scorecardresearch
Latest News

Bigg Boss Malayalam Season 4: അവരൊരുമിച്ച് ജയിലിൽ കിടന്നത് എനിക്കിഷ്ടമായില്ല; ദിൽഷ- ബ്ലെസ്‌ലി ജയിൽവാസത്തിൽ അതൃപ്തി പ്രകടിപ്പിച്ച് റോബിൻ

Bigg Boss Malayalam Season 4: ദിൽഷയുടെ കാര്യത്തിൽ തനിക്ക് പൊസസീവ്നെസ്സ് ഉണ്ടെന്ന് റോബിൻ സുചിത്രയോട്

Bigg Boss Malayalam Season 4: അവരൊരുമിച്ച് ജയിലിൽ കിടന്നത് എനിക്കിഷ്ടമായില്ല; ദിൽഷ- ബ്ലെസ്‌ലി ജയിൽവാസത്തിൽ അതൃപ്തി പ്രകടിപ്പിച്ച് റോബിൻ

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ ഈ ആഴ്ച മോശം പ്രകടനം കാഴ്ച വച്ചതിന്റെ പേരിൽ ജയിൽ ശിക്ഷയേറ്റുവാങ്ങിയത് ബ്ലെസ്‌ലിയും ദിൽഷയുമായിരുന്നു. ജയിൽ ശിക്ഷ ആട്ടവും പാട്ടുമൊക്കെയായി ആഘോഷിക്കുന്ന ദിൽഷയേയും ബ്ലെസ്‌ലിയേയുമാണ് പ്രേക്ഷകർ കണ്ടത്. എന്നാൽ, ബ്ലെസ്‌ലി- ദിൽഷ ജയിൽവാസം ഒട്ടും ഇഷ്ടപ്പെടാത്ത ഒരാൾ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്നു, അത് ഡോക്ടർ റോബിനാണ്. ജയിലിൽ നിന്നും ഇറങ്ങിയിട്ടും ദിൽഷയോട് മിണ്ടാൻ തയ്യാറാവാതെ പിണങ്ങി നടക്കുകയാണ് റോബിൻ.

ദിൽഷയോട് തനിക്കുള്ള പിണക്കത്തിന്റെ കാരണം ഇപ്പോൾ സുചിത്രയോട് വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ. ബ്ലെസ്ലി ഡാൻസും പാട്ടുമൊക്കെയായി ജയിലിൽ അങ്ങനെയൊരു സീൻ ക്രിയേറ്റ് ചെയ്തത് തനിക്കിഷ്ടമായില്ലെന്നാണ് റോബിൻ സുചിത്രയോട് പറഞ്ഞത്. “എനിക്ക് ഇഷ്ടപ്പെട്ടൊരു കുട്ടി, ഈ സീസണില്‍ ഇതാദ്യമായിട്ടാണ് ഒരാണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടക്കുന്നത്. എനിക്കത് ഇഷ്ടപ്പെട്ടില്ല,” എന്നും റോബിൻ വ്യക്തമാക്കുന്നു. ദിൽഷയുടെ കാര്യത്തിൽ തനിക്ക് പൊസസീവ്നെസ്സ് ഉണ്ടെന്നും റോബിൻ പറയുന്നു. ദിൽഷയുടെ ചില പ്രവൃത്തികൾ തനിക്കിഷ്ടപ്പെടുന്നില്ല എന്ന കാര്യം അപർണയോടും റോബിൻ പറയുന്നുണ്ട്.

എന്നാൽ റോബിന്റെ വാക്കുകളെ ട്രോളുകയാണ് സോഷ്യൽ മീഡിയ. മുൻപ് ഡെയ്സിയ്ക്ക് ഒപ്പം ജയിലിൽ കിടന്നത് റോബിൻ തന്നെയല്ലേ, എന്നിട്ടാണോ ‘സീസണില്‍ ഇതാദ്യമായിട്ടാണ് ഒരാണും പെണ്ണും ഒരുമിച്ച് ജയിലില്‍ കിടക്കുന്നത്’ എന്നൊക്കെ വലിയ വർത്തമാനം പറയുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം. റോബിന് ദിൽഷയോടുള്ളത് പൊസസീവ്നെസ്സല്ല, റോബിന്റെ ടോക്സിക് സ്വഭാവമാണ് ഇതിലൂടെ പുറത്തു ചാടുന്നത് എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിലയിരുത്തൽ.

Read more: ജയിൽവാസം സംഗീതക്കച്ചേരിയാക്കി ബ്ലെസ്‌ലിയും ദിൽഷയും; അവനിന്ന് പാടിമരിക്കുമെന്ന് റോൺസൺ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 doctor robin reveals his possessiveness towards dilsha