scorecardresearch
Latest News

Bigg Boss Malayalam Season 4: ഫൈനൽ ഫൈവിൽ ആരൊക്കെ എത്തും?; അപർണ പറയുന്നു

Bigg Boss Malayalam season 4: ബിഗ് ബോസ് വീട്ടിൽ നിന്നും ഏഴാമത്തെ ആഴ്ച അപർണയും പടിയിറങ്ങിയിരിക്കുകയാണ്

Bigg Boss Malayalam Season 4: ഫൈനൽ ഫൈവിൽ ആരൊക്കെ എത്തും?; അപർണ പറയുന്നു

Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർത്ഥികൾ വീടിനകത്ത് 57 ദിവസങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ജാനകി സുധീർ, ശാലിനി, അശ്വിൻ, മണികണ്ഠൻ, നവീൻ അറയ്ക്കൽ, ഡെയ്സി ഡേവിഡ്, നിമിഷ എന്നിവർക്ക് പിറകെ ഇപ്പോൾ അപർണ മൾബറിയും ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്.

ബിഗ് ബോസ് വീടിനകത്ത് അധികം നോമിനേഷനുകളിൽ വരാത്ത മത്സരാർഥികളിൽ ഒരാളായിരുന്ന അപർണ. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും ടാസ്കുകളിൽ മികച്ച പ്രകടനം നടത്തിയതാണ് പലപ്പോഴും അപർണയെ നോമിനേഷനിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ഇത്തവണ വ്യത്യസ്തമായ നോമിനേഷൻ പ്രക്രിയയിൽ റിയാസിനെ സേവ് ചെയ്ത് സ്വയം നോമിനേഷനിലേക്ക് പോവുകയായിരുന്നു അപർണ. എന്നാൽ വേണ്ടത്ര വോട്ടുകൾ നേടാനാവാത്തതാണ് അപർണയ്ക്ക് തിരിച്ചടിയായത്.

ജാസ്മിൻ മൂസ, റോൺസൺ, ദിൽഷ, ധന്യ, സുചിത്ര, അഖിൽ, സൂരജ്, ഡോ റോബിൻ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി, റിയാസ്, വിനയ് എന്നിവരാണ് ഇപ്പോൾ വീടിനകത്ത് ശേഷിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ ആരാവും ഫൈനൽ ഫൈവിലെത്തുക? അപർണ പറയുന്നു.

ഡോക്ടർ റോബിൻ, ദിൽഷ, ധന്യ, ജാസ്മിൻ, അഖിൽ എന്നിവർ ഫൈനൽ ഫൈവിലുണ്ടാവുമെന്നാണ് അപർണയുടെ പ്രവചനം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 final five prediction by aparna mulberry