scorecardresearch
Latest News

Bigg Boss Malayalam Season 4 Contestants: ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികൾ ഇവർ

ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികളെ പരിചയപ്പെടാം

bigg boss, bigg boss season, ie malayalam

Bigg Boss Malayalam Season 4 Contestants: ബിഗ് ബോസ് മലയാളം സീസൺ നാലിന് തുടക്കമായി. സിനിമ, സീരിയൽ, സംഗീതം, കല എന്നു തുടങ്ങി വിവിധ രംഗങ്ങളിൽ നിന്നുള്ള 17 മത്സരാർത്ഥികളാണ് ഈ സീസണിൽ ബിഗ് ബോസ് ടൈറ്റിൽ പട്ടത്തിനായി മത്സരിക്കുന്നത്.

ഈ സീസണിലെ മത്സരാർത്ഥികൾ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകർ. ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികളെ പരിചയപ്പെടാം.

Read More: Bigg Boss Malayalam Season 4 Grand Opening Live Updates: ബിഗ് ബോസ് സീസൺ നാലിനു തുടക്കം

Bigg Boss Malayalam Season 4 Contestants

സുചിത്ര നായർ

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സുചിത്ര നായർ. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നർത്തകി കൂടിയാണ്.

നവീൻ അറയ്ക്കൽ

ഏഷ്യാനെറ്റ് പരമ്പരകളിലൂടെയെത്തി ഇപ്പോൾ സ്റ്റാർ മാജിക്കിലും താരമായ നവീൻ അറയ്ക്കലാണ് ഈ സീസണിലെ മറ്റൊരു താരം. അമ്മ, സീത, പാടാത്തപൈങ്കിളി തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നവീൻ. കാണ്ഡഹാർ, ബൈസിക്കിൾ തീവ്സ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ ചിത്രങ്ങളിലും നവീൻ അഭിനയിച്ചിട്ടുണ്ട്, കൊച്ചി സ്വദേശിയാണ്.

റോൺസൺ വിൻസെന്റ്

സീരിയൽ താരമാണ് റോൺസൺ വിൻസെന്റ്. സീത, ഭാര്യ, അരയന്നങ്ങളുടെ വീട്, രാക്കുയിൽ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് റോൺസൺ. കോഴിക്കോട് സ്വദേശിയാണ് റോൺസൺ.

സൂരജ് തേലക്കാട്

നടനും മിമിക്രിതാരവും ടെലിവിഷൻ അവതാരകനുമാണ് സൂരജ് തേലക്കാട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ ‘റോബോർട്ടി’ന്റെ വേഷത്തിലെത്തിയതും സൂരജ് ആയിരുന്നു.

ലക്ഷ്മി പ്രിയ

ടെലിവിഷൻ പരിപാടികളിലൂടെ എത്തി പിന്നീട് സിനിമയിലും സജീവമായ അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. നൂറിലേറെ ചിത്രങ്ങളിൽ ലക്ഷ്മിപ്രിയ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

കുട്ടി അഖിൽ

ഹാസ്യ ടെലിവിഷന്‍ പരിപാടികളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് കുട്ടി അഖില്‍ (അഖിൽ ബിഎസ് നായർ). പ്രീമിയർ പത്മിനി എന്ന സീരീസിലൂടെ ശ്രദ്ധേയനായ നടനാണ് കുട്ടി അഖിൽ.

അപർണ മൾബറി

ജനനം കൊണ്ട് അമേരിക്കക്കാരിയും ഹൃദയംകൊണ്ട് മലയാളിയുമാണ് അപർണ മൾബറി. വളരെ മനോഹരമായി മലയാളം സംസാരിച്ചും മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽമീഡിയയുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് അപർണ.

മുഹമ്മദ് ബ്ലെസ് ലീ

ന്യൂജെൻ പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പാട്ടുകാരനാണ് മുഹമ്മദ് ബ്ലെസ് ലീ. ‘അടാർ ലൗ’ എന്ന ചിതത്തിനും ഏതാനും ആൽബങ്ങൾക്കും വേണ്ടിയും ബ്ലെസ് ലീ സംഗീതം നിർവഹിച്ചിട്ടുണ്ട്.

ശാലിനി നായർ

ആങ്കറിങ് രംഗത്തെ ശ്രദ്ധേയ മുഖമാണ് ശാലിനി നായർ. പതിനേഴാം വയസ്സിൽ വിവാഹിതയാവുകയും പിന്നീട് വിവാഹമോചനം നേടുകയും ഒപ്പം ഏറെ പ്രതിബദ്ധങ്ങളെ തരണം ചെയ്യുകയും ചെയ്ത ശാലിനിയുടെ സംഭവ ബഹുലമായ ജീവിതമാണ് ഇപ്പോൾ ഈ 32-കാരിയെ ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വേദിയിൽ എത്തിച്ചിരിക്കുന്നത്.

ജാസ്മിൻ എം.മൂസ

അറിയപ്പെടുന്ന ബോഡി ബിൽഡറും ജിം ട്രെയിനറുമാണ് ജാസ്മിൻ എം.മൂസ. ഒരു പരമ്പരാഗത മുസ്‌ലിം കുടുബത്തിൽ ജനിച്ചു വളർന്ന ജാസ്മിൻ, ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് തന്റെ കരിയർ പടുത്തുയർത്തിയത്. വിവാഹമോചിതയാണ്.

നിമിഷ

മോഡലിങ് രംഗത്ത് ചുവടുറപ്പിക്കുന്ന നിമിഷ, മിസ് കേരള 2021 ന്റെ ഫൈനലിസ്റ്റായിരുന്നു. തന്റെ പാഷൻ പിന്തുടരുന്നതിനോടൊപ്പം നിയമ പഠനവും മുന്നോട്ട് കൊണ്ടുപോവുകയാണ് ഈ 26-കാരി.

ധന്യ മേരി വർഗീസ്

മലയാളം സിനിമകളിലൂടെയും സീരിയലുകളുടെയും പ്രേക്ഷകർക്കേറെ സുപരിചിതയാണ് ധന്യ മേരി വർഗീസ്. മോഡലിങ്ങിൽ തൽപരയായ ധന്യ മികച്ചൊരു നർത്തകി കൂടിയാണ്. സീതകല്യാണം എന്ന സീരിയലിലെ ‘സീത’ എന്ന കഥാപാത്രം അടുത്തിടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടികൊടുത്തിരുന്നു. തലപ്പാവ്, വൈര്യം, ദ്രോണ, റെഡ് ചില്ലീസ്, നായകൻ, കേരളാ കഫേ എന്നിങ്ങനെയാണ് ധന്യ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

ഡെയ്സി ഡേവിഡ്

ബിഗ് ബോസ് പ്രേക്ഷകരെ സംബന്ധിച്ച് പുതുമുഖമാണ് ഡെയ്സി. കേരളത്തിലെ പ്രശസ്ത സെലിബ്രിറ്റി വനിതാ ഫൊട്ടോഗ്രാഫർ കൂടിയാണ് ഈ ഇരുപതൊൻപതുകാരി. മലയാളത്തിന്റെ പ്രിയനടി ഫിലോമിനയുടെ കൊച്ചുമകളാണ് ഡെയ്സി ഡേഹിഡ്.

ജാനകി സുധീർ

നടി, മോഡൽ എന്നീ നിലകളിൽ സുപരിചിതയാണ് ജാനകി. ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, മാർകോണി മത്തായി എന്നീ സിനിമകളിലും ഈറൻ നിലവ്, തേനും വയമ്പും തുടങ്ങിയ സീരിയലുകളിലും ജാനകി അഭിനയിച്ചിട്ടുണ്ട്.

Read More: Bigg Boss Malayalam Season 4: When and Where to Watch- ബിഗ് ബോസ് മലയാളം സീസൺ ഫോർ: എപ്പോൾ എവിടെ കാണാം

ദിൽഷ പ്രസന്നൻ

നടിയും നർത്തകിയുമാണ് ദിൽഷ. കാണാകണ്മണി എന്ന സീരിയലാണ് ദിൽഷയെ പ്രശസ്തയാക്കിയത്. ഡെയർ ദ ഫിയർ എന്ന ഗെയിം ഷോയിൽ സെക്കണ്ട് റണ്ണറപ്പും ഡി ഫോർ ഡാൻസ് ജേതാവുമാണ്.

അശ്വിൻ വിജയ്

ബിഗ് ബോസ് മലയാളം ചരിത്രത്തിലെ മജീഷ്യനായ ആദ്യത്തെ മത്സരാർത്ഥി എന്ന പ്രത്യേകത അശ്വിൻ വിജയിന് സ്വന്തം. മാജിക്ക് കാണിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിട്ടുണ്ട് ഈ ചെറുപ്പക്കാരൻ.

ഡോ. റോബിൻ

ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുകയാണ് റോബിൻ. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.

Read more: Bigg Boss Malayalam Season 4: ഒരു വെക്കേഷൻ ഹോം പോലെ സുന്ദരം; ബിഗ് ബോസ് വീട്ടിലെ കാഴ്ചകൾ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 contestant list