Bigg Boss Malayalam Season 4 Latest Episode 28 March Live Online Updates: ബിഗ്ഗ് ബോസ്സ് വീട്ടിലെ ആദ്യത്തെ ദിവസം പുലരുന്നത് പ്രോഗ്രാമിൻ്റെ ടൈറ്റിൽ സോങ്ങിന് മത്സരാർത്ഥികൾ നൃത്തം വച്ചു കൊണ്ടാണ്. പിന്നീട് അവർ പാലുകാച്ചും നടത്തി. ഇന്നത്തെ പ്രധാന ആകർഷണം പത്രസമ്മേളനം ആയിരുന്നു. ഒരു മാധ്യമ സംഘം മത്സരാർത്ഥികളെ കാണാൻ ഹൗസിൽ എത്തി ചേർന്നിട്ടുണ്ടായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തിന് രസകരമായ ഉത്തരങ്ങളാണ് മത്സരാർത്ഥികൾ നൽകിയത്.
Read more: Bigg Boss Malayalam Season 4: മത്സരാർത്ഥികളെ തേടി ബിഗ് ബോസ് വീട്ടിലെത്തിയ അതിഥികൾ
ഇന്നലെ ബിഗ് ബോസ് വീട്ടിലെത്തിയ മത്സരാർത്ഥികൾ പരസ്പരം മനസ്സിലാക്കി വരുന്നതേയുള്ളൂ. എന്നാൽ രണ്ടാം ദിവസം തന്നെ മത്സരാർത്ഥികൾക്ക് സർപ്രൈസ് ടാസ്ക് നൽകിയിരിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് വീട്ടിലെത്താൻ അർഹതയില്ലെന്ന് നിങ്ങൾ കരുതുന്ന മൂന്നു പേരെ ഓപ്പൺ നോമിനേഷനിലൂടെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് മത്സരാർത്ഥികളോട് ആവശ്യപ്പെട്ടത്. അതും കൃത്യമായ കാരണം പറഞ്ഞുകൊണ്ടാവണം മൂന്നുപേരെ തിരഞ്ഞെടുക്കാൻ എന്ന ബിഗ് ബോസിന്റെ നിർദ്ദേശം മത്സരാർത്ഥികളെ ശരിക്കും വെട്ടിലാക്കുന്നതായിരുന്നു.
ഹൗസ് മേമ്പേഴ്സ് നിർദ്ദേശിച്ച പേരുകളിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് അശ്വിൻ, ജാനകി, നിമിഷ എന്നിവർക്കായിരുന്നു. അധികം ആരുമായി ഇടപഴുക്കുന്നില്ല എന്നതായിരുന്നു ഭൂരിഭാഗം പേരും അശ്വിനും ജാനകിയ്ക്കും നിമിഷയ്ക്കും എതിരെ ഉന്നയിച്ച കാരണം. അടുത്തയാഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലേക്ക് ആവും ഈ തിരഞ്ഞെടുപ്പ് എന്ന് മറ്റു മത്സരാർത്ഥികൾ വിചാരിച്ചിരിക്കുമ്പോഴാണ് ട്വിസ്റ്റുമായി ബിഗ് ബോസിന്റെ അനൗൺസ്മെന്റ് എത്തിയത്. ഈ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിലേക്ക് മൂന്നുപേരെയും നേരിട്ട് തിരഞ്ഞെടുത്തുവെന്നായിരുന്നു ബിഗ് ബോസ് പ്രഖ്യാപിച്ചത്.
ഒരു ത്രികോണത്തിനകത്ത് കൈകൾ പരസ്പരം ബന്ധിച്ച് അശ്വിനെയും ജാനകിയേയും നിമിഷയേയും നിർത്തി. ശേഷം ത്രികോണത്തിനകത്തായി നിറച്ച പന്തുകൾ വാരിയെടുത്ത് കോണുകളിലായി വച്ച ബാസ്കറ്റിൽ നിറയ്ക്കുക എന്നതായിരുന്നു ഗെയിം. അശ്വിൻ ആണ് ജേതാവായത്. അതോടെ ബിഗ് ബോസ് സീസൺ നാലിലെ ആദ്യ ക്യാപ്റ്റനായി അശ്വിൻ തിരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ ക്യാപ്റ്റൻസി മത്സരത്തിനിടെ, അശ്വിനും നിമിഷയ്ക്കും കൈകൾക്ക് പരുക്കേറ്റു. ക്യാപ്റ്റന് ഈ സീസണിൽ ബിഗ് ബോസ് പ്രത്യേക ബെഡ് റൂമും അനുവദിച്ചിട്ടുണ്ട്. രാജകീയമായ കിടപ്പുമുറി കിട്ടിയ സന്തോഷത്തിലാണ് അശ്വിൻ.
രാവിലെ ബിഗ് ബോസ്സ് കൊടുത്ത ടാസ്‌ക്ക് എല്ലാവരെയും തുറന്നു ഇടപ്പഴുകാൻ പ്രേരിപ്പിച്ചു എന്ന് നവീനും, സുചിത്രയും അഖിലും സൂരജും ചർച്ച ചെയ്തു.
ജീവിതകഥപറഞ്ഞ് അശ്വിനും ബ്ലസ്‌ലിയും ജാസ്മിനും നിമിഷയും
അശ്വിൻ എല്ലാവരുമായി തൻ്റെ ദുരിതപൂർണമായ ജീവിതകഥ പങ്കുവെക്കുന്നു. ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട അശ്വിൻ അച്ചമ്മയോടൊപ്പം ആണ് വളർന്നത്. പ്ലസ് ടൂ ആയിരിക്കുമ്പോൾ അച്ചമ്മയെയും നഷ്ടപ്പെട്ട അശ്വിന് തണലായത് സ്കൂളിലെ ടീച്ചർമാർ ആണ്. മനോരോഗിയായ അമ്മയെയും കൂട്ടി സ്വന്തം വീട്ടിൽ താമസിക്കുന്ന എന്നതാണ് അശ്വിൻ്റെ ഏറ്റവും വലിയ സ്വപ്നം.
വൈകുന്നേരം ബിഗ് ബോസ് നൽകിയ ടാസ്കിൽ ബ്ലസ്‌ലി വാപ്പച്ചിയുടെ മരണം തന്റെ ജീവിതം മാറ്റിമറിച്ചതിനെ കുറിച്ച് സംസാരിച്ചു. വാപ്പച്ചിയുമായി തെറ്റിയ ബ്ലസ്‌ലി നാടുവിടുകയും പിന്നീട് തിരിച്ചെത്തി മോശം വഴിയിലൂടെ നടന്നതിനെ പറ്റിയും പറയുന്നു. വാപ്പച്ചിയെ നഷ്ടപ്പെട്ട ബ്ലസ്‌ലിവിഷാദ രോഗി ആകുകയും എന്നാൽ പുതിയ ജീവിത രീതി തന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നതിനെയും പറ്റി സംസാരിക്കുന്നു.
നിമിഷ തൻ്റെ മാതാപിതാക്കളുമായി ഒട്ടും അടുപ്പത്തിൽ അല്ലാത്തതും, ചെറുപ്പത്തിലേ മുതൽ സഹിച്ച പീഡനാനുഭവങ്ങളും പറയുന്നു. ഇവിടെ ലക്ഷ്മിപ്രിയ മാതാപിതാക്കൾക്ക് ശാസിക്കാൻ ഉള്ള അധികാരം ഉണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ജാസ്മിൻ അതിനെ എതിർത്ത് സംസാരിക്കുന്നു. മാതാപിതാക്കളോട് ഈ പ്ലാറ്റ്‌ഫോമിൽ വച്ച് ക്ഷെമിക്കാൻ തയ്യാറാണോ എന്ന റോബിൻ്റെ ചോദ്യത്തിന് നിമിഷ ഇല്ല എന്ന മറുപടിയാണ് കൊടുക്കുന്നത്.
ജാസ്മിൻ തൻ്റെ രണ്ടു വിവാഹത്തെ പറ്റിയും അതിലെ പീഡനങ്ങളും വിവരിക്കുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഏൽക്കേണ്ടി വന്ന മുറിവുകളാണ് ജാസ്മിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. രണ്ടാം വിവാഹ മോചനത്തിന് ശേഷമാണ് താൻ സ്വവർഗാനുരാഗി ആണെന്ന് തിരിച്ചറിഞ്ഞതെന്നും ജാസ്മിൻ വെളിപ്പെടുത്തി.