scorecardresearch

Latest News

Bigg Boss Malayalam 4: നവീനും ഡെയ്‌സിയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക്; പൊട്ടികരഞ്ഞ് സൂരജ്

Bigg Boss Malayalam Season 4: ടാസ്കുകളിൽ സജീവമായി ഇടപെടുകയും ശക്തമായി നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്ത നവീന്റെയും ഡെയ്സിയുടെയും പടിയിറക്കം സഹമത്സരാർത്ഥികളെയും ഉലച്ചിട്ടുണ്ട്

Bigg Boss, Bigg Boss Malayalam, Naveen out, Daisy Out,

Bigg Boss Malayalam season 4: ബിഗ് ബോസ് മലയാളം സീസൺ 4 അഞ്ച് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികൾ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ ടാസ്കുകളും ഒക്കെയായി സംഭവബഹുലമായിട്ടാണ് ഷോ മുന്നോട്ട് പോകുന്നത്. രണ്ടു മത്സരാർത്ഥികൾ കൂടി ഷോയിൽ നിന്നും ഔട്ടായിരിക്കുകയാണ്. നവീൻ അറയ്ക്കലും ഡെയ്സി ഡേവിഡുമാണ് ഈ ആഴ്ച എലിമിനേഷനിൽ ഔട്ടായിരിക്കുന്നത്. വീടിനകത്ത് ഡെയ്സിയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന സൂരജ് പൊട്ടികരഞ്ഞുകൊണ്ടാണ് പ്രേക്ഷകവിധിയെ സ്വീകരിച്ചത്.

ഈ സീസണിൽ ശ്രദ്ധനേടിയ രണ്ടു മത്സരാർത്ഥികൾ ആണ് നവീനും ഡെയ്സിയും. ടാസ്കുകളിൽ സജീവമായി ഇടപെടുകയും ശക്തമായി നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്ത നവീന്റെയും ഡെയ്സിയുടെയും പടിയിറക്കം സഹമത്സരാർത്ഥികളെയും ഉലച്ചിട്ടുണ്ട്. വന്ന് രണ്ടാമത്തെ ആഴ്ച ക്യാപ്റ്റനായി സഹമത്സരാർത്ഥികളുടെ കയ്യടി നേടിയ നവീന്റെ കഴിഞ്ഞ രണ്ട് ആഴ്ചയിലെ പ്രകടനം മോശമായി എന്നാണ് മത്സരാർത്ഥികൾ വിലയിരുത്തിയത്. നവീൻ ജയിൽ നോമിനേഷനിൽ വന്നതും ജയിലിൽ പോയതുമെല്ലാം വീട്ടിൽ ചില പ്രശ്‌നങ്ങൾക്ക് വഴിവെച്ചിരുന്നു. ജയിലിൽ നിന്ന് എത്തിയ നവീന്റെ മാനസികാവസ്ഥയിൽ സഹമത്സരാർഥികളിൽ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് പ്രേക്ഷകരുടെ തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

അതേസമയം, ഈ സീസണിലെ ശക്‌തമായ മത്സരാർഥികളിൽ ഒരാളായി വിലയിരുത്തിയ ആളാണ് ഡെയ്‌സി ഡേവിഡ്. ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വാഴക്കുകളിൽ കഥാപാത്രമായിട്ടുള്ള ധാരാളം കണ്ടന്റുകൾ നൽകിയ ആൾ. എന്നാൽ ബിഗ് ബോസ് വീട്ടിലെ ഡെയ്‌സിയുടെ ചില നിലപാടലുകളും ബ്ലെസ്ലിയുമായുള്ള തർക്കങ്ങളും പല വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതാണ് വോട്ടുകൾ കുറയാനും ഇടയാക്കിയത് എന്നാണ് മനസിലാകുന്നത്.

ജാനകി സുധീർ, ശാലിനി, അശ്വിൻ എന്നിവരാണ് ഇതിനു മുൻപ് ഷോയിൽ നിന്നും പുറത്തായവർ. ബിഗ് ബോസ് വീട്ടിലേക്ക് ആദ്യ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മണികണ്ഠൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ഗെയിം തുടരാനാവാതെ പുറത്തുപോയിരുന്നു. 17 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ ഇനി 12 മത്സരാർത്ഥികളാണ് ശേഷിക്കുന്നത്. ജാസ്മിൻ മൂസ, റോൺസൺ, ദിൽഷ, ധന്യ, സുചിത്ര, അഖിൽ, സൂരജ്, ഡോ റോബിൻ, നിമിഷ, ലക്ഷ്മിപ്രിയ, അപർണ, ബ്ലെസ്‌ലി എന്നിവരാണ് ഇനി വീടിനകത്തുള്ള മത്സരാർത്ഥികൾ.

Also Read: മത്സരാർത്ഥികൾക്കിടയിലെ മഞ്ഞുരുകുന്നു; റോബിനെ കെട്ടിപ്പിടിച്ച് ജാസ്മിൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 daisy david and naveen arakkal evicted from the show

Best of Express