scorecardresearch
Latest News

Bigg Boss Malayalam Season 4: ബ്ലെസ്‌ലിയോട് യുദ്ധം പ്രഖ്യാപിച്ച് റോബിൻ; ഈ നാടകം എന്തിനെന്ന് ആരാധകർ

Bigg Boss Malayalam Season 4: ബ്ലെസ്ലിക്കെതിരെ ഡോ. റോബിൻ പങ്കുവച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്

Robin radhakrishanan, Bigg Boss

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാല് അതിന്റെ ക്‌ളൈമാക്‌സിലേക്ക് കടക്കുകയാണ്. രണ്ടു രാത്രികൾക്ക് അപ്പുറം ആരാണ് ബിഗ് ബോസ് നാലാം സീസണിന്റെ വിജയി എന്ന് അറിയാം. അതറിയാനുള്ള ആവേശത്തിലാണ് ആരാധകരും. എന്നാൽ അതിനിടയിൽ ബിഗ് ബോസ് വീടിന് പുറത്തു ചില തർക്കങ്ങൾ ഉടലെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ ഈ സീസണിലെ മത്സരാർത്ഥികൾ എല്ലാം വീട്ടിലേക്ക് ഒരു റീഎൻട്രി നടത്തിയിരുന്നു. തങ്ങളുടെ സുഹൃത്തുകൾക്ക് വിജയത്തിലേക്കുള്ള യാത്രയിൽ കൂടുതൽ ആത്മവിശ്വാസം നല്കാൻ എത്തിയതായിരുന്നു അവർ. വീട്ടിൽ എത്തിയ ഓരോ മത്സരാര്ഥികളും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് ചെറിയ രീതിയിൽ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകിയാണ് മടങ്ങിയത്. അതിനിടയിൽ ഡോ. റോബിൻ രാധാകൃഷ്ണനും ബിഗ് ബോസ് വീട്ടിലെ തന്റെ പ്രിയസുഹൃത്ത് എന്ന് പറയുന്ന ദിൽഷയ്ക്ക് ഒരു ഉപദേശവും നൽകിയിരുന്നു.

Read more: Bigg Boss Malayalam Season 4: അവസാന പോരാട്ടത്തിന് അവർ ആറുപേർ; ആര് വിജയകിരീടം ചൂടും?

ബ്ലേസ്‌ലിയെ സൂക്ഷിക്കണമെന്നും ഒറ്റയ്ക്ക് ബാത്രൂം ഏരിയയിലേക്ക് പോകരുതെന്നുമെല്ലാം ഉപദേശിക്കുന്ന റോബിന്റെ വീഡിയോ വലിയ രീതിയിലാണ് പ്രചരിക്കപ്പെട്ടത്. റോബിൻ ആരാധകരിൽ ചിലർ വീഡിയോയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോൾ ബ്ലെസ്ലി ആരാധകർ റോബിനെതിരെ രൂക്ഷവിമര്ശനവുമായാണ് രംഗത്ത് എത്തിയത്. ബ്ലെസ്‌ലിയെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം എന്നായിരുന്നു ആരോപണം.

ഇതിന് പിന്നാലെ ബ്ലെസിലിയെയും ആരാധകരെയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും മറ്റൊരു വീഡിയോയുമായി റോബിനും രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ ബ്ലെസി തന്റെ സഹോദരൻ ആയിരുന്നു എന്നും എന്നാൽ ദിൽഷയോട് അപമര്യാദയായി പെരുമാറിയതിനാലാണ് അവന് എതിരെ പറയുന്നത് എന്നുമാണ് വീഡിയോയിൽ. ദിൽഷയ്‌ക്കൊപ്പമുള്ള ബ്ലെസ്ലിയുടെ ചില ദൃശ്യങ്ങൾ ചേർത്ത് തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ ബ്ലെസ്ലിയുടെ പെരുമാറ്റത്തിൽ ദിൽഷ കംഫർട്ടബിൾ ആയിരിന്നില്ലെന്നും പുറത്തായിരുന്നെങ്കിൽ ‘അടിച്ച് മൂക്കാമണ്ഡ കലക്കിയേനെ’ എന്നുമാണ് റോബിന്റെ ഭീഷണി.

അതേസമയം, ഈ വീഡിയോ കൂടി പുറത്തുവന്നതോടെ റോബിനെതിരെ ആരാധകരോക്ഷം വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദിൽഷ തന്നെ തനിക്ക് അങ്ങനെയൊന്നും തോന്നിയിട്ടില്ലെന്ന് ബ്ലെസ്ലിയോട് പറഞ്ഞ കാര്യത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോയുമായി എത്തുന്നത് ചീപ് ഷോയാണെന്നും വീടിനുള്ളിൽ നടത്തിയ നാടകത്തിന്റെ ബാക്കിയാണെന്നുമാണ് ആരാധക ഭാഷ്യം. ഫിനാലെ എത്തിനിൽക്കേ തന്റെ ആരാധകരെ ഉപയോഗിച്ച് ബ്ലെസ്ലിയുടെ വോട്ട് കുറയ്ക്കാനുള്ള റോബിന്റെ ശ്രമമാണെന്ന ആരോപണവും ഉണ്ട്.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സ് തികഞ്ഞ റോബിൻ തന്റെ ആരാധകർ മുഴുവൻ ദിൽഷയ്ക്ക് വോട്ട് ചെയ്ത് ജയിപ്പിക്കണം എന്ന ആഹ്വാനവുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബ്ലെസ്ലിക്കെതിരായ വീഡിയോ.

അതേസമയം, കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അപർണ്ണയും ജാസ്മിനും ബ്ലെസ്ലിക്ക് കൺസെന്റിനെ കുറിച്ചും ഗുഡ് ടച്ച് ബാഡ് ടച്ചിനെ കുറിച്ചും പറഞ്ഞുകൊടുത്തിരുന്നു. ഇതിനു പിന്നാലെ തനിക്ക് തെറ്റ് സംഭവിച്ചു എന്ന് മനസിലാക്കിയ ബ്ലെസ്ലി ദിൽഷയോട് പോയി ക്ഷമ ചോദിക്കുകയും തനിക്ക് തോന്നിയ പ്രണയം അവസാനിപ്പിക്കുകയാണെന്ന് പറയുകയും ചെയ്തിരുന്നു. അതിനെല്ലാം പുറകെയാണ് വീടിന് പുറത്തെ പുതിയ സംഭവവികാസങ്ങൾ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 dr robin radhakrishnan video against blesslee