Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളായ ദിൽഷ ഇതിനകം തന്നെ വീടിനകത്തെ ലവ് ട്രയാങ്കിൾ മൂലം വീടിനകത്തും പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധ നേടിയ മത്സരാർത്ഥികളിൽ ഒരാളാണ്.
കുടുംബത്തോട് വളരെ അറ്റാച്ച്ഡായ കുട്ടിയാണ് താനെന്ന് സെൽഫി ടാസ്കിൽ തന്നെ ദിൽഷ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ, ലക്ഷ്മി പ്രിയയുമായുള്ള സംഭാഷണത്തിനിടെ ദിൽഷ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്.
“ഒരു ഗേൾ എന്ന നിലയിൽ ഞാൻ അന്തസ്സുള്ള ഫാമിലിയിൽ നിന്ന് വന്ന ഒരു കുട്ടിയാണ്. ഈ 29 വയസ്സുവരെ ഞാൻ ഒരു ഉമ്മ പോലും വെച്ചിട്ടില്ല. മോശമായ രീതിയിൽ എന്നെ ഒരാളും തൊട്ടിട്ടില്ല. മോശമായ രീതിയിൽ ഒരു ഹഗ്ഗ് പോലും ചെയ്തിട്ടില്ല. ആ എനിക്ക് ഇവിടെ ലവ് ട്രാക്ക് പിടിക്കേണ്ട ആവശ്യമില്ല. അതിൽ എനിക്ക് എന്നോട് തന്നെ അഭിമാനമുണ്ട്. എന്നെ പോലെയുള്ള കുട്ടികൾ ഈ ലോകത്ത് ഉണ്ടാവുമോ എന്നുപോലും സംശയമാണ്. ഈ ജാസ്മിൻ ഒക്കെ ജീവിക്കുന്ന ബാംഗ്ലൂർ തന്നെയാണ് ഞാനും ജീവിക്കുന്നത്. ഫ്രണ്ട്സ് ഒക്കെ പബ്ബിൽ പോകുമ്പോൾ പോലും ഞാൻ പോവാറില്ല,” ദിൽഷ ലക്ഷ്മി പ്രിയയോട് പറഞ്ഞതിങ്ങനെ.
കഴിഞ്ഞ ദിവസം റിയാസും ഡോക്ടർ റോബിനും തമ്മിലുള്ള വഴക്കിനിടെ ബിഗ് ബോസ് വീടിനകത്തെ ലവ് ട്രയാങ്കിൾ കാര്യം എടുത്തിട്ടത് ദിൽഷയെ പ്രകോപ്പിപ്പിച്ചിരുന്നു. ഒരാളെ സഹോദരനായും ഒരാളെ സുഹൃത്തായും കാണുന്നതാണോ താൻ പറയുന്ന ലവ് ട്രയാങ്കിൾ എന്ന ചോദ്യത്തോടെ റിയാസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു ദിൽഷ.
Read more: Bigg Boss Malayalam Season 4: ആ തളത്തിൽ ദിനേശൻ ഒരിക്കലും വിന്നറാവില്ല; വൈറലായി കുറിപ്പ്