scorecardresearch
Latest News

Bigg Boss Malayalam Season 4: ഈ സീസണിൽ മത്സരാർഥിയായി നിങ്ങൾ കാണാൻ കൊതിക്കുന്ന ആ സിനിമാ താരം ആരാണ്?

Bigg Boss Malayalam Season 4: ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങൾ ബിഗ് ബോസ് ഹൗസിൽ എത്തിയേക്കും

bigg boss, mohanlal, ie malayalam

Bigg Boss Malayalam Season 4: ബിഗ് ബോസിന്റെ നാലാം സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഈ സീസണിലെ മത്സരാർത്ഥികൾ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകർ. ഈ വർഷവും മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഒരു സിനിമാ താരമുണ്ടാകുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പോസ്റ്റിൽനിന്നും വ്യക്തമാകുന്നത്.

ഈ സീസണിൽ മത്സരാർഥിയായി നിങ്ങൾ കാണാൻ കൊതിക്കുന്ന ആ സിനിമാ താരം ആരാണ്? എന്നാണ് പോസ്റ്ററിൽ ചോദിച്ചിരിക്കുന്നത്. ബിഗ് ബോസ് ആദ്യ സീസണിൽ ശ്വേത മേനോൻ, ശ്രീലക്ഷ്മി ശ്രീകുമാർ, ഹിമ ശങ്കർ, അനൂപ് ചന്ദ്രൻ, അദിതി രവി, സാബുമോൻ തുടങ്ങിയവർ സിനിമാ മേഖലയിൽനിന്നും പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ രജിനി ചാണ്ടി, സാജു നവോദയ, വാണ നായർ, തെസ്‌നി ഖാൻ, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങൾ. മൂന്നാം സീസണിൽ നോബി മർക്കോസ്, മണഇക്കുട്ടൻ, മിഷേൽ ആൻ ഡാനിയേൽ, സജ്ന ഫിറോസ്, ഫിറോസ് ഖാൻ, രമ്യ പണിക്കർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങൾ ബിഗ് ബോസ് ഹൗസിൽ എത്തിയേക്കും. പക്ഷേ അതാരൊക്കെയാണെന്ന് അറിയാൻ ദിവസങ്ങൾ ഇനിയും കാത്തിരിക്കണം. മാർച്ച് 27 മുതൽ തിങ്കൾ – വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായർ ദിവസങ്ങളിൽ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

Read More: Bigg Boss: ഞങ്ങൾ ബിഗ് ബോസ് ഹൗസിലല്ല, മാലിദ്വീപിലാണ്; ജീവ പറയുന്നു

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 contestant prediction film star