Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥികൾക്കിടയിൽ ഏറ്റവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരാൾ ഡോ. റോബിൻ ആണ്. എട്ടുമാസത്തോളം പുറത്തുനിന്ന് ഗെയിമിനായി സ്വയം ഹോം വർക്ക് ചെയ്തതിനുശേഷമാണ് താൻ ബിഗ് ബോസിലെത്തിയത് എന്ന് റോബിൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുണ്ട്. വ്യാജമായൊരു പേഴ്സണാലിറ്റി സഹമത്സരാർത്ഥികൾക്ക് മുന്നിൽ കാഴ്ച വച്ചാണ് റോബിന്റെ കളികൾ. ഫിസിക്കൽ ഗെയിമുകളിലൊക്കെ വളരെ ദയനീയമായ പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് റോബിൻ.
സ്ക്രീൻ സ്പേസ് ലഭിക്കാനായി അനാവശ്യമായ വഴക്കുകൾ ഉണ്ടാക്കിയും ലവ് സ്ട്രാറ്റജി കളിച്ചുമൊക്കെയാണ് നിലവിൽ റോബിൻ ബിഗ് ബോസ് വീടിനകത്ത് അതിജീവിക്കുന്നത്. ഇപ്പോഴിതാ, റോബിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സുധ കൈനിക്കര എന്ന ബിഗ് ബോസ് പ്രേക്ഷകയാണ് റോബിന്റെ ഗെയിം പ്ലാനുകളെ വിമർശിച്ചുകൊണ്ടുള്ള ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
“ഒരിക്കലും അയാൾ വിന്നറാവില്ല. എല്ലാ വിധ ടോക്സിസിറ്റിക്കും എതിരെയുള്ള ഒരു ഷോയാണിത്. എല്ലാ ന്യൂ നോർമ്മൽസും മലയാളിയെ പഠിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ചാണ് ഈ സീസൺ. ഒരു വിധ ജെൻഡർ വ്യത്യാസങ്ങളുമില്ലാതെ തുല്യരായ മനുഷ്യരായി ഒരേ ബെഡ് റൂമിൽ, ഒരേ റസ്റ്റ് റൂം യൂസ് ചെയ്യുന്നിടം മുതൽ എല്ലാ രീതിയിലും സദാചാര മലയാളിയുടെ വികൃതമായ, പുഴുത്ത മനസ്സിനെതിരെയാണ് ഈ ഷോ പടവെട്ടുന്നത്. ജാസ്മിനെയും അപർണ്ണയെയും നിമിഷയെയും ഇപ്പോൾ റിയാസിനെയുമൊക്കെ ഈ ഷോയിൽ തിരഞ്ഞുപിടിച്ച് കൊണ്ടു വരാനവർക്കറിയാമെങ്കിൽ, കുണ്ടനെന്നും ഹിജഡയെന്നും ഒമ്പതെന്നുമൊക്കെ മനസ്സിൽ നല്ല തെറി വിളിച്ചോണ്ടാണെങ്കിലും, നിങ്ങളുടെ ഫ്രസ്റ്റ്രേഷൻ കമന്റ് ബോക്സിൽ ഇജാക്കുലേറ്റ് ചെയ്ത് കൊണ്ടാണെങ്കിലും, ഇനി ഞങ്ങളിത് കാണൂല്ലാ, നാളെ മുതൽ മോഹൻ ലാലിന്റെ മുഴുവൻ സിനിമയും ഞങ്ങ മൂക്കീ കേറ്റിക്കളയുംന്ന് ഒന്നു വീതം മൂന്ന് നേരം ഭീഷണി മുഴക്കിയിട്ടും, പിന്നെയും റെസിസ്റ്റ് ചെയ്യാൻ പറ്റാതെ നിങ്ങളുടെ സ്വീകരണ മുറിയിലിരുന്ന് നിങ്ങളവരെ ഡെയിലി കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഫോണിലെ ഡാറ്റാ കളഞ്ഞ് അവരുറങ്ങുന്നതു വരെ ലൈവ് കാണുന്നുണ്ടെങ്കിൽ, ഇവിടെ ബിഗ്ഗ് ബോസാണ് ദ റിയൽ ബ്രില്യന്റ് ഗെയിമർ!! സദാചാര മലയാളിയെ ചില ന്യൂ നോർമ്മലുകൾ, ഓൾട്ടർണ്ണേറ്റ് സെക്ഷുവൽ പ്രിഫറൻസ് ഉള്ളവരും, ശബ്ദത്തിൽ സ്ത്രൈണതയുള്ളവരുമൊക്കെ നിങ്ങളെ പോലെ തന്നെ മജ്ജയും മാംസവുമുള്ള മനുഷ്യരാണെന്നെങ്കിലും പഠിപ്പിച്ചിട്ടേ ഇന്ദുചൂഡൻ പോകുന്നുള്ളൂന്ന് പറയാമ്പറഞ്ഞു. ആണും പെണ്ണും ഒരുമിച്ച് ജയിലിൽ കിടന്നപ്പോഴേക്കും സഹിക്കാൻ പറ്റാതായ ടോക്സിക് മസ്കുലിനിറ്റിയുടെ ഉടമയായ, പൊട്ടൻഷ്യൽ ആസിഡ് അറ്റാക്കറുടെ എല്ലാ റെഡ് ഫ്ലാഗ്സും ഓൾറെഡി കാണിച്ച ആ തളത്തിൽ ദിനേശനെ, ലോക്ക് ചെയ്തു വച്ച കൊറെ പ്രൊഫെയ്‌ലുകളിൽ നിന്നുള്ള പി ആർ വർക്ക് കൊണ്ട് മാത്രം ജയിച്ച് പോകുന്നത് കണ്ട് കൈ കെട്ടി ഇരിക്കും ബിഗ്ഗ് ബോസിനു പിന്നിലെ മാസ്റ്റർ ബ്രെയിൻ എന്ന് നിങ്ങളിനിയും വിശ്വസിക്കുന്നോ നിഷ്കളങ്കരേ?”