വീടുകളുടെ ഇന്റീരിയർ അതിമനോഹരമായി ഒരുക്കാൻ ഇഷ്ടമുള്ള ആളുകളാണ് നടനും ബിഗ് ബോസ് താരവുമായ റോൺസൺ വിൻസെന്റും ഭാര്യ ഡോക്ടർ നീരജയും. പെയിന്റിംഗിലും ചിത്രരചനയിലുമൊക്കെ താൽപ്പര്യമുള്ളവരാണ് ഇരുവരും. ലോക്ക്ഡൗൺ കാലത്ത് ഈ ദമ്പതികൾ വീട് മോടിപിടിപ്പിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
93 ദിവസത്തോളം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞതിനു ശേഷം വീട്ടിലെത്തിയ ഭർത്താവിനായി ഒരു കിടിലൻ സർപ്രൈസ് തന്നെയാണ് നീരജ ഒരുക്കിയത്. വീട്ടിലെ ബാർബിക്യൂ വാളിൽ മനോഹരമായൊരു ആർട്ട് തന്നെയാണ് നീരജ ഒരുക്കിയത്. ഇതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് റോൺസൺ.
“ബിഗ് ബോസിൽ നിന്നും വീട്ടിലെത്തിയ തനിക്ക് പ്രണയിനി തന്ന സമ്മാനം,” എന്നാണ് വീഡിയോ പങ്കുവച്ച് റോൺസൺ കുറിക്കുന്നത്
റോണ്‍സനെ പോലെ നീരജയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ബാലതാരമായി നിറഞ്ഞു നിന്നിരുന്ന ആളാണ് നീരജ. ഇപ്പോള്‍ അഭിനയം വിട്ട് തന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഡോക്ടറായി ജോലി ചെയ്യുകയാണ് നീരജ. വ്യത്യസ്ത മതത്തില്‍പ്പെട്ട ഇവര്‍ 2020ല്‍ ആണ് വിവാഹിതരായത്.