scorecardresearch

ഞങ്ങൾ പിരിയാൻ കാരണം നിമിഷയല്ല, വെറുതെ അവളെ ഇതിലേക്ക് വലിച്ചിഴക്കരുത്; ജാസ്മിനും മോണിക്കയും പറയുന്നു

“ഞാനൊരു ലെസ്ബിയനാണെന്നതിന് അർത്ഥം എനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടെങ്കിൽ അവരും ലെസ്ബിയൻ ആണെന്നല്ല. നിമിഷയെനിക്ക് എന്റെ സഹോദരിയെ പോലെയാണ്; അവൾ എന്റെ ഗേൾഫ്രണ്ടല്ല,” ജാസ്മിൻ പറയുന്നു

Jasmine, Jasmine Monica, Jasmine Monica break up, Nimisha Jasmine in love, Nimisha Jasmine friendship

ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ഉറച്ച നിലപാടുകൾ കൈകൊള്ളാനും അവയ്ക്കു വേണ്ടി നിലകൊള്ളാനും മടിക്കാത്ത ജാസ്മിന്റെ വ്യക്തിത്വം ഏറെ പേരെ ആകർഷിക്കുകയും വലിയൊരു ആരാധകവൃന്ദത്തെ തന്നെ നേടി കൊടുക്കുകയും ചെയ്തു. ആത്മാഭിമാനത്തിനാണ് വില നൽകുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിപ്പോന്ന ജാസ്മിൻ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ നോക്കൗട്ട് മത്സരാർത്ഥി കൂടിയാണ്.

താനൊരു ലെസ്ബിയനാണെന്ന് തുറന്നു പറഞ്ഞ ജാസ്മിൻ തന്റെ ഗേൾഫ്രണ്ട് മോണിക്കയെ ഷോയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയാണ്, താനും മോണിക്കയും പിരിഞ്ഞുവെന്ന കാര്യം ജാസ്മിൻ പ്രഖ്യാപിച്ചത്.

“കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള്‍ അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു,” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞത്.

അതിനു പിന്നാലെ, ജാസ്മിൻ സംശയരോഗിയാണെന്നും അതാണ് ഇരുവരുടെയും ബന്ധത്തിന് വിള്ളൽ വീഴാനുള്ള കാരണം, അതല്ല ജാസ്മിനും ബിഗ് ബോസിൽ ജാസ്മിന്റെ സഹമത്സരാർത്ഥിയായ നിമിഷയും പ്രണയത്തിലാണ്, അതുകൊണ്ടാണ് ജാസ്മിൻ മോണിക്കയുമായി പിരിയുന്നതെന്നുമൊക്കെയുള്ള ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോൾ, എന്താണ് തങ്ങൾ തമ്മിൽ പിരിയാനുള്ള കാരണമെന്ന് വ്യക്തമാക്കി കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് മോണിക്കയും ജാസ്മിനും.

“ഞാൻ ബിഗ് ബോസിൽ ആയിരുന്നപ്പോൾ മോണിക്കയെ സംബന്ധിച്ച് വളരെ കാഠിന്യമേറിയ ദിവസങ്ങളായിരുന്നു. ഞാൻ പോവുന്ന സമയത്ത് ഞങ്ങളുടെ ബന്ധവും അത്ര ശക്തമല്ലായിരുന്നു. അവൾക്ക് വൈകാരികപരമായി ഒരു പിന്തുണ വേണമായിരുന്നു. ആ​ ഷോയിൽ ഞാനും ബ്രേക്ക് ഡൗൺ ആയി കൊണ്ടിരിക്കുകയായിരുന്നു, അതുകൊണ്ട് എനിക്ക് അവളുടെ അവസ്ഥയും ഫീലിംഗും മനസ്സിലാവും,​അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിനിടയിൽ അവൾക്കൊരാളോട് പ്രണയം തോന്നുകയും ചെയ്തു. അതിനെ റെസ്‌പെക്ട് ചെയ്തിട്ട് ആണ് ഞങ്ങൾ ഒരു ബ്രേക്ക് എടുത്തത്.”

“മറ്റൊരു കാര്യം പറയാനുള്ളത്, നിമിഷയെ കുറിച്ചാണ്. ഒരു ലെസ്ബിയൻ ആണ് ഞാനെന്നതിന് അർത്ഥം എനിക്കൊരു ബെസ്റ്റ് ഫ്രണ്ട് ഉണ്ടെങ്കിൽ അവരും ലെസ്ബിയൻ ആണെന്നല്ല. നിമിഷയെനിക്ക് എന്റെ സഹോദരിയെ പോലെയാണ്; അവൾ എന്റെ ഗേൾഫ്രണ്ടല്ല. ഏതാനും ലൈക്കുകൾക്ക് വേണ്ടി വേറൊരാളുടെ ജീവിതം നശിപ്പിക്കരുത്. അവളെന്നും എന്റെ ബെസ്റ്റ് ഫ്രണ്ടായി, സഹോദരിയായി കൂടെ കാണും,” മോണിക്കയ്ക്ക് ഒപ്പമുള്ള വീഡിയോയിൽ ജാസ്മിൻ പറഞ്ഞു.

Read more: മോണിക്കയുമായി വേര്‍പിരിഞ്ഞു; വെളിപ്പെടുത്തലുമായി ജാസ്മിൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 jasmin m moosa monica shami about their breakup and nimisha s friendship