Bigg Boss Malayalam Season 4: ‘ന്യൂ നോർമൽ വ്യക്തിത്വങ്ങൾ’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കൂട്ടം ചെറുപ്പക്കാർ മത്സരിക്കുന്നു എന്നതാണ് ബിഗ് ബോസ് മലയാളം സീസൺ നാലിനെ വ്യത്യസ്തമാക്കുന്നത്. തങ്ങളുടെ ലെസ്ബിയൻ ഐഡന്റിറ്റി തുറന്നു പറഞ്ഞുകൊണ്ട് ബിഗ് ബോസ് ഹൗസിലെത്തിയ അപർണയും ജാസ്മിനും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, ബിഗ് ബോസ് മത്സരാർത്ഥിയായ മജീഷ്യൻ അശ്വിൻ വിജയും ആദ്യമായി തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. അപർണയും ജാസ്മിനുമായുള്ള സംഭാഷണത്തിനിടെയാണ് അശ്വിന്റെ തുറന്നു പറച്ചിൽ. അപർണയും ജാസ്മിനും അശ്വിനും മാറിയിരിക്കുന്നതിനിടയിൽ ഇവനൊരു രഹസ്യം പറയാനുണ്ട് വളരെ വ്യക്തിപരമായ കാര്യമാണ് എന്നു പറഞ്ഞ് അപർണയാണ് ജാസ്മിനോട് കാര്യം അവതരിപ്പിക്കുന്നത്.
Read more: Bigg Boss: ബിഗ് ബോസ് വീട്ടിലെ ചിരിക്കാഴ്ചകൾ; ട്രോളുകൾ കാണാം
“ഇവനൊരു കാര്യം തുറന്നു പറയാനുണ്ട് ഇവൻ ഗേ ആണ്,” എന്ന് അപർണ ജാസ്മിനോട് പറയുമ്പോൾ “അതെ,” എന്ന് സമ്മതിച്ചുകൊണ്ട് അശ്വിൻ ജാസ്മിനു കൈ കൊടുക്കുന്നു. “ബൈസെക്ഷ്വൽ ആണോ?” എന്നു ജാസ്മിൻ തിരക്കുമ്പോൾ “അല്ല, സ്ട്രിക്ക്‌ലി ഗേ,” എന്നാണ് അശ്വിൻ മറുപടി നൽകുന്നത്. എനിക്കു മുൻപു ഡൗട്ട് ഉണ്ടായിരുന്നു പിന്നെ വ്യക്തിപരമായ കാര്യമായതു കൊണ്ട് ചോദിക്കാതിരുന്നതാണെന്ന് ജാസ്മിൻ പറയുന്നു.
ഇതാദ്യമായാണ് അശ്വിൻ തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ ഒരാളോട് തുറന്നു പറയുന്നത് എന്ന് വ്യക്തം. അവനത് തുറന്നുപറഞ്ഞപ്പോൾ വളരെ ആശ്വാസമുണ്ടെന്ന് അപർണ ജാസ്മിനോട് അനുബന്ധമായി സൂചിപ്പിക്കുന്നുമുണ്ട്.