Bigg Boss Malayalam Season 4 Latest Episode 03 April Live Online Updates: ബിഗ് ബോസ് മലയാളം സീസൺ നാലിലെ 17 മത്സരാർത്ഥികളിൽ ഒരാൾ പുറത്തേക്ക്. ജാനകി സുധീർ ആണ് ഈ ആഴ്ച എലിമിനേറ്റ് ആയിരിക്കുന്നത്. വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ, ഏറ്റവും കുറഞ്ഞ വോട്ടുകൾ ലഭിച്ചത് ജാനകിയ്ക്കാണ്.
നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന ‘ഹോളി വൗണ്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.
Read more: Bigg Boss: ബിഗ് ബോസ് വീട്ടിൽ നിന്ന് ജാനകി പുറത്തേക്ക്
റോബിന്റെ പ്ലാനിനെ കുറിച്ച് ദിൽഷയ്ക്ക് സൂചന നൽകി ജാസ്മിൻ
വലിയ സ്ട്രാറ്റജിയുമായി ബിഗ് ബോസ് വീട്ടിലെത്തിയ മത്സരാർത്ഥിയാണ് ഡോ. റോബിൻ. വീടിനകത്ത് പരമാവധി ദിവസങ്ങൾ പിടിച്ചുനിൽക്കാനായി പലവിധ സ്ട്രാറ്റജികളാണ് റോബിൻ ഓരോ നാളും പുറത്തെടുക്കുന്നത്. ദിൽഷയോട് റോബിനോടുള്ള പ്രത്യേക താൽപ്പര്യം സഹമത്സരാർത്ഥികളിൽ പലരും ഇതിനകം ശ്രദ്ധിച്ചിട്ടുണ്ട്. ഡോക്ടർ ദിൽഷയുടെ അടുത്ത് ലവ് സ്ട്രാറ്റജി ഇറക്കുന്നതായി തങ്ങൾക്ക് തോന്നുന്നുവെന്ന് കഴിഞ്ഞ ദിവസം നിമിഷയും ജാസ്മിനും ബ്ലെസ്‌ലിയോട് പറഞ്ഞിരുന്നു.
ഈ സമയം, ദിൽഷയും ഡോക്ടർ റോബിനും തമ്മിലുള്ള സംസാരം താൻ കേട്ടകാര്യം ബ്ലെസ്‌ലിയും ഓർത്തെടുത്ത് പറയുന്നുണ്ട്. “ഇന്ന് ആ കുട്ടിയോട് ഡോക്ടർ പറയുകയാണ്, ദിൽഷ വിചാരിച്ചാൽ നമുക്ക് രണ്ടുപേർക്കും ഫൈനൽ ഫൈവിലെത്താം. അപ്പോൾ അതായിരുന്നു സംഭവമല്ലേ?,” എന്നാണ് ബ്ലെസ്‌ലി ചോദിക്കുന്നത്.
നിലവിൽ, റോബിന്റെ പ്ലാനിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്തയാൾ ദിൽഷയാണ്. എന്നാൽ, ജാസ്മിൻ ഇന്ന് ഇക്കാര്യങ്ങൾ കൃത്യമായി ദിൽഷയെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. റോബിന്റെ നീക്കത്തെ കുറിച്ച് ദിൽഷയ്ക്കും ഇപ്പോൾ അറിവുള്ളതിനാൽ ഇനിയൊരു ലവ് സ്ട്രാറ്റജി റോബിനു നടപ്പിലാക്കാനാവുമോ എന്ന കാര്യം സംശയമാണ്.
പരസ്പരം കോർത്ത് ധന്യയും റോബിനും
വീടിനകത്ത് നാടകീയത കൂടുതൽ ആർക്കെന്ന മോഹൻലാലിന്റെ ചോദ്യത്തിന് ധന്യ മേരി വർഗീസിന്റെ പേരാണ് റോബിൻ പറയുന്നത്. ധന്യ എല്ലാവരെ കുറിച്ചും നല്ലതുമാത്രമാണ് പറയുന്നത്, ഇതുവരെ ആരെ കുറിച്ചും നെഗറ്റീവ് പറഞ്ഞത് കേട്ടിട്ടില്ല, അതിനാൽ നാടകീയത കൂടുതലാണെന്നു തോന്നുന്നു എന്നാണ് റോബിന്റെ വാദം. ഈ പരാമർശം ധന്യയ്ക്കും റോബിനും ഇടയിൽ ചെറിയൊരു വഴക്കിന് കാരണമാവുന്നു. മോഹൻലാലിനു മുന്നിൽ വച്ചും പിന്നീട് അടുക്കളയിൽ വച്ചും ഇക്കാര്യത്തെ കുറിച്ച് മുഷിഞ്ഞ് സംസാരിക്കുന്നുണ്ട് ഇരുവരും.