scorecardresearch

Latest News

Bigg Boss: ഡോക്ടറുടെ പ്രണയ സ്ട്രാറ്റജി കയ്യോടെ പൊക്കി നിമിഷയും ജാസ്മിനും; അന്തംവിട്ട് ബ്ലെസ്‌‌ലി

Bigg Boss Malayalam Season 4: “നീ വിചാരിച്ചാൽ നമുക്ക് രണ്ടുപേർക്കും ഫൈനൽ ഫൈവിലെത്താം,” ദിൽഷയോട് റോബിൻ

Bigg Boss, Bigg Boss Malayalam Season 4, Dilsha Prasannan, Doctor Robin Machan, Dilsha Robin, Robin propose Dilsha, Bigg Boss house love

Bigg Boss Malayalam Season 4: ബിഗ് ബോസ് ഗെയിമിന്റെ ഭാഗമായി പലപ്പോഴും മത്സരാർത്ഥികൾ ലവ് സ്ട്രാറ്റജി പുറത്തെടുക്കാറുണ്ട്. മറ്റു ഭാഷകളിൽ മാത്രമല്ല, മലയാളം ബിഗ് ബോസിലും അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ എടുത്തുകാണിക്കാം. പേളി- ശ്രീനിഷ് പ്രണയം തുടങ്ങുന്നത് ബിഗ് ബോസ് വീടിനകത്തു നിന്നാണ്. ആ പ്രണയം വിവാഹത്തിലെത്തി ചേരുകയും ചെയ്തു.

അതേസമയം, ഗെയിമിൽ പിടിച്ചുനിൽക്കാൻ വേണ്ടി മാത്രം പ്രണയം സ്ട്രാറ്റജിയായി ഉപയോഗിക്കുന്ന മത്സരാർത്ഥികളെയും മുൻ സീസണുകളിൽ കണ്ടിട്ടുണ്ട്. ഒന്നാം സീസണിൽ സാബുവിനെതിരെ ഹിമയും രണ്ടാം സീസണിൽ രജിത് കുമാറിനോട് ദയ അശ്വതിയുമെല്ലാം പുറത്തെടുത്തത് സമാനമായ സ്ട്രാറ്റജിയായിരുന്നു. പൊതുവെ, ദുർബലയായ മത്സരാർത്ഥിയായിരുന്നിട്ടുപോലും സൂര്യയെ ബിഗ് ബോസ് മൂന്നാം സീസണിൽ അത്രനാൾ നിലനിർത്തിയതിനു പിന്നിലും ഒരു ലവ് സ്ട്രാറ്റജി പ്രകടമായി കാണാം.

നാലാമത്തെ സീസണിലും അത്തരമൊരു ലവ് സ്ട്രാറ്റജി പുരോഗമിക്കുന്നുണ്ടോ എന്ന സംശയം കഴിഞ്ഞ ദിവസങ്ങളിൽ തന്നെ പ്രേക്ഷകർ ഉന്നയിച്ചിരുന്നു. ഡോക്ടർ റോബിനും ദിൽഷയും തമ്മിലുള്ള ഒരു സംഭാഷണമാണ് പ്രേക്ഷകരിൽ അത്തരം സംശയമുണർത്തുന്നത്. റോബിൻ പരോക്ഷമായി ദിൽഷയെ പ്രപ്പോസ് ചെയ്യുകയാണോ എന്ന സംശയമുണർത്തുന്നതായിരുന്നു ആ സംഭാഷണം. ഇപ്പോൾ, ബിഗ് ബോസ് വീടിനകത്തും ഇക്കാര്യം സംശയവിഷയമാവുകയാണ്.

നിമിഷയും ജാസ്മിനും ബ്ലെസ്‌ലിയോട് ഇതിനെ കുറിച്ച് സംസാരിക്കുകയാണ്. ഡോക്ടർ ദിൽഷയുടെ അടുത്ത് ലവ് സ്ട്രാറ്റജിയാക്കുന്നതായി തങ്ങൾക്ക് തോന്നുന്നുവെന്നാണ് നിമിഷയും ജാസ്മിനും പറയുന്നത്. അതേസമയം, ദിൽഷയും ഡോക്ടർ റോബിനും തമ്മിലുള്ള സംസാരം താൻ കേട്ടകാര്യം ബ്ലെസ്‌ലിയും ഓർത്തെടുക്കുന്നു.

“ഇന്ന് ആ​ കുട്ടിയോട് ഡോക്ടർ പറയുകയാണ്, ദിൽഷ വിചാരിച്ചാൽ നമുക്ക് രണ്ടുപേർക്കും ഫൈനൽ ഫൈവിലെത്താം. അപ്പോൾ അതായിരുന്നു സംഭവമല്ലേ?,” എന്നാണ് ബ്ലെസ്‌ലി ചോദിക്കുന്നത്. നിങ്ങൾക്കെങ്ങനെ മനസ്സിലായി എന്നും ബ്ലെസ്‌ലി തിരക്കുന്നു.

“എനിക്ക് ഇപ്പോഴാ മനസ്സിലായത് ഞാൻ വെറും പാവമാണ്,” എന്ന് ബ്ലെസ്‌ലി ആത്മഗതവും നടത്തുന്നുണ്ട്.

മൂന്നു സീസണുകളും കൃത്യമായി കണ്ടും നിരീക്ഷിച്ചും പഠിച്ചുമാണ് ബിഗ് ബോസിലേക്ക് എത്തിയത് എന്ന് ഡോക്ടർ റോബിൻ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുൻ സീസണിലെ മത്സരാർത്ഥികളെ അനുകരിച്ച് മൈൻഡ് ഗെയിമും, ഫൈനൽ ഫൈവ് പ്രെഡിക്ഷനുമൊക്കെ ഇതിനകം തന്നെ റോബിൻ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

വളരെ സമർത്ഥമായാണ് വീടിനകത്തെ റോബിന്റെ ഓരോ നീക്കങ്ങളും. റോബിന്റെ നീക്കത്തെ കുറിച്ചുള്ള സൂചന ഇന്ന് ജാസ്മിൻ ദിൽഷയ്ക്കും നൽകുന്നുണ്ട്. റോബിന്റെ നീക്കത്തെ കുറിച്ച് ദിൽഷയ്ക്കും ഇപ്പോൾ അറിവുള്ളതിനാൽ ഇനിയൊരു ലവ് സ്ട്രാറ്റജി റോബിനു നടപ്പിലാക്കാനാവുമോ എന്ന കാര്യം സംശയമാണ്. വരും ദിവസങ്ങളിൽ, റോബിന്റെ ഗെയിം പ്ലാനിനെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസ് കാഴ്ചക്കാർ.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 doctor robin machan love strategy

Best of Express