/indian-express-malayalam/media/media_files/uploads/2022/03/Bigg-Boss-Dilsha-Robin.jpg)
Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനകത്ത് നാലു ദിനം പിന്നിടുമ്പോഴേക്കും മത്സരാർത്ഥികൾ തമ്മിലുള്ള സൗഹാർദ്ദ അന്തരീക്ഷത്തിൽ വിള്ളൽ വീണു തുടങ്ങിയ കാഴ്ചയാണ് കാണുന്നത്. പല ഗ്രൂപ്പുകളായി പിരിഞ്ഞുള്ള ചർച്ചകളും ഗോസിപ്പുകളുമൊക്കെ വീടിനകത്ത് സജീവമാകുകയാണ്. അതിനിടയിൽ ഒരു ലവ് സ്ട്രാറ്റജിയും വർക്ക് ചെയ്യുന്നുണ്ടോ എന്ന സംശയത്തിലാണ് ബിഗ് ബോസ് പ്രേക്ഷകരിൽ ചിലരെങ്കിലും.
Read more: Bigg Boss Malayalam Season 4: സമൂഹത്തെ ഭയക്കാതെ കൂട്ടുകാരികളെ ജീവിതത്തിൽ ഒപ്പം കൂട്ടിയവർ; ഇത് അപർണയുടെയും ജാസ്മിന്റെയും പ്രണയകഥ
ഡോക്ടർ റോബിനും ദിൽഷയും തമ്മിലുള്ള ഒരു സംഭാഷണമാണ് പ്രേക്ഷകരിൽ സംശയമുണർത്തുന്നത്. റോബിൻ പരോക്ഷമായി ദിൽഷയെ പ്രപ്പോസ് ചെയ്യുകയാണോ എന്ന സംശയമുണർത്തുന്നതാണ് ഈ സംഭാഷണം.
ഒരു കഥ പറയുന്നതു പോലെയാണ് റോബിൻ ദിൽഷയോട് സംസാരിക്കുന്നത്. " എന്റെ ഫ്രണ്ട് ഒരു ഡോക്ടറുണ്ട്. കുറേകാലമായി ഒരാളെ സ്റ്റോക്ക് ചെയ്യുന്നുണ്ടായിരുന്നു. രണ്ടുപേരും രണ്ടിടത്താണ്, പക്ഷേ ഒരിക്കൽ രണ്ടുപേരും ആലപ്പുഴ വച്ച് അപ്രതീക്ഷിതമായി കാണുന്നു. ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു ആ ആളെ കാണുമെന്ന്, അവൻ അതെന്നോട് പറയുമ്പോൾ അതൊരു കിടിലം സംഭവമായിരുന്നു," എന്നാണ് റോബിൻ പറയുന്നത്.
എനിക്കറിയാവുന്ന ആളാണോ? എന്ന് ദിൽഷ ചോദിക്കുമ്പോൾ "ആലോചിച്ചു നോക്കൂ, റിലേറ്റ് ചെയ്യൂ" എന്നാണ് റോബിന്റെ മറുപടി. ആ ഡോക്ടർ ഇതാണോ? എന്ന ദിൽഷ ചോദിക്കുമ്പോഴും "ആലോചിക്കൂ" എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് റോബിൻ.
"ഇതൊരു കടങ്കഥ പോലെയാണ്, അതെന്താണെന്ന് മനസ്സിലായി കഴിഞ്ഞാൽ മനസ്സിൽ വച്ചിരുന്നാൽ മതി," എന്ന് പറഞ്ഞാണ് റോബിൻ സംഭാഷണം അവസാനിപ്പിക്കുന്നത്. സമാനമായ രീതിയിലുള്ള ഒരു സംഭാഷണം മറ്റൊരു സന്ദർഭത്തിലും റോബിൻ ദിൽഷയോട് നടത്തുന്നുണ്ട്. ഈ രംഗങ്ങളാണ് പ്രേക്ഷകരിൽ സംശയമുണർത്തുന്നത്.
ബിഗ് ബോസ് ഗെയിമിന്റെ ഭാഗമായി പലപ്പോഴും മത്സരാർത്ഥികൾ ലവ് സ്ട്രാറ്റജി പുറത്തെടുക്കാറുണ്ട്. മറ്റു ഭാഷകളിൽ മാത്രമല്ല, മലയാളം ബിഗ് ബോസിലും അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ എടുത്തുകാണിക്കാം. പേളി- ശ്രീനിഷ് പ്രണയം തുടങ്ങുന്നത് ബിഗ് ബോസ് വീടിനകത്തു നിന്നാണ്. ആ പ്രണയം വിവാഹത്തിലെത്തി ചേരുകയും ചെയ്തു. അതേസമയം, ഗെയിമിൽ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രം പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുന്ന മത്സരാർത്ഥികളെയും മുൻ സീസണുകളിൽ കണ്ടിട്ടുണ്ട്. ഒന്നാം സീസണിൽ സാബുവിനെതിരെ ഹിമയും രണ്ടാം സീസണിൽ രജിത് കുമാറിനോട് ദയ അശ്വതിയുമെല്ലാം പുറത്തെടുത്തത് സമാനമായ സ്ട്രാറ്റജിയായിരുന്നു. പൊതുവെ, ദുർബലയായ മത്സരാർത്ഥിയായിരുന്നിട്ടുപോലും സൂര്യയെ ബിഗ് ബോസ് മൂന്നാം സീസണിൽ അത്രനാൾ നിലനിർത്തിയതിനു പിന്നിലും ഒരു ലവ് സ്ട്രാറ്റജി പ്രകടമായി കാണാം.
/indian-express-malayalam/media/media_files/uploads/2022/03/Bigg-boss-trolls.jpg)
മൂന്നു സീസണുകളും കൃത്യമായി കണ്ടും നിരീക്ഷിച്ചും പഠിച്ചുമാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്ന് ഡോക്ടർ റോബിൻ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുൻ സീസണിലെ മത്സരാർത്ഥികളെ അനുകരിച്ച് മൈൻഡ് ഗെയിമും, ഫൈനൽ ഫൈവ് പ്രെഡിക്ഷനുമൊക്കെ ഇതിനകം തന്നെ റോബിൻ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. വളരെ സമർത്ഥമായാണ് വീടിനകത്തെ റോബിന്റെ ഓരോ നീക്കങ്ങളും. അതിനിടയിൽ, ഒരു ലവ് സ്ട്രാറ്റജി കൂടെ നടപ്പിലാക്കുകയാണോ റോബിൻ എന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. വരും ദിവസങ്ങളിൽ, റോബിന്റെ ഗെയിം പ്ലാനിനെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് കാഴ്ചക്കാർ.
അതിനിടയിൽ, ധന്യ മേരി വർഗ്ഗീസിനോടും സുചിത്ര നായരോടും "ഇവിടെയുള്ള ചെറുപ്പക്കാരികളായ പെൺകുട്ടികൾക്ക് റോൾ മോഡലാക്കാൻ പറ്റിയ പെൺകുട്ടിയാണ് ദിൽഷ. നല്ല പക്വതയുണ്ട്," എന്ന രീതിയിലുള്ളള റോബിന്റെ പരാമർശവും ശ്രദ്ധ നേടുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us