Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം നാലാം സീസണിൽ ആദ്യമായി ഡബിൾ എവിക്ഷൻ നടന്നിരിക്കുകയാണ്. നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡുമാണ് ഈ ആഴ്ച ബിഗ് ബോസ് വീട് വിട്ടിറങ്ങിയിരിക്കുന്നത്. ഈ സീസണിൽ ശ്രദ്ധനേടിയ രണ്ടു മത്സരാർത്ഥികൾ ആണ് നവീനും ഡെയ്സിയും. ടാസ്കുകളിൽ സജീവമായി ഇടപെടുകയും ശക്തമായി നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്ത നവീന്റെയും ഡെയ്സിയുടെയും പടിയിറക്കം സഹമത്സരാർത്ഥികളെയും ഉലച്ചിട്ടുണ്ട്. Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 അഞ്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ ടാസ്കുകളും ഒക്കെയായി സംഭവബഹുലമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. രണ്ടു മത്സരാർത്ഥികൾ കൂടി ഷോയിൽ നിന്നും ഔട്ടായിരിക്കുകയാണ്. നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡുമാണ് ഈ ആഴ്ച എലിമിനേഷനിൽ ഔട്ടായിരിക്കുന്നത്. വീടിനകത്ത് ഡെയ്സിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂരജ് പൊട്ടികരഞ്ഞുകൊണ്ടാണ് ഡെയ്സിയെ യാത്രയാക്കിയത്.
അതേസമയം, വീട് വിട്ടിറങ്ങും മുൻപ് ഡെയ്സിയെ മാറ്റി നിർത്തി ബ്ലെസ്ലി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കുന്നത്. എനിക്കൊരു കാര്യം പറയാനുണ്ടെന്ന് ഡെയ്സിയെ വിളിച്ച് മാറ്റി നിർത്തികൊണ്ടായിരുന്നു ബ്ലെസ്ലിയുടെ ഡയലോഗ്. “ഞാനും അശ്വിനും പറഞ്ഞതാണ്, ഡെയ്സി മുംബൈക്കാരിയല്ലേ, അതോണ്ട് ജാവോ ജാവോ എന്നു പറയണം,” എന്നാണ് ഡെയ്സിയോട് ബ്ലെസ്ലി പറഞ്ഞത്.
വീടിനകത്ത് പലപ്പോഴും ഏറ്റുമുട്ടുകയും വാഗ്വാദങ്ങളിൽ ഏർപ്പെടുകയും ചെയ്ത രണ്ടുപേരാണ് ഡെയ്സിയും ബ്ലെസ്ലിയും. ഡെയ്സിയുടെ വാക്കുകൾ പലപ്പോഴും അതിരു കടന്ന് ബ്ലെസ്ലിയെ അപമാനിക്കുന്ന രീതിയിൽ ആയിട്ടുമുണ്ട്. വഴക്കുകൾക്കു ശേഷവും ഡെയ്സിയോടുള്ള അനിഷ്ടം പുറത്തുകാണിക്കാതെയാണ് ബ്ലെസ്ലി എപ്പോഴും പെരുമാറാറുള്ളത്. എന്നാൽ, ഇപ്പോൾ ഡെയ്സി പുറത്തുപോവും മുൻപ് ബ്ലെസ്ലി തന്റെ മധുരപ്രതികാരം തീർത്തതാണെന്നാണ് പ്രേക്ഷകരിൽ ഒരുകൂട്ടർ വിലയിരുത്തുന്നത്.
ഡെയ്സി വിളിച്ച എല്ലാ വാക്കുകൾക്കും ഒറ്റയടിക്ക് ബ്ലെസ്സ്ലീ കൊടുത്തു, എന്നാണ് ട്രോളിനു താഴെ വന്ന മറ്റൊരു കമന്റ്.
എന്നാൽ, ബ്ലെസ്ലി തന്റെ മധുരപ്രതികാരം തീർത്തതാണോ, അതോ തമാശയായി പറഞ്ഞതാണോ എന്ന കാര്യം വ്യക്തമല്ല.