Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ 62 ദിവസം പിന്നിട്ടിരിക്കുകയാണ്. കാഠിന്യമേറിയ ടാസ്കുകളും തമ്മിൽ തല്ലുമൊക്കെയായി സംഭവബഹുലമായാണ് ബിഗ് ബോസ് വീടിനകത്ത് മത്സരാർത്ഥികൾ ദിനരാത്രങ്ങൾ തള്ളിനീക്കുന്നത്. അതിനിടയിൽ, ഷോയിൽ നിന്നും ഔട്ടായവർ പുറത്ത് ഒത്തുകൂടി ആഘോഷമാക്കുകയാണ്.
നവീൻ, നിമിഷ, അപർണ, ഡെയ്സി, അശ്വിൻ എന്നിവരാണ് ഒത്തുചേർന്ന് സൗഹൃദം പുതുക്കിയിരിക്കുന്നത്. ഒത്തുചേരലിൽ നിന്നുള്ള ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
ശാലിനിയും ജാനകിയും എവിടെ പോയി? എന്നാണ് ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്. വീടിനു പുറത്തും നിങ്ങൾ സൗഹൃദം തുടരുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു എന്നാണ് ചിത്രത്തിന് ലഭിച്ച മറ്റൊരു കമന്റ്.
Read more: Bigg Boss Malayalam Season 4: അശ്വിൻ കൊടുത്തിട്ട് പോയ ജൂനിയർ മാൻഡ്രേക് വിനയിന് വിനയാവുമോ?
ബിഗ് ബോസ് വീട്ടിൽ നിന്നും കഴിഞ്ഞയാഴ്ചയാണ് അപർണ ഔട്ടായത്.