scorecardresearch

ഏതു ആശുപത്രിയിലാണ് ക്ഷത്രിയരക്തമാണോയെന്ന് കണ്ടുപിടിക്കുന്നത്?; ലക്ഷ്മിപ്രിയയെ ഉത്തരം മുട്ടിച്ച് ബ്ലെസ്‌ലി

ദൃശ്യവിസ്മയം ടാസ്കിനിടയിലായിരുന്നു ലക്ഷ്മിപ്രിയയെ ഉത്തരം മുട്ടിച്ച ബ്ലെസ്‌ലിയുടെ ചോദ്യം

ഏതു ആശുപത്രിയിലാണ് ക്ഷത്രിയരക്തമാണോയെന്ന് കണ്ടുപിടിക്കുന്നത്?; ലക്ഷ്മിപ്രിയയെ ഉത്തരം മുട്ടിച്ച് ബ്ലെസ്‌ലി

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഫിനാലെയ്ക്ക് ഇനി നാലു ദിവസങ്ങൾ മാത്രം ബാക്കി. മത്സരം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളും ഉണ്ടാക്കുന്ന ഒരു വീക്ക്‌ലി ടാസ്കാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരിക്കുന്നത്.

ദൃശ്യവിസ്മയം എന്നു പേരിട്ടിരിക്കുന്ന ടാസ്കിൽ മത്സരാർത്ഥികൾ ഇതുവരെ വീടിനകത്ത് മറ്റുള്ളവരെ കുറിച്ചു നടത്തിയ രൂക്ഷ പരാമർശങ്ങളും പരദൂഷണവുമൊക്കെ എല്ലാവർക്കുമായി കാണിച്ചുകൊടുക്കുകയാണ് ബിഗ് ബോസ്. ആദ്യം വീഡിയോയിൽ പരാമർശിക്കുന്ന പേരുകൾ മ്യൂട്ട് ചെയ്താണ് കാണിക്കുക. ഉടനെ ബസ്സർ അമർത്തി ആരെ കുറിച്ചാണ് പരാമർശമെന്ന് കൃത്യമായി പറയുന്നവർക്ക് ഓരോ പോയിന്റ് വച്ച് നൽകും. ഓരോ വീഡിയോയ്ക്ക് അവസാനവും വഴക്കുകളും ന്യായീകരണവുമൊക്കെയാണ് ആദ്യ ദിവസം പ്രേക്ഷകർ കണ്ടത്.

ടാസ്ക് രണ്ടാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും മത്സരാർത്ഥികൾക്കിടയിലെ സമവാക്യങ്ങൾ തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നലെ ബിഗ് ബോസ് പ്ലേ ചെയ്ത വീഡിയോകൾ കൊണ്ട് ഏറ്റവും കൂടുതൽ ക്ഷീണം സംഭവിച്ചത് ധന്യ മേരി വർഗീസിനായിരുന്നെങ്കിൽ ഇന്നത് ലക്ഷ്മി പ്രിയയ്ക്ക് ആണ്.

ബ്ലെസ്‌ലിയും ലക്ഷ്മിപ്രിയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ന് ബിഗ് ബോസ് വീടിനകത്ത് കണ്ടത്. ക്ഷത്രിയ രക്തം, കുടുംബത്തിൽ പിറക്കുക പോലുള്ള ലക്ഷ്മിപ്രിയയുടെ പരാമർശങ്ങൾ മുൻപും മറ്റു മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലുമൊക്കെ അസ്വസ്ഥത ഉണ്ടാക്കിയിട്ടുള്ള കാര്യമാണ്. ക്ഷത്രിയൻ എന്നുപറഞ്ഞാൽ ആരാണെന്ന് ബ്ലെസ്‌ലിയ്ക്ക് ക്ലാസ് എടുത്തുകൊടുക്കുന്ന ലക്ഷ്മിപ്രിയയോട് ‘ഏതു ആശുപത്രിയിലാണ് ക്ഷത്രിയരക്തമാണോയെന്ന് കണ്ടുപിടിക്കുന്നത്?’ എന്നാണ് ബ്ലെസ്‌ലി ചോദിക്കുന്നത്. വീഡിയോ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 lakshmi priya blesslee fight video