത്തിൽ നിമിഷയാണ് വിജയി ആകുന്നത്. നിമിഷയും അതോടെ വീടിന് അകത്തേക്ക് പ്രവേശനം നേടുന്നു.
അസ്വസ്ഥതകൾ ഉടലെടുക്കുമ്പോൾ
മത്സരാർത്ഥികൾക്കിടയിലെ ‘ഹണിമൂൺ കാലം’ അവസാനിക്കുന്നു എന്ന സൂചനകളാണ് ഇന്നത്തെ എപ്പിസോഡ് സമ്മാനിക്കുന്നത്. വീടിനുള്ളിൽ ചെറിയ ചില ഇഷ്ടകെടുകൾ തുടങ്ങിയിട്ടുണ്ട്. ലക്ഷ്മി പ്രിയ വീടിനകത്ത് ആധിപത്യം പുലർത്തുന്നതിലുള്ള അതൃപ്തി സുചിത്ര ധന്യയോടും റോൺസണിനോടും പ്രകടിപ്പിക്കുന്നുണ്ട്.
അതുപോലെ ഡോക്ടർ റോബിനും നവീനുമിടയിലും ചെറിയ രീതിയിലുള്ള അസ്വാരസ്യം ഉടലെടുത്തിട്ടുണ്ട്. അൽപ്പം ഡൗണായി ഇരിക്കുന്ന നവീനോട് എന്തുപറ്റിയെന്ന് തിരികെ പിന്നാലെ കൂടുകയാണ് ഡോക്ടർ റോബിൻ. ഡോക്ടറുടെ അമിതമായുള്ള ചോദ്യം ചെയ്യൽ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാര്യം നവീൻ ബ്ലെസ്ലിയോട് തുറന്ന് പറയുന്നുമുണ്ട്.
അതുപോലെ ലക്ഷ്മിയുടെ ചില സംഭാഷണങ്ങളും വീടിനകത്ത് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കുലസ്ത്രീകൾ, ഫെമിനിസ്റ്റുകൾ എന്ന് ലക്ഷ്മി വേർതിരിച്ചു പറഞ്ഞുവെന്ന് നിമിഷ ഡെയ്സി, ദിൽഷ, ജാസ്മിൻ, ഡോക്ടർ എന്നിവരോട് പങ്കുവെച്ചു. ഈ ചെറിയ അസ്വസ്ഥതകൾ നാളെ വീടിനകത്ത് വലിയ പ്രശ്നങ്ങൾക്കുള്ള വഴിവെക്കുമോ എന്ന് കാത്തിരുന്നു കാണണം.