Bigg Boss Malayalam Season 4 Grand Finale Highlights: കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയി ആവുന്നത്. സാബുമോൻ, മണിക്കുട്ടൻ എന്നിവരായിരുന്നു മുൻപുള്ള സീസണുകളിലെ വിജയികൾ. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ് സീസൺ ഫിനാലെ. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്‌ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു.
നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി. 20 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്.
പ്രശസ്ത ചലച്ചിത്രതാരങ്ങളായ സൂരജ് വെഞ്ഞാറമൂട്, പ്രജോദ് കലാഭവൻ, നോബി , വീണ നായർ, ലാൽബാബു തുടങ്ങിയവർ അവതരിപ്പിക്കുന്ന കോമഡി സ്കിറ്റ്, കൺടെംപററി ഡാൻസുകൾ, ചലച്ചിത്രപിന്നണി ഗായകരായ സയനോര ഫിലിപ്പ്, ഇന്ദുലേഖ, മ്യൂസിഷ്യൻ അരുൺ വർഗീസ് എന്നിവർ ഒരുക്കുന്ന സംഗീതവിരുന്ന് എന്നിവയും ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി അരങ്ങേറി. കൂടാതെ ബിഗ് ബോസ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഫിനാലെ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
Read more:
- Bigg Boss Malayalam Season 4: അവസാന പോരാട്ടത്തിന് അവർ ആറുപേർ; ആര് വിജയകിരീടം ചൂടും?
- Bigg Boss Malayalam Season 4: ബ്ലെസ്ലിയോട് യുദ്ധം പ്രഖ്യാപിച്ച് റോബിൻ; ഈ നാടകം എന്തിനെന്ന് ആരാധകർ
ബിഗ് ബോസ് മലയാളം സീസണിൽ നിന്നും രണ്ടാം റണ്ണറപ്പായി പുറത്തിറങ്ങിയിരിക്കുകയാണ് റിയാസ് സലിം. റിയാസിനെ ചേർത്തുപിടിച്ച് നവീനും ജാസ്മിനും നിമിഷയും പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബിഗ് ബോസ് സീസൺ നാലിൽ നിന്നും റിയാസ് സലിമും പുറത്തേക്ക്. ഏറ്റവും വിജയസാധ്യതയുള്ള മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലിം. ഒരുപാട് ആരാധകരെ നിരാശരാക്കിയാണ് റിയാസിന്റെ പടിയിറക്കം.
ധന്യയ്ക്ക് പിന്നാലെ ലക്ഷ്മിപ്രിയയും ഷോയിൽ നിന്നും പുറത്തേക്ക്. ഈ സീസണിലെ മികച്ച കണ്ടന്റ് ക്രിയേറ്ററിൽ ഒരാളായിരുന്നു ലക്ഷ്മിപ്രിയ. ഈ സീസണിന്റെ മൂന്നാമത്തെ റണ്ണറപ്പ് ആണ് ലക്ഷ്മിപ്രിയ.
ബിഗ് ബോസ് വീട്ടിൽ നിന്നും ധന്യ മേരി വർഗീസ് പുറത്തേക്ക്. ബിഗ് ബോസ് വീട്ടിൽ നിന്നും സൂരജിന് പിന്നാലെ പടിയിറങ്ങി ധന്യയും. ഈ സീസണിന്റെ നാലാമത്തെ റണ്ണറപ്പ് ആണ് ധന്യ.
വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികളിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്. സൂരജ് ആണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. റിയാസ് സലിം, ബ്ലെസ്ലീ, ദിൽഷ, ലക്ഷ്മിപ്രിയ, ധന്യ എന്നിവരാണ് വീടിനകത്ത് ഇനി ശേഷിക്കുന്ന മത്സരാർത്ഥികൾ.
നൂറുദിവസത്തെ വർണാഭമായ കാഴ്ചകളുടെ വീഡിയോ മത്സരാർത്ഥികൾക്കായി മോഹൻലാൽ വീഡിയോ വാളിൽ കാണിച്ചുനൽകി.

നൂറുദിവസം ബിഗ് ബോസ് വീട്ടിൽ തങ്ങളെ നിലനിർത്തിയ ആരാധകരോട് നന്ദി പറഞ്ഞ് ഫൈനലിസ്റ്റുകൾ.
ഫിനാലെ ദിവസം രാവിലെ എണീറ്റ് വന്ന മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകിയ സർപ്രൈസ് കാഴ്ചയെ കുറിച്ച് മോഹൻലാൽ. ഗായികമാരായ സയനോരയും ഇന്ദുലേഖ വാര്യരും ഒരുക്കിയ ഫ്യൂഷനാണ് ഫൈനലിസ്റ്റുകളെ വരവേറ്റത്.

ബിഗ് ബോസ് ഷോയിൽ നിന്നും ലഭിച്ച അനുഭവങ്ങൾ മോഹൻലാലുമായി പങ്കുവെച്ച് മത്സരാർത്ഥികൾ.
വേദിയിലെത്തിയ മോഹൻലാൽ ഫിനാലെയിലേക്ക് പ്രേക്ഷകരെ സ്വാഗതം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള സന്ദേശങ്ങൾ നൽകിയ സീസൺ ആണ് ഇതെന്ന് മോഹൻലാൽ പറയുന്നു.
ബിഗ് ബോസ് ജേതാവാകുന്ന മത്സരാർത്ഥിയ്ക്ക് ഏഷ്യാനെറ്റ് നൽകുന്ന 50 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുന്ന ആറു മത്സരാർത്ഥികളിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം വോട്ട് നിലയിൽ ഏറ്റവും മുന്നിലുള്ളത് ബ്ലെസ്‌ലി, റിയാസ് സലിം, ദിൽഷ പ്രസന്നൻ എന്നിവരാണ്.

ബിഗ് ബോസ് സീസൺ നാലിൽ പ്രേക്ഷകർ ഏറെ തെറ്റിദ്ധരിച്ചൊരു കൂട്ടുകെട്ടാണ് അഖിൽ- സുചിത്ര ടീമിന്റേത്. സുഖിൽ എന്നാണ് പ്രേക്ഷകർ ഇവർക്ക് നൽകിയ പേര്. ഇപ്പോൾ, ഇരുവരും ചേർന്ന് സൂരജിന് വോട്ട് അഭ്യർത്ഥിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
20 മത്സരാർത്ഥികൾ തമ്മിൽ തമ്മിൽ മത്സരിച്ച ബിഗ് ബോസ് മലയാളം സീസൺ നാല് ഗ്രാൻഡ് ഫിനാലെയിൽ എത്തുമ്പോൾ ഇനി ബിഗ് ബോസ് വീടിനകത്ത് ശേഷിക്കുന്നത് ആറുപേരാണ്. മുഹമ്മദ് ബ്ലെസ്‌ലീ, റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മിപ്രിയ, സൂരജ്, ധന്യ മേരി വർഗീസ് എന്നിവരാണ് ഫിനാലെയിൽ എത്തിയ ഫൈനലിസ്റ്റുകൾ.
ബിഗ് ബോസ് സീസൺ നാലിൽ വൈൽഡ് കാർഡ് എൻട്രയായി എത്തി ജനപ്രീതി നേടിയ താരമാണ് റിയാസ് സലിം. വീഡിയോ കാണാം.
ബിഗ് ബോസ് ഗ്രാൻഡ് ഫൈനൽ രാത്രി ഏഴ് മണിമുതൽ ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും കാണാം
റിയാസിന് വോട്ട് ചെയ്യാൻ
സീസണിലെ സുവർണ്ണ നിമിഷങ്ങളുടെ നിറവിൽ ഒരു 100 ഡേയ്സ് മാഷ് -അപ്പ് വീഡിയോ
ധന്യക്ക് വോട്ട് ചെയ്യാൻ
ബിഗ് ബോസ് സീസൺ നാലിന്റെ വിജയെ തീരുമാനിക്കാൻ പ്രേക്ഷകർക്ക് ഇന്ന് രാത്രി എട്ട് മണിവരെ വോട്ട് ചെയ്യാം