ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ജാസ്മിൻ എം മൂസ എന്ന വ്യക്തിത്വത്തെ പ്രേക്ഷകർ അടുത്തറിഞ്ഞത്. ഷോയിലെ ഏറ്റവും കരുത്തയായ മത്സരാർത്ഥിയായിരുന്ന ജാസ്മിന് വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ സാധിച്ചു. താനൊരു ലെസ്ബിയനാണെന്ന് തുറന്നു പറഞ്ഞ ജാസ്മിൻ തന്റെ ഗേൾഫ്രണ്ടായ മോണിക്കയേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം, താനും മോണിക്കയും വേർപിരിഞ്ഞു എന്ന കാര്യം വെളിപ്പെടുത്തുകയാണ് ജാസ്മിൻ ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ജാസ്മിൻ ഇക്കാര്യം വ്യക്തമാക്കിയത്.
“എന്റെ വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ട്. നിങ്ങള്‍ക്ക് എല്ലാവര്ക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. ഒന്നര കൊല്ലമായി മോണിക്ക എന്റെ പങ്കാളിയാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്, പിന്നെയെന്റെ ഡോഗ് സിയാലോയും. ഞാന്‍ പോയപ്പോൾ സിയാലോയെ നോക്കിയതും മോണിക്കയായിരുന്നു. “

“കഴിഞ്ഞ കുറച്ച് ആഴ്ചകളായി എനിക്കും മോണിക്കയ്ക്കും എതിരെ വലിയ രീതിയിൽ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളും നടക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. പക്ഷേ ഇതിലൊന്നും ഭാഗമാവാത്ത മോണിക്കയും ഇതെല്ലാം അനുഭവിക്കുന്നുവെന്നതാണ് സങ്കടകരം.”

“ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ വൈകാരികപരമായും മാനസികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് ബുദ്ധിമുട്ടാണ്. എന്തെന്നാൽ, അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കുകയാണ് ഞാൻ. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള് അര്‍ഹിക്കുന്നതല്ല. അതിനാൽ ഞാനും അവളും ബ്രേക്കപ്പ് ആവുകയാണ്.”


“നമ്മള് ഒരു ബന്ധത്തിൽ നിൽക്കുമ്പോൾ മാനസികമായും വൈകാരികമായും ശാരീരികമായും ആ പങ്കാളിയ്ക്ക് ഒപ്പമുണ്ടായിരിക്കണം. എനിക്കതിന് പറ്റുന്നില്ല. അതാണ് പിരിയാന്‍ കാരണം. മോണിക്കയുടെ കൂടെ ഒരുപാട് നല്ല ഓര്‍മ്മകളും മോശം കാര്യങ്ങളും ഉണ്ടായിട്ടുണ്ട്,” ജാസ്മിൻ പറഞ്ഞു.
Read more: ഞങ്ങൾ പിരിയാൻ കാരണം നിമിഷയല്ല, വെറുതെ അവളെ ഇതിലേക്ക് വലിച്ചിഴക്കരുത്; ജാസ്മിനും മോണിക്കയും പറയുന്നു