scorecardresearch
Latest News

Bigg Boss Malayalam Season 4: അവന്റെ ഓരോ വാക്കുകളും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്; റിയാസിനെ പിന്തുണച്ച് ജിയോ ബേബിയും ആർജെ രഘുവും

Bigg Boss Malayalam Season 4: “ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റിയാസ്”

Bigg Boss Maayalam Season 4, Riyas Salim, Jeo Baby, RJ Raghu

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിന് തിരശ്ശീല വീഴാൻ ഇനി മൂന്നു ദിവസങ്ങൾ കൂടി ബാക്കി. ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് ചെയ്യുന്ന തിരക്കിലാണ്. റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മി പ്രിയ, ധന്യ മേരി വർഗീസ്, സൂരജ്, ബ്ലെസ്‌ലി എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്നത്.

സംവിധായകൻ ജിയോ ബേബിയും ആർ ജെ രഘുവും റിയാസിനെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. “റിയാസ് പറയുന്ന ഓരോ കാര്യങ്ങളും, പ്രത്യേകിച്ചും LGBTQAI+ കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി സംസാരിക്കുന്ന ഓരോ കാര്യങ്ങളും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുന്നത്. ഇന്നും അവരെ നോർമൽ ആയി കാണുന്ന ചെറിയൊരു വിഭാഗമേയുള്ളൂ. ഇന്നും അവരും സാധാരണ മനുഷ്യരാണ് എന്ന് നമ്മൾ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഈ അവസരത്തിൽ റിയാസ് സലിമിന്റെ സംസാരം, അദ്ദേഹത്തിന്റെ ഇടപെടലുകൾ എല്ലാം ഇന്നത്തെ സമൂഹത്തിന് വലിയ ആവശ്യമുള്ളതാണ്,” ജിയോ ബേബി പറയുന്നു.

“കണ്ണ് തുറന്നു കാണൂ , ഒഴുക്കിനെതിരെ നീന്തുന്നവർക്കാണ് നിങ്ങൾ കൈത്താങ്ങാവേണ്ടത്. ‘ഇലാമാ പഴമാണ് അന്ധതക്ക് കാരണം’ എന്ന് അത് ഭക്ഷിക്കുന്ന സമൂഹത്തിനോട് തുറന്നു പറയാൻ ചങ്കൂറ്റം കാണിച്ച കഥാപാത്രത്തെ പോലെ, ഞാൻ ട്രെന്റിന് ഒപ്പമില്ല എന്ന് പറഞ്ഞ മത്സരാർത്ഥി അല്ലെ ഡോ മാസ്?” എന്നാണ് ആർ ജെ രഘു ചോദിക്കുന്നത്.

“റിയാസ് നമ്മളോട് പറഞ്ഞ ഒരുപാട് കാര്യങ്ങളുണ്ട്, നമുക്ക് അറിയാത്തതും അറിയാവുന്നതുമായി. 40 ദിവസങ്ങൾക്കു ശേഷം ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോൾ അയാൾക്ക് വീടിനു പുറത്തെ ട്രെൻഡ് അറിയാം. എന്നാൽ ആ ട്രെൻഡിന് എതിർദിശയിലാണ് അയാൾ ഈ നിമിഷം വരെ സഞ്ചരിച്ചത്. അതാണ് ബോസ് ധൈര്യം, അതാണ് ബോസ് മാസ്. അതാണ് നിങ്ങൾ ബിജിഎം ഇട്ട് ആഘോഷിക്കേണ്ടത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ച മത്സരാർത്ഥിയാണ് റിയാസ്,” രഘു കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 director jeo baby and rj raghu about riyas salim