scorecardresearch
Live

Bigg Boss Malayalam Season 4 Latest Episode 04 April: ടാസ്കിനിടെ പൂളിലേക്ക് തെന്നി വീണ് ലക്ഷ്മിപ്രിയ

Bigg Boss Malayalam Season 4 Latest Episode 04 April: മാലയോഗം ടാസ്കിനിടെയായിരുന്നു സംഭവം

Bigg Boss Malayalam season 4 april 04, Bigg Boss Malayalam 4

Bigg Boss Malayalam Season 4 Latest Episode 04 April Live Online Updates: ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികളുടെ എട്ടാം ദിവസം. ജാനകി സുധീർ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയതോടെ ഇപ്പോൾ 16 മത്സരാർത്ഥികളാണ് വീടിനകത്ത് ശേഷിക്കുന്നത്. അധികം വൈകാതെ, വൈൽഡ് കാർഡ് എൻട്രിയായി പുതിയ മത്സരാർത്ഥികൾ വീടിനകത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് പ്രേക്ഷകരും

Bigg Boss Malayalam Season 4, Today Episode: ബിഗ് ബോസ് വീട്ടിലെ ഇന്നത്തെ കാഴ്ചകൾ

മോണിംഗ് ആക്ടിവിറ്റിയിൽ ബ്ലസ്‌ലി കുടുംബാംഗങ്ങളെ മലയാളം പഠിപ്പിച്ചുകൊണ്ടാണ് പുതിയ ആഴ്ച തുടങ്ങിയത്. പിന്നീട് നോമിനേഷനുള്ള സമയമായിരുന്നു. റോബിൻ, ഡെയ്സി, ജാസ്മിൻ, അശ്വിൻ, നിമിഷ, റോൺസൺ, ദിൽഷ, ബ്ലസ്‌ലി എന്നിവരാണ് ഇത്തവണ നേമിനേഷൻ ലിസ്റ്റിലുള്ളത്.

നോമിനേഷൻ നടക്കുന്നതിനിടയിൽ കുറച്ചുപേർ ബാത്റൂമിൽ പോവുകയും അപ്പോൾ ഡെയ്സി ക്യാപ്റ്റൻ്റെ അടുത്ത് അവരോട് പെട്ടെന്ന് വരാൻ പറയൂ ഇല്ലെങ്കിൽ ചിലപ്പോൾ മെയ്ക്കപ്പ് ഒക്കെ കഴിഞ്ഞിട്ടേ വരൂ എന്ന് പറയുന്നു. നിമിഷ ബാത്ത്റൂമിൽ ഉണ്ടായത് കൊണ്ട് ജാസ്മിന് അത് ഇഷ്ടപ്പെടാതെ ഇരിക്കുകയും അതിൻ്റെ പേരിൽ ജാസ്മിനും ഡെയ്സിയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്യുന്നു.

ശാലിനി എന്തിനാണ് ജാസ്മിൻ്റെ വസ്ത്രങ്ങൾ അലക്കി കൊടുക്കുന്നത് എന്ന് ഡെയ്സി ആരായുന്നു. ഇവിടെ ആരും ആരുടെയും വേലക്കാർ ആയിട്ടല്ല വന്നിരിക്കുന്നതെന്നും പറയുന്നു. ശാലിനി പക്ഷെ അതിന് മറുപടിയായി അത് സാരമില്ല അവൾക്ക് ഒരു സഹായം ചെയ്തു കൊടുക്കുന്നതാണ് എന്ന് പറയുന്നു.

ഡോക്ടർ ദിൽഷയോട് ഇവിടെ പലരും നമ്മുടേത് ലൗ ട്രാക്ക് എന്നൊക്കെ പറയുന്നുണ്ട്, എന്നാൽ നമ്മൾ അത് ചെയ്യരുത് എന്ന് പറയുന്നു. ദിൽഷ പറയുന്നു നമ്മൾ ഇവിടെ ഫ്രണ്ട്സ് ആണ് മറ്റേത് അവരുടെ ചിന്താഗതിയാണ്. അവർ തെറ്റാണെന്ന് നമ്മൾ തെളിയിക്കണമെന്ന് രണ്ടു പേരും ഒരേപോലെ പറയുന്നു.

അപർണ ഡെയ്സിയുടെയും ജാസ്മിൻ്റെയും വഴക്ക് ഒത്തുതീർപ്പ് ആക്കാൻ നോക്കുന്നുവെങ്കിലും വഴക്ക് കൂടുന്നേയുള്ളൂ.

Read more: Bigg Boss Malayalam Season 4: ഞാൻ ഗേ ആണ്; ബിഗ് ബോസിൽ സെക്ഷ്വൽ ഓറിയന്റേഷൻ തുറന്നു പറഞ്ഞ് അശ്വിൻ

അപർണ്ണയും അശ്വിനും കൂടി ജാസ്മിനെ വിളിച്ചിരുത്തി ഒരു രഹസ്യം പറയാനുണ്ടെന്ന് പറയുന്നു. ആരോടും പറയരുത് വളരെ പേഴ്സണൽ ആണെന്നും പറയുന്നു. അശ്വിൻ ഗേ ആണെന്ന് ഉള്ള കാര്യം വെളിപ്പെടുത്തുന്നു. ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ അവന് വളരെ അധികം ആശ്വാസം ഉണ്ടെന്നും അപർണ ജാസ്മിനോട് പറയുന്നു. അവർ മൂന്ന് പേരും കുറച്ച് അധികം നേരം ഇരുന്ന് സംസാരിക്കുന്നു.

ഡെയ്‌ലി ടാസ്‌ക്ക് മാലയോഗത്തിൽ ഡെയ്സിയാണ് വിധികർത്താവ്. അംഗങ്ങളെ ടീമായി തിരിക്കുന്നു. ബസ്സർ സൗണ്ട് കേൾക്കുമ്പോൾ പൂമാല കൈമാറണം, അടുത്ത ബസ്സർ ശബ്ദം കേൾക്കുമ്പോൾ ആരുടെ കയ്യിൽ ആണോ പൂമാല ആ ടീം പുറത്താകും. ടാസ്‌ക്കിൻ്റെ ഇടക്ക് ലക്ഷ്മി പൂളിൽ വീഴുകയും പലർക്കും പരിക്ക് പറ്റുകയും ചെയ്തു. കയ്യൂക്കുള്ളവൻ കാര്യക്കാരാവുന്ന കാഴ്ചയാണ് ടാസ്കിൽ കണ്ടത്. ദിൽഷ, അപർണ, സൂരജ് എന്നിവരാണ് വിജയികൾ ആയത്. അവർക്ക് ബിഗ്ബോസ് ഒരു കേക്ക് സമ്മാനമായി കൊടുക്കുന്നു.

Live Updates

Web Title: Bigg boss malayalam season 4 latest episode 04 april live online updates