scorecardresearch

വിടാതെ പിന്തുടർന്ന് ബ്ലെസ്‌ലി, മറുഭാഗത്ത് കളം മാറ്റി കളിച്ച് റോബിൻ; ദിൽഷയ്ക്ക് ഇത് പരീക്ഷണകാലം

Bigg Boss Malayalam Season 4: ‘എനിക്ക് നിന്റെയടുത്ത് ഇഷ്ടമുണ്ടായിരുന്നു, എന്നാൽ നീ ബ്ലെസ്‌ലിയ്ക്കും ഹോപ്പ് കൊടുത്തുവെന്ന്’ ദിൽഷയെ കുറ്റപ്പെടുത്തി ഡോക്ടർ റോബിൻ. “ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നതിന് തിരികെ നീ എന്നേ പ്രണയിച്ചേ പറ്റൂ എന്നെനിക്കില്ലെന്ന്” ബ്ലെസ്‌ലീ. പ്രണയ സ്ട്രാറ്റജികൾക്കിടയിൽ പെട്ട് ദിൽഷ

Bigg Boss, Dilsha Blesslee Robin Triangle love

Bigg Boss Malayalam Season 4: സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള മത്സരാർത്ഥികൾ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ നൂറുദിവസം ഒരു വീടിനകത്ത് കഴിയുമ്പോൾ അവർക്കിടയിൽ സൗഹൃദം, പ്രണയം, വൈരാഗ്യം തുടങ്ങിയവയൊക്കെ ഉടലെടുക്കുക സ്വാഭാവികമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോ ഇത്തരത്തിൽ നിരവധി പ്രണയങ്ങൾക്കും സൗഹൃദങ്ങൾക്കും സാക്ഷിയായിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ നാലിലെത്തുമ്പോഴും സ്ഥിതിഗതികൾ വ്യത്യസ്തമല്ല.

ബിഗ് ബോസ് മലയാളം നാലാം സീസണിൽ വീടിനകത്ത് മത്സരാർത്ഥികൾ നാലു ആഴ്ചകൾ പിന്നിടുമ്പോൾ വീടിനകത്തെ പ്രധാന വിഷയങ്ങളിലൊന്ന് ദിൽഷയോട് ഡോക്ടർ റോബിനും ബ്ലെസ്‌ലിയ്ക്കുമുള്ള പ്രണയമാണ്. ഈ ത്രികോണപ്രണയത്തിന്റെ ഗതി എന്താവുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് പ്രേക്ഷകരും. ബ്ലെസ്‌ലിയോട് സഹോദരതുല്യമായ സ്നേഹം മാത്രമാണ് തനിക്കുള്ളതെന്ന് ദിൽഷ വ്യക്തമാക്കിയതാണ്. റോബിനോടും തനിക്ക് സൗഹൃദം മാത്രമാണ് ഉള്ളതെന്ന് ദിൽഷ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ദിൽഷയോടുള്ള പ്രണയത്തിൽ റോബിനും ബ്ലെസ്‌ലിയും ഉറച്ചുതന്നെ നിൽക്കുന്നതിനാൽ ദിൽഷയ്ക്കിത് പരീക്ഷണകാലമാണ്. ഇരുവരോടും സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമൊക്കെ ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നുണ്ട് ദിൽഷയ്ക്ക്. ഗെയിമിൽ നിന്നും ദിൽഷയുടെ ഫോക്കസ് മാറിപോവുന്നതിലേക്ക് വരെ റോബിൻ-ബ്ലെസ്‌ലി പ്രശ്നം നയിക്കുന്നുണ്ടെന്ന് വ്യക്തം.

ഡോക്ടർ റോബിന് ദിൽഷയോടുള്ള പ്രണയം ലവ് സ്ട്രാറ്റജിയെന്ന രീതിയിലാണ് വീടിനകത്ത് ഉള്ളവരും ദിൽഷയും പ്രേക്ഷകരുമെല്ലാം ആദ്യഘട്ടത്തിൽ കണ്ടത്. ജാസ്മിനെ പോലെയുള്ള മത്സരാർത്ഥികൾ ഇക്കാര്യം ആദ്യഘട്ടത്തിൽ തന്നെ ദിൽഷയോട് സംസാരിക്കുകയും അതിൽ വീണുപോവരുതെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാലാം ആഴ്ചയിലേക്ക് കടന്നതോടെ ഡോക്ടർ റോബിനുമായി നല്ല സൗഹൃദം സ്ഥാപിക്കുന്ന ദിൽഷയെ ആണ് പ്രേക്ഷകർ കണ്ടത്. റോബിന് പിന്തുണ നല്‍കി കൊണ്ട് മോഹൻലാൽ എത്തിയ വീക്ക്‌ലി എപ്പിസോഡിൽ ദില്‍ഷ സംസാരിക്കുകയും ജാസ്മിനോട് റോബിനു വേണ്ടി വാദിക്കുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറായ ദിൽഷയോട് പിന്നീട് റോബിൻ നന്ദി പറയുകയും ചെയ്തു.

ദിൽഷയും റോബിനും ഒന്നിച്ചുള്ള സംസാരവും രസകരമായ നിമിഷങ്ങളുമൊക്കെ ഏറെ സ്ക്രീൻ സ്പേസ് നേടുകയും ചെയ്യുന്നുണ്ട്. ഈ ആഴ്ചയിലെ വീക്ക്‌ലി ടാസ്കിലും ഇരുവർക്കും കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിയത്. ഒരു റിസോർട്ടിൽ ഹണിമൂൺ ആഘോഷിക്കാൻ എത്തുന്ന നവദമ്പതിമാരുടെ റോളായിരുന്നു ബിഗ് ബോസ് ഇവർക്ക് നൽകിയത്.

ദിൽഷയോട് കൂടുതൽ അടുത്ത് ഇടപഴകിയിട്ടും ദിൽഷ തന്റെ വഴിക്ക് വരില്ലെന്ന് മനസ്സിലാക്കിയിരിക്കുകയാണ് റോബിൻ ഇപ്പോൾ. “ഒരു തരത്തിലുള്ള കുട്ടിക്കളിയുടെയും ഭാഗമാവാൻ എനിക്കു താൽപ്പര്യമില്ല. എനിക്ക് നിന്റെയടുത്ത് ഇഷ്ടമുണ്ടായിരുന്നു, അത് ജനുവിനായിരുന്നു. നീ ബ്ലെസ്‌ലിയ്ക്കും ഹോപ്പ് കൊടുത്തിട്ടുണ്ട്. ഒരു ത്രികോണ പ്രണയത്തിൽ ചെന്നു ചാടേണ്ട ആവശ്യം എനിക്കില്ല,” എന്നാണ് ദിൽഷയെ കുറ്റപ്പെടുത്തികൊണ്ട് ഡോക്ടർ റോബിൻ സംസാരിച്ചത്.

അതേസമയം, താൻ അവളെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്ന് അപര്‍ണയുമായിട്ടുള്ള സംസാരത്തിനിടയില്‍ റോബിന്‍ സൂചിപ്പിച്ചതും ശ്രദ്ധ നേടുകയാണ്.

കളം മാറ്റിയുള്ള റോബിന്റെ കളിയെ വിമർശിച്ചുകൊണ്ട് ബിഗ് ബോസ് പ്രേക്ഷകരും രംഗത്തുണ്ട്. ‘ഒരൊറ്റ ദിവസം കൊണ്ട് പ്രണയം തോന്നിയ പെണ്ണിനോട് ‘ഐ ഡിസേര്‍വ് ബെറ്റര്‍ എന്ന് പറഞ്ഞിട്ട് എല്ലാ കുറ്റവും അവളുടെ മേലെ ചാര്‍ത്തിയ ഡോക്ടറേക്കാള്‍ പക്വതയും ആത്മാര്‍ഥതയും ബ്ലെസ്ലിക്കുണ്ട് എന്ന് പറയാതെ വയ്യ. അവനെ വെറും മണ്ടനായും ചെറിയ പക്വത ഇല്ലാത്ത പയ്യനായുമൊക്കെ പലരും കാണുമ്പോള്‍ അവന്റെ കഴിവ് കൊണ്ട് അതെല്ലാം അവന്‍ തിരുത്തിയിട്ടേയുള്ളൂ,” എന്നാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന കുറിപ്പിൽ ബിഗ് ബോസ് പ്രേക്ഷകരിൽ ഒരാൾ കുറിക്കുന്നത്.

“ഞാന്‍ നിന്നെ പ്രണയിക്കുന്നു എന്നതിന് തിരികെ നീ എന്നേ പ്രണയിച്ചേ പറ്റൂ എന്നെനിക്കില്ല. നീ മറ്റൊരു പുരുഷനോട് സംസാരിക്കുമ്പോള്‍ ദേഷ്യം തോന്നുന്ന ആളല്ല ഞാന്‍. നിന്നോടുള്ള സ്‌നേഹം നിന്നെ കൂട്ടിലിട്ട് നിയന്ത്രിച്ചു കാണിക്കേണ്ട ഒന്നല്ല. അതുകൊണ്ട് നീ എനിക്ക് പകരം റോബിനെ തിരഞ്ഞെടുത്തപ്പോള്‍ എനിക്ക് സങ്കടമായോ എന്ന് കരുതണ്ട എനിക്കങ്ങനെ ഒരു പ്രശ്‌നവും ഇല്ല,” എന്ന് ബ്ലെസ്‌ലി ദിൽഷയോട് വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 blesslee robin dilsha triangle love

Best of Express