scorecardresearch

Bigg Boss Malayalam Season 4 Latest Episode 01 April Live Online Updates: നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെ ചതി കാണിക്കാൻ പറ്റുന്നത്? റോബിനെ കുറ്റപ്പെടുത്തി ജാസ്മിൻ

Bigg Boss Malayalam Season 4 Latest Episode 01 April Live Online Updates: ബിഗ് ബോസ് വീട്ടിലെ ആറാം ദിവസത്തെ കാഴ്ചകൾ

Bigg Boss Malayalam Season 4 Latest Episode 01 April Live Online Updates: നിങ്ങൾക്കെങ്ങനെയാണ് ഇങ്ങനെ ചതി കാണിക്കാൻ പറ്റുന്നത്? റോബിനെ കുറ്റപ്പെടുത്തി ജാസ്മിൻ

Bigg Boss Malayalam Season 4 Latest Episode 01 April Live Online Updates: ബിഗ് ബോസ് വീട്ടിലെ ആറാം ദിവസത്തെ കാഴ്ചകൾ. വീക്ക്‌ലി ടാസ്ക് അവസാനിച്ചെങ്കിലും, വീടിനകത്തെ ടാസ്കിനിടെ നടന്ന പ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കുകൾ അവസാനിച്ചിട്ടില്ല. ജാസ്മിൻ വീണ്ടും റോബിൻ പാവ മോഷ്ടിച്ചതിനെക്കുറിച്ച് സംസാരിക്കുന്നു. ഒരു മോട്ടിവേഷണൽ സ്പീക്കറായ താങ്കൾക്ക് എങ്ങനെയാണ് ചതി കാണിക്കാൻ പറ്റുന്നത്? എന്നാണ് ജാസ്മിൻ്റെ ചോദ്യം. അതിന് ഉത്തരമായി റോബിൻ പറയുന്നത്, “നമ്മളിവിടെ ഗെയിം ജയിക്കാൻ വേണ്ടി വന്നതാണ്. ഗെയിം വേറെ ജീവിതം വേറെ. ഇവിടെ ഗെയിം ജയിക്കാൻ വേണ്ടി ഞാൻ പലതും ചെയ്യും അതിൻ്റെ അർത്ഥം ഞാൻ ജീവിതത്തിലും ഇതുപോലെയാണ് എന്നല്ല.” 


അതിനിടയിൽ, ജയിലിൽ കുഴഞ്ഞ് വീഴുന്ന പോലെ അഭിനയിച്ച് ബ്ലസ്‌ലീ എല്ലാവരെയും ചെറുതായി ഒന്ന് പേടിപ്പിച്ചു. ബ്ലസ്‌ലീയുടെ ഏപ്രിൽ ഫൂൾ ഡ്രാമയായിരുന്നു ഈ കുഴഞ്ഞുവീഴൽ.

ഡെയ്സി ജാസ്മിൻ്റെ അടുത്ത് ഇപ്പോഴും റോബിനും ആയിട്ടുള്ള പ്രശ്നം കൊണ്ട് നടക്കുന്നതിനെ പറ്റി സംസാരിക്കുന്നു. റോബിൻ്റെ അടുത്ത് ഇങ്ങനെ ദേഷ്യം വെച്ച് നടക്കുന്നത് ശരിയല്ല കാരണം മുൻപോട്ടു പോകുമ്പോൾ ഇവരോടൊപ്പം ഒക്കെ ഒരു ടീമിൽ ഒരുമിച്ച് നിന്ന് ഗെയിം കളിക്കേണ്ടിവരും എന്നും ഡെയ്സി പറയുന്നു. 


ആദ്യത്തെ ദിവസം ഡെയ്സി ബ്ലെസ്ലിക്ക് പാവ തിരിച്ചു കൊടുക്കാതെ കയ്യിൽ വെച്ചതിനെ കുറിച്ച് റോൺസൺ സംസാരിക്കുന്നു. ആ ഒരു സംഭവത്തിനു ശേഷം ഡെയ്സിയോട് എനിക്ക് ചെറിയ ഒരു ദേഷ്യമുണ്ട്. ജാസ്മിനും നിമിഷയും ആദ്യത്തെ ദിവസം ഉണ്ടായ സംഭവങ്ങളുടെ സത്യാവസ്ഥ ഇപ്പോഴാണ് മനസിലാക്കുന്നത്. ഇതോടെ അവരുടെ സൗഹൃദത്തിൽ വിള്ളൽ വീഴുന്നു. ഡെയ്സി ഗെയിം സ്ട്രാറ്റജി ആയിരുന്നു എന്ന് വിശദീകരിക്കാൻ ശ്രമിക്കുമ്പോൾ ജാസ്മിന് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

ഇന്നത്തെ സംഭവത്തിൽ മാനസികമായി തകർന്നത് ജാസ്മിനാണ് കാരണം അവരുടെ കൂട്ടത്തിൽ ഉള്ള ഒരാൾ ഗെയിം കളിക്കാൻ തുടങ്ങി എന്ന് അവർ അറിഞ്ഞില്ല. ജാസ്മിനാണ് റോബിനെ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് എന്നാൽ കൂടെ ഉള്ള ഒരാൾ തന്നെ അതേ വഞ്ചന മറ്റൊരാളോട് ചെയ്തു എന്നത് ജാസ്മിന് സഹിച്ചില്ല എന്ന് അവർ രണ്ടും ചർച്ച ചെയ്യുന്നു.

പുതിയ ക്യാപ്റ്റനായി മത്സരിക്കാൻ കുടുംബാംഗങ്ങൾ നോമിനേറ്റ് ചെയ്യുന്നത് നവീനെയും, സുചിത്രയെയും റോൺസണെയും ആണ്. നോമിനേഷൻ നടക്കുന്ന വേളയിൽ ജാസ്മിൻ പറയുന്നു ഇവിടെ വന്നതിനുശേഷം ആദ്യമായി ഇന്നാണ് സമാധാനത്തിൽ ഇരുന്ന് ഭക്ഷണം കഴിച്ചത് എന്ന്. സുചിത്ര അടുക്കളയിൽ ഉണ്ടായിരുന്നതുകൊണ്ടാണ് എന്നുള്ള ഒരു പരാമർശവും നടത്തുന്നു. ഈ പറഞ്ഞത് ലക്ഷ്മിക്ക് ഒരുപാട് സങ്കടം ഉണ്ടാക്കുന്നു.
 ഇവിടെ വന്നപ്പോൾ അടുക്കള ഒട്ടും സെറ്റ് ആയിരുന്നില്ല അത് ശരിയാക്കി എടുക്കാൻ കുറച്ചു ദിവസം പിടിച്ചു. ഇനി ആർക്കു വേണമെങ്കിലും അടുക്കളയിൽ സമാധാനമായി നിന്ന് പണിയെടുക്കാം. ജാസ്മിൻ അതൊന്നും മനസ്സിലാക്കാതെ ഇങ്ങനെയെല്ലാം പറഞ്ഞത് തനിക്ക് വല്ലാതെ വേദനിച്ചു എന്ന് ലക്ഷ്മി റോബിനോട് പറയുന്നു.

ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റൻ, നവീൻ

ക്യാപ്റ്റൻസി ടാസ്കിൽ നവീൻ വിജയിക്കുകയും പുതിയ ക്യാപ്റ്റൻ ആയി ചുമതല ഏൽകുകയും ചെയ്യുന്നു.  റോബിൻ്റെ മുഖംമൂടി എല്ലാവരുടെ മുന്നിലും അഴിഞ്ഞുവീണു അതുകൊണ്ടാണ് എല്ലാവരോടും ഒറ്റയ്ക്ക് പോയി സംസാരിച്ച് വീണ്ടും വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുന്നത് എന്ന് ജാസ്മിൻ ബ്ലസ്‌‌ലിയോട് പറയുന്നു. കൂടെ നിന്നിട്ടും മുഴുവൻ കാര്യം പറയാതെ ഡെയ്സി ഞങ്ങളെ ചതിക്കുകയായിരുന്നു എന്നും ജാസ്മിൻ പരാമർശിക്കുന്നു. 

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 latest episode 01 april live online updates