scorecardresearch

Latest News

അവളുടെ ട്രോഫിയും എനിക്ക് തന്നു; ജാസ്മിന്റെ സ്നേഹത്തെ കുറിച്ച് നിമിഷ

“അവളെ ഒരുപാട് മിസ്സ് ചെയ്യുന്നതുകൊണ്ട് അവളുടെ സ്വെറ്ററാണ് ഞാൻ ധരിച്ചിരിക്കുന്നത്. മുന്നോട്ട് പോവൂ എന്റെ പോരാളി,” ജാസ്മിനെ കുറിച്ച് നിമിഷയുടെ കുറിപ്പ്

Nimisha, Jasmine, Nimisha Jasmine friendship

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ നിന്നും ഇന്നലെയാണ് നിമിഷ പടിയിറങ്ങിയത്. വളരെ വികാരനിർഭരമായ യാത്രയയപ്പാണ് നിമിഷയ്ക്ക് ജാസ്മിൻ ഏകിയത്. സീസൺ നാലിൽ സൗഹൃദം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ രണ്ടു മത്സരാർത്ഥികളാണ് നിമിഷയും ജാസ്മിനും. ഇരുവരും തമ്മിലുള്ള സൗഹൃദം വെളിപ്പെടുത്തുന്ന നിരവധി മുഹൂർത്തങ്ങൾക്കും ബിഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷിയായതാണ്.

ഇപ്പോഴിതാ, ബിഗ് ബോസ് വീട് വിട്ടിറങ്ങിയ നിമിഷ ഷെയർ ചെയ്ത ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. 50-ാം ദിനാഘോഷത്തിന്റെ ഭാഗമായി ബിഗ് ബോസ് മത്സരാർത്ഥികൾക്ക് നൽകിയ ട്രോഫിയ്ക്ക് ഒപ്പം പോസ് ചെയ്തുകൊണ്ടുള്ള ചിത്രമാണ് നിമിഷ പങ്കുവച്ചത്.

“ജാസ്മിൻ അവളുടെ ട്രോഫിയും എനിക്ക് തന്നുവിട്ടു. അവളെ ഒരുപാട് മിസ്സ് ചെയ്യുന്നതുകൊണ്ട് അവളുടെ സ്വെറ്ററാണ് ഞാൻ ധരിച്ചിരിക്കുന്നത്. മുന്നോട്ട് പോവൂ എന്റെ പോരാളി. നീ ജയിക്കുന്നത് കാണാൻ കാത്തിരിക്കാൻ വയ്യ!,” നിമിഷ കുറിച്ചു.

എനിക്കു വേണ്ടി നീ ഈ ഗെയിം ജയിക്കണമെന്ന് ജാസ്മിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഇന്നലെ നിമിഷ ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്. തന്റെ ചെടിയെ പരിപാലിക്കാനുള്ള അവകാശവും നിമിഷ ജാസ്മിനാണ് കൈമാറിയത്. ഒപ്പം ജാസ്മിനെ നോക്കികൊള്ളണേ എന്ന് റോൺസനോട് അഭ്യർത്ഥിക്കാനും നിമിഷ മറന്നില്ല.

Read more: Bigg Boss 4: നിമിഷയെ പോലെ ശക്തയായൊരു മത്സരാർത്ഥിയെ മലയാളം ബിഗ് ബോസ് അർഹിക്കുന്നില്ല

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 jasmine gave her trophy to nimisha