scorecardresearch

ബിഗ് ബോസ് താരം ജാനകി തന്നെയോ ഇത്? വൈറലായി ചിത്രങ്ങൾ

ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യയാഴ്ച എലിമിനേഷനിലൂടെ പുറത്തുപോയ മത്സരാർത്ഥിയാണ് ജാനകി

ബിഗ് ബോസ് താരം ജാനകി തന്നെയോ ഇത്? വൈറലായി ചിത്രങ്ങൾ

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് ജാനകി സുധീർ ഏറെ ശ്രദ്ധ നേടുന്നത്. ഒരാഴ്ച മാത്രമേ ബിഗ് ബോസ് വീടിനകത്ത് ചെലവഴിക്കാനായതുള്ളെങ്കിലും പ്രേക്ഷകർക്കിടയിൽ ജാനകിയേറെ സ്വീകാര്യത നേടിയിരുന്നു. ജാനകിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയായ മുഖമാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്. ജാനകി ഒരു ലെസ്ബിയൻ കഥാപാത്രമായി എത്തുന്ന ‘ഹോളി വൗണ്ട്’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 janaki sudheer latest photos

Best of Express