Bigg Boss Malayalam Season 4: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ്ഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ നാലാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് 27നാണ് സീസൺ നാലിന്റെ ഗ്രാൻഡ് ഓപ്പണിംഗ് എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്.
ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഇനി അറിയാനുള്ളത്. ആദ്യം മുതൽ മത്സരാർത്ഥികളുടെ സാധ്യതാപട്ടികയിൽ ഉയർന്നു കേൾക്കുന്ന പേരാണ് നടനും മോഡലുമായ ജിയ ഇറാനിയുടേത്. ജിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകരിൽ ആശങ്കയുണ്ടാക്കുന്നത്. ഓഫ് റ്റു മുംബൈ എന്ന കാപ്ഷനോടെയാണ് ജിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പലരും ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കുന്ന ജിയയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികസ്ഥിരീകരണം ഇപ്പോഴില്ല.


മൂന്നാം സീസൺ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായുള്ള റിലേഷൻഷിപ്പുമായി ബന്ധപ്പെട്ടാണ് ജിയ ഇറാനി വാർത്തകളിൽ നിറഞ്ഞുനിന്നത്.