സംഭവബഹുലമായിരുന്നു ബിഗ് ബോസ് വീട്ടിലെ ഈ ആഴ്ച. റിയാസിനെ തല്ലിയതിനെ തുടർന്ന് റോബിൻ ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്. ബിഗ് ബോസ് വീടിനോട് ചേർന്നുള്ള സീക്രട്ട് റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്. അതേസമയം, വീടിനകത്തു നിന്നു മറ്റൊരു മത്സരാർത്ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. ഈ സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസയാണ് സ്വന്തം ഇഷ്ടപ്രകാരം ഷോ വിട്ട് ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
കൺഫെഷൻ റൂമിലെത്തിയ ജാസ്മിൻ മാനസികമായും ശാരീരികമായും താ തളർന്നിരിക്കുകയാണെന്നും ഷോ ക്വിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബിിഗ് ബോസിനോട് പറയുകയായിരുന്നു. തീരുമാനം അന്തിമമെങ്കിൽ നിങ്ങൾക്ക് വീട് വിട്ടിറങ്ങാം എന്ന് ബിഗ് ബോസ് നിർദേശം കൊടുത്തതോടെ പെട്ടിയുമെടുത്ത് ജാസ്മിൻ ഇറങ്ങിപ്പോവുന്നതാണ് ചാനൽ പുറത്തുവിട്ട പ്രമോയിൽ കാണുന്നത്.
ബിഗ് ബോസ് നാലാം സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ ടാസ്കുകളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള ഒരാളാണ്. ഫൈനൽ ഫൈവിൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയെന്ന് പ്രേക്ഷകർ ഒന്നടക്കം വിധിയെഴുതിയ മത്സരാർത്ഥി കൂടിയായിരുന്നു ജാസ്മിൻ. അതുകൊണ്ടുതന്നെ, ഇപ്പോഴുള്ള ഈ വിടവാങ്ങൽ ദൗർഭാഗ്യകരം എന്നെ പറയാനാവൂ.