Bigg Boss Malayalam Season 4: സഹമത്സരാർത്ഥിയെ ശാരീരികമായി ആക്രമിക്കുകയും ബിഗ് ബോസ് നിയമം തെറ്റിക്കുകയും ചെയ്തതിനെ തുടർന്ന് ബിഗ് ബോസ് വീട്ടിൽ നിന്നും ഔട്ടായിരിക്കുകയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വീക്ക്ലി ടാസ്കിനിടെ ഉണ്ടായ വഴക്കിനിടയിലാണ് റോബിൻ റിയാസിനെ മുഖത്തു തല്ലിയത്. ഇതിനെ തുടർന്ന് ബാഗ് പാക്ക് ചെയ്ത് വീട്ടിൽ നിന്നും പുറത്തുപോവാൻ ബിഗ് ബോസ് റോബിനോട് ആവശ്യപ്പെടുകയായിരുന്നു. ബാഗ് പാക്ക് ചെയ്ത് വച്ച് സഹമത്സരാർത്ഥികളോട് യാത്ര പറഞ്ഞ് നേരെ കൺഫെഷൻ റൂമിലേക്കാണ് റോബിൻ പോയത്. ഷോയുടെ നിയമം തെറ്റിച്ചതിനെ കുറിച്ചും ബിഗ് ബോസ് കൈകൊണ്ട അച്ചടക്ക നടപടിയെ കുറിച്ചും കൺഫെഷൻ റൂമിൽ വച്ച് ബിഗ് ബോസ് റോബിനോട് സംസാരിച്ചു. തുടർന്നു കൺഫെഷൻ റൂമിലെ വാതിൽ തുറന്ന് റോബിൻ പുറത്തേക്ക് പോവുകയായിരുന്നു.





എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയ റോബിൻ ഇപ്പോഴും പുറത്തുവന്നിട്ടില്ല. ബിഗ് ബോസ് വീടിനോടു തന്നെ ചേർന്നുള്ള കസ്റ്റഡി റൂമിലാണ് റോബിൻ ഇപ്പോഴുള്ളത്. കസ്റ്റഡി റൂമിലിരിക്കുന്ന റോബിന്റെ ചിത്രങ്ങളാണ് ഇപ്പോൾ റോബിൻ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് വീടിനോട് ചേർന്നു തന്നെയാണ് ഈ കസ്റ്റഡി റൂം എങ്കിലും റോബിന് വീടിനകത്തെ സംഭവവികാസങ്ങൾ ഒന്നും ഇവിടെയിരുന്ന് അറിയാനാവില്ല.
വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തിയതിനു ശേഷമാവും ഔദ്യോഗികമായി റോബിനെ ഷോയിൽ നിന്നും പുറത്താക്കുക. അതേസമയം, റോബിനെ ഷോയിൽ നിന്നും ഔട്ടാക്കരുതെന്ന ആവശ്യവുമായി ആരാധകരും രംഗത്തുണ്ട്. എന്നാൽ പരാതിക്കാരനായ റിയാസിന്റെ ആവശ്യം കൂടി പരിഗണിച്ചാവും ബിഗ് ബോസ് ഈ വിഷയത്തിൽ അന്തിമതീരുമാനം എടുക്കുക.