scorecardresearch
Latest News

‘ടാസ്കാണേലും ഇങ്ങനെ ഒന്നും ചെയ്യല്ലേ ബിഗ്ഗ് ബോസേ’; സങ്കടപ്പെട്ട റോൺസനെ സമാധാനിപ്പിച്ച് ‘വല്യണ്ണൻ’

ഒരു ഗ്രൂപ്പിന് തീറ്റമത്സരം, മറ്റുള്ളവർക്ക് പട്ടിണി, രസകരമായ വീക്ക്‌ലി ടാസ്കുമായി ബിഗ് ബോസ്

‘ടാസ്കാണേലും ഇങ്ങനെ ഒന്നും ചെയ്യല്ലേ ബിഗ്ഗ് ബോസേ’; സങ്കടപ്പെട്ട റോൺസനെ സമാധാനിപ്പിച്ച് ‘വല്യണ്ണൻ’

Bigg Boss Malayalamm Season 4: രസകരമായ സംഭവവികാസങ്ങളുമായി ബിഗ് ബോസ് മലയാളം നാലാം സീസൺ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ കാഴ്ച കഴിയുന്തോറും ഗെയിമുകൾ മുറുകുകയാണ്. രസകരവും അതേ സമയം ചലഞ്ചിംഗുമായ വീക്ക്‌ലി ടാസ്കാണ് മത്സരാർത്ഥികൾക്കായി ഇത്തവണ ബിഗ് ബോസ് നൽകിയത്.

ആരോ​ഗ്യ രം​ഗമെന്നാണ് ടാസ്ക്കിന്‍റെ പേര്. ടാസ്കിന്റെ ഭാഗമായി ആദ്യം മത്സരാർത്ഥികളുടെയെല്ലാം തൂക്കം നോക്കുകയാണ് ബിഗ് ബോസ് ചെയ്തത്. ശേഷം അമിതഭാരമുള്ളവരെയും അണ്ടർ വെയിറ്റുള്ളവരെയും രണ്ടു ഗ്രൂപ്പായി തിരിച്ചു. ശരീരഭാരം കുറക്കാനുള്ളവർ ടീം ഫയർ എന്നും കൂട്ടാനുള്ളവർ ടീം ഗെയിനേഴ്സ് എന്നുമാണ് ടീമുകൾക്ക് പേരിട്ടത്. റോൺസൺ, നവീൻ, ലക്ഷ്മി പ്രിയ, സുചിത്ര, മണികണ്ഠൻ, റോബിൻ, ദിൽഷ, സൂരജ്, നിമിഷ എന്നിവരാണ് ടീം ഫയർ അംഗങ്ങൾ. ജാസ്മിൻ, അഖിൽ, ഡെയ്സി, ബ്ലെസ്‌ലി, അപർണ, അശ്വിൻ എന്നിവരാണ് ടീം ഗെയിനേഴ്സിലെ അംഗങ്ങൾ. കൃത്യമായ ശരീരഭാരമുള്ള ധന്യ മേരി വർഗീസിനെ ഹെൽത്ത് ഇൻസ്പെക്ടറായും നിയമിച്ചു.

നാലു ദിവസം കൊണ്ട് 10 കിലോ കുറയ്ക്കുക എന്നതാണ് ടീം ഫയേഴ്സിന് ബിഗ് ബോസ് നൽകിയ ചലഞ്ച്. അതിനായി ഒരു സൈക്കിളും ട്രെഡ് മില്ലും ബിഗ് ബോസ് മത്സരാർത്ഥികൾക്കു നൽകി. ടാസ്ക് സമയത്ത് ടീം ഫയേഴ്സിലെ ആരെങ്കിലും ട്രെഡ്മില്ലും സൈക്കിളും ഉപയോഗിച്ചുകൊണ്ടിരിക്കണം എന്നാണ് നിബന്ധന. ഒപ്പം, ഒരു അലക്കുകല്ലും ബിഗ് ബോസ് നൽകിയിട്ടുണ്ട്. ഇടയ്ക്ക് ബിഗ് ബോസ് സൈറൺ മുഴക്കുമ്പോൾ ടീമംഗങ്ങൾ എല്ലാവരും ഗ്രൂപ്പ് വർക്കൗട്ട് ആരംഭിക്കണം, രണ്ടാമത്തെ സൈറൺ മുഴങ്ങുന്നതുവരെ വർക്കൗട്ട് നിർത്താനും പാടില്ല.

ഇതൊന്നും പോരാഞ്ഞിട്ട് വേറെയുമുണ്ട് ടീം ഫയേഴ്സിനുള്ള ചുമതല. ഭക്ഷണം കഴിച്ച് ശരീരഭാരം വർധിപ്പിക്കുക എന്ന നിർദ്ദേശം കിട്ടിയ ടീം ഗെയ്നേഴ്സിന് തനിയെ വീടിനകത്ത് നടക്കാനോ ജോലികൾ ചെയ്യാനോ സ്വാതന്ത്ര്യമില്ല. ഭക്ഷണം കഴിക്കുക, വിശ്രമിക്കുക എന്നതുമാത്രമാണ് ഈ ടീമിനുള്ള ജോലി. ബാത്ത് റൂമിൽ പോവുക, മുറ്റത്തേക്ക് ഇറങ്ങുക, തുണി അലക്കുക തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിൽ ടീം ഗെയിനേഴ്സിന് ടീം ഫയേഴ്സിന്റെ സഹായം തേടാം. തോളിൽ എടുത്ത് ടീം ഫയേഴ്സ് ടീം ഗെയിനേഴ്സിനെ പോവേണ്ടിടത്ത് എത്തിക്കുകയും തുണി അലക്കി കൊടുക്കുകയുമൊക്കെ ചെയ്യും. വീക്ക്‌ലി ടാസ്ക് കഴിയുന്നതുവരെ ബിഗ് ബോസ് പറയുന്ന ഭക്ഷണമല്ലാതെ മറ്റൊന്നും കഴിക്കാൻ പാടില്ല, ആരും പുകവലിക്കാൻ പാടില്ല എന്നിവയാണ് മറ്റു നിർദേശങ്ങൾ.

വീക്ക്‌ലി ടാസ്കിന്റെ ആദ്യദിവസം ടീം ഫയേഴ്സ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. നാലു മണിക്കൂർ തുടർച്ചയായി ട്രെഡ്‌മില്ലിൽ നടന്ന റോൺസൺ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കൂടാതെ, 2 മണിക്കൂർ വീതം റോബിനും മണികണ്ഠനും തുടർച്ചയായി സൈക്കിൾ ചവിട്ടുകയും ചെയ്തു. നവീന്റെ നേതൃത്വത്തിലായിരുന്നു ടീമംഗങ്ങൾക്കുള്ള ഗ്രൂപ്പ് വർക്കൗട്ട് നടന്നത്. നവീൻ, സുചിത്ര, ദിൽഷ എന്നിവർ എതിർ ടീമംഗങ്ങളെ ബാത്ത് റൂമിൽ കൊണ്ടുപോവാനും മറ്റും സഹായിച്ചപ്പോൾ അവരുടെ തുണി അലക്കുന്ന ജോലി സ്വയം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്മി പ്രിയ.

വീക്ക്‌ലി ടാസ്കിന്റെ ആദ്യദിനം ഫയർ ടീമിന് കഠിനാധ്വാനത്തിന്റേതായിരുന്നെങ്കിൽ, ടീം ഗെയിനേഴ്സിനെ സംബന്ധിച്ച് ബാലികേറാമലയായിരുന്നു. തീറ്റമത്സരമായിരുന്നു ടീം ഗെയിനേഴ്സിനു ബിഗ് ബോസ് നൽകിയ ചലഞ്ച്. മുന്നിൽ കുന്നുകൂടിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കഴിക്കാൻ ടീം ഗെയിനേഴ്സ് ശ്രമിച്ചെങ്കിലും പലരും ശർദ്ദിച്ച് തളർന്നുപോവുന്ന കാഴ്ചയാണ് കണ്ടത്.

മുന്നിലിരിക്കുന്ന ചിക്കനും മീനും സമൂസയുമൊക്കെ കഴിച്ച് തീർക്കാനാവാതെ ബ്ലെസ്‌ലിയും ഡെയ്സിയും ജാസ്മിനും അഖിലും അശ്വിനും അപർണയും വിഷമിക്കുമ്പോൾ നാലു മണിക്കൂറുകളോളം ട്രെഡ് മിൽ ചവിട്ടി ക്ഷീണിച്ച റോൺസന് മുന്നിലുണ്ടായിരുന്നത് ഒരു ഗ്ലാസ് വെള്ളമായിരുന്നു. ഭക്ഷണപ്രേമിയായ റോൺസന് എതിർ ടീമംഗങ്ങൾ മൂക്കുമുട്ടെ കഴിക്കുന്നത് കൊതിയോടെ നോക്കി ഇരിക്കേണ്ടിവന്നു. തീറ്റമത്സരം കണ്ടുകൊണ്ടിരിക്കുന്ന റോൺസന്റെ മുഖഭാവം ആഘോഷമാക്കുകയാണ് ട്രോളന്മാരും. ടാസ്കാണേലും ഇങ്ങനെ ഒന്നും ചെയ്യല്ലേ ബിഗ്ഗ് ബോസേ, പാവം റൊൺസന്റെ ഇരുപ്പ് കണ്ടാ ബിഗ് ബോസേ അതിന് എന്തെങ്കിലും കൊടുക്ക്‌ എന്നിങ്ങനെ പോവുന്നു ട്രോളുകൾ.

എന്തായാലും ഭക്ഷണപ്രേമിയായ റോൺസന്റെ സങ്കടത്തിന് അറുതി വരുത്തിയിരിക്കുകയാണ് ബിഗ് ബോസ് ഇപ്പോൾ. വീക്ക്‌ലി ടാസ്കിൽ ലക്ഷ്യത്തിനായി​ ഏറ്റവും കൂടുതൽ അധ്വാനിച്ച റോൺസനും ധന്യയ്ക്കും സ്നേഹസമ്മാനമായി പ്രത്യേക വിരുന്ന് തന്നെ നൽകിയിരിക്കുകയാണ് ബിഗ് ബോസ്.

“ഇപ്പോഴെങ്കിലും ‘വല്യണ്ണൻ’ ആ പാവത്തിന്റെ സങ്കടം കണ്ടല്ലോ,” എന്നാണ് റോൺസൺ ആരാധകരുടെ കമന്റ്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 health task surprise gift to ronson