scorecardresearch

Bigg Boss Malayalam Season 4: ആര്യ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക്

Bigg Boss Malayalam Season 4: ചില സർപ്രൈസുകളുമായാണ് ആര്യയുടെ വരവ്

Bigg Boss, Arya Bigg Boss, Arya Badai,

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ ശക്തയായൊരു മത്സരാർത്ഥിയായിരുന്നു ആര്യ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടാം സീസൺ പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് വിജയിയെ പ്രഖ്യാപിക്കാതെയായിരുന്നു ആ സീസൺ അവസാനിച്ചത്. ഇപ്പോഴിതാ, ആര്യ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ പങ്കുവച്ച ചിത്രങ്ങളും ഈ വാർത്തയെ സാധൂകരിക്കുന്നവയാണ്.

മേയ് 21ന് മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ബിഗ് ബോസ് ഹൗസിൽ സംഘടിപ്പിക്കപ്പെടുന്ന പ്രത്യേക പരിപാടികളിൽ പങ്കെടുക്കാനാണ് ആര്യ മുംബൈയിലെത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടികളാണ് ബിഗ് ബോസ് മത്സരാർത്ഥികളും പ്ലാൻ ചെയ്തിരിക്കുന്നത്.

മുൻ സീസണുകളിൽ ഒന്നിൽ, ധർമജൻ ബോൾഗാട്ടിയും ഒരു ദിനം അതിഥിയായി ബിഗ് ബോസ് വീട്ടിലെത്തുകയും മത്സരാർത്ഥികൾക്ക് ഒപ്പം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 ex contestant arya will be part of the show