Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലെ ടാസ്കുകൾ മുറുകുകയാണ്. രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതേയുള്ളുവെങ്കിലും പരസ്പരമുള്ള സൗഹൃദമൊക്കെ മാറ്റിവച്ച് മത്സരാർത്ഥികൾ ഗെയിം സ്പിരിറ്റിലേക്ക് ഇതിനകം തന്നെ കടന്നു കഴിഞ്ഞു. ഹെവി ടാസ്കുകളാണ് ബിഗ് ബോസും മത്സരാർത്ഥികൾക്ക് നൽകി കൊണ്ടിരിക്കുന്നത്.
രണ്ടാഴ്ച കൊണ്ടു തന്നെ വീടിനകത്ത് മത്സരാർത്ഥികൾ തമ്മിലുള്ള സമവാക്യങ്ങളിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. ആദ്യ ആഴ്ച സ്മാർട്ടായി നിൽക്കുകയും ശ്രദ്ധ നേടുകയും ചെയ്ത റോബിൻ, ലക്ഷ്മി പ്രിയ പോലുള്ള മത്സരാർത്ഥികൾ രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ അൽപ്പം ക്ഷീണിതരാണ്. ഇരുവരുടെയും സ്ട്രാറ്റജികളോട് മറ്റു മത്സരാർത്ഥികൾക്കുള്ള എതിർപ്പുകളും വീടിനകത്തെ ഇരുവരുടെയും അപ്രമാദിത്യത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
അതിനിടയിൽ, ദിൽഷയുമായി ചേർന്ന് ലവ് സ്ട്രാറ്റജി ഇറക്കാനുള്ള ഡോക്ടർ റോബിന്റെ ശ്രമവും പൊളിഞ്ഞിരിക്കുകയാണ്. ജാസ്മിനും നിമിഷയും ബ്ലെസിയുമെല്ലാം ഇക്കാര്യം ദിൽഷയോട് സൂചിപ്പിക്കുകയും റോബിനെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ആദ്യ പ്രണയത്തെ കുറിച്ച് പറയാനുള്ള ടാസ്കിനിടെ ദിൽഷയോടുള്ള ക്രഷ് തുറന്നു പറഞ്ഞിരിക്കുകയാണ് ബ്ലസ്ലി. തന്റെ ജീവിതത്തിലെ പ്രണയങ്ങളെ കുറിച്ചു തുറന്നു പറഞ്ഞതിനു ശേഷം, ഇപ്പോൾ ഇവിടെ ക്രഷ് ദിൽഷയോടാണ് എന്നാണ് ബ്ലെസ്ലി പറഞ്ഞത്.
ദിൽഷയുമായി നല്ലൊരു സൗഹൃദം തന്നെ ഇതിനകം ബ്ലെസ്ലിയ്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും ഹൗസ്മേറ്റ്സിന് വോട്ട് ചെയ്യേണ്ട അവസരങ്ങൾ വരുമ്പോൾ ബ്ലെസ്ലി വോട്ട് ചെയ്യുന്നതും ദിൽഷയ്ക്കാണ്. എന്തായാലും ദിൽഷയോടുള്ള ബ്ലെസ്ലിയുടെ ക്രഷ് എന്താവുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
തന്റെ സ്ട്രാറ്റജികൾ പൊളിയുകയും ഹൗസ്മേറ്റ്സ് പലപ്പോഴും വിമർശിക്കുകയുമൊക്കെ ചെയ്തതിൽ ദുഖിതനാണ് ഡോ. റോബിൻ. വീടിനകത്ത് ഉണ്ടാക്കിയ റോബിനുണ്ടാക്കിയ ആദ്യ ഇമേജ് ഇതിനകം തന്നെ ഇടിഞ്ഞുവീണിട്ടുണ്ട്. ടാസ്കുകളിലും മോശം പ്രകടനമാണ് റോബിൻ കാഴ്ചവച്ചത്. അതിനിടയിൽ, ദിൽഷയും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദം കൂടി ശക്തമാവുകയാണെങ്കിൽ അത് റോബിനെയാവും മോശമായി ബാധിക്കുക.
റോബിന് ദിൽഷയോടുള്ള താൽപ്പര്യത്തെ കുറിച്ചും ലവ് സ്ട്രാറ്റജി എന്ന റോബിന്റെ കണക്കുക്കൂട്ടലുകളെ കുറിച്ചും നല്ല ബോധ്യമുള്ള ആളാണ് ബ്ലെസ്ലി. അതിനാൽ തന്നെ, ദിൽഷയോടുള്ള ക്രഷ് പബ്ലിക്കായി തുറന്നുപറഞ്ഞതുവഴി റോബിന്റെ സ്ട്രാറ്റജി പൊളിച്ചടുക്കാനാണോ ബ്ലെസ്ലിയുടെ ശ്രമം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. റോബിൻ ഷൈൻ ചെയ്യാൻ സാധ്യതയുള്ള എല്ലാ ഗെയിം പ്ലാനുകളെയും പൊളിച്ചടുക്കാൻ ജാസ്മിൻ, അഖിൽ, നിമിഷ, ധന്യ തുടങ്ങിയ വീടിനകത്തെ മത്സരാർത്ഥികൾ ശ്രമിക്കുന്നുണ്ട്, അതിനൊപ്പം ഇപ്പോൾ ബ്ലെസ്ലിയും കൂടി സജീവമാകുകയാണ്.