scorecardresearch
Latest News

ഫിനാലെ ആഘോഷമാക്കാൻ ബിഗ് ബോസ് താരങ്ങൾ മുംബൈയിൽ

നിമിഷ, ജാനകി സുധീർ, ശാലിനി നായർ, കുട്ടി അഖിൽ, സുചിത്ര, മണികണ്ഠൻ, അശ്വിൻ, നവീൻ അറയ്ക്കൽ, അപർണ മൾബറി, ജാസ്മിൻ, വിനയ് എന്നിവരെല്ലാം ഇതിനകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്. ചിത്രങ്ങൾ കാണാം

Bigg Boss, Bigg Boss 4, Bigg Boss 4 finale, Bigg Boss Finale date, Bigg Boss winner, Naveen, Robin, Jasmine, Ronson Vincent

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 92 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഫിനാലെയിലേക്ക് ഒരാഴ്ച കൂടി ശേഷിക്കുമ്പോൾ ആരാവും ബിഗ് ബോസ് ടൈറ്റിൽ ജേതാവ് ആവുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഷോയിൽ റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ്, സൂരജ്, മുഹമ്മദ് ബ്ലെസ്‌ലി എന്നിങ്ങനെ ആറു മത്സരാർത്ഥികൾ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്.

ഇതിൽ നിന്ന് ഒരാൾ കൂടി ഈ ആഴ്ച പുറത്തേക്ക് പോവാനുള്ള സാധ്യതയേറെയാണ്. ശേഷിക്കുന്ന അഞ്ചുപേർ നേരെ ഫൈനലിലേക്ക് പ്രവേശനം നേടും, അതിൽ നിന്നൊരാൾ ഫിനാലെയിൽ കപ്പ് ഉയർത്തുകയും ചെയ്യും. ആ ക്ലൈമാക്സിനു വേണ്ടിയാണ് ബിഗ് ബോസ് പ്രേക്ഷകരും ഓരോ മത്സരാർത്ഥികളുടെയും ആരാധകരും കാത്തിരിക്കുന്നത്.

വീടിനകത്ത് ഈ ആഴ്ച എന്തൊക്കെ നടക്കും, ആറുപേരിൽ നിന്ന് ഇനിയാരാവും പുറത്തുപോവുക തുടങ്ങിയ ആശങ്കയിലാണ് വീടിനകത്തുള്ള മത്സരാർത്ഥികൾ. അതേസമയം, ഷോയിൽ നിന്ന് ഇതിനകം പുറത്തുപോയ മത്സരാർത്ഥികളാവട്ടെ ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തികഴിഞ്ഞു. ഫിനാലെയിൽ കലാപരിപാടികൾ അവതരിപ്പിക്കാനും അതിന്റെ പ്രാക്റ്റീസിനുമായാണ് മത്സരാർത്ഥികൾ നേരത്തെ തന്നെ മുംബൈയിൽ എത്തിയിരിക്കുന്നത്.

നിമിഷ, ജാനകി സുധീർ, ശാലിനി നായർ, കുട്ടി അഖിൽ, സുചിത്ര, മണികണ്ഠൻ, അശ്വിൻ, നവീൻ അറയ്ക്കൽ, അപർണ മൾബറി, ജാസ്മിൻ, വിനയ് എന്നിവരെല്ലാം ഇതിനകം മുംബൈയിൽ എത്തിച്ചേർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷോയിൽ നിന്നും ഔട്ടായ റോൺസൺ വിൻസെന്റ് നാട്ടിലേക്ക് മടങ്ങാതെ ഫിനാലെ കഴിയും വരെ മുംബൈയിൽ തന്നെ തുടരുകയാണ്. റോൺസന്റെ ഭാര്യ ഡോക്ടർ നീരജയും ഇന്ന് മുംബൈയിൽ എത്തിയിട്ടുണ്ട്.

ഡെയ്സി, റോബിൻ എന്നിവരും അധികം വൈകാതെ മുംബൈയിൽ എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും, സീസൺ നാലിലെ ബിഗ് ബോസ് താരങ്ങളെല്ലാം ഒന്നിച്ച് വീണ്ടും വേദിയിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

Read more: 95 ദിവസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; പ്രിയതമയെ വരവേറ്റ് റോൺസൺ, വീഡിയോ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 ex contestants at mumbai for grand finale