Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിലെ ത്രികോണപ്രണയം പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ്. ഡോക്ടർ റോബിനും ബ്ലെസ്ലിയും സഹമത്സരാർത്ഥിയായ ദിൽഷയോട് തങ്ങൾക്ക് തോന്നിയ പ്രണയം ഓപ്പണായി തന്നെ ഷോയ്ക്കിടയിൽ വ്യക്തമാക്കിയവരാണ്. എന്നാൽ രണ്ടു പ്രണയങ്ങളും നിരസിച്ച്, ഇരുവരോടുമുള്ള സൗഹൃദം നിലനിർത്തികൊണ്ട് മുന്നോട്ട് പോവുകയാണ് ദിൽഷ.
വീക്ക്ലി ടാസ്കിൽ മോശം പ്രകടനം കാഴ്ച വച്ചുകൊണ്ട് ഈ ആഴ്ച ജയിൽ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത് ദിൽഷയും ബ്ലെസ്ലിയുമാണ്. ദിൽഷയ്ക്ക് ഒപ്പം ജയിൽ ശിക്ഷ പങ്കിടാൻ പറ്റിയതിൽ സന്തോഷവാനാണ് ബ്ലെസ്ലി. പാട്ടുപാടിയും ഡാൻസ് ചെയ്തുമൊക്കെ ജയിൽ ശിക്ഷയും ആഘോഷമാക്കുകയാണ് ഇരുവരും.
ദിൽഷയ്ക്ക് വേണ്ടി പാട്ടുപാടികൊണ്ടിരിക്കുന്ന ബ്ലെസ്ലിയെ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രമോയിൽ കാണാനാവുന്നത്. “ബ്ലെസ്ലി ഇന്ന് പാട്ടുപാടി മരിക്കും,” എന്നാണ് ബ്ലെസ്ലിയുടെ പ്രകടനം കണ്ട് റോൺസൺ കമന്റടിക്കുന്നത്.
രസകരമായ കമന്റുകളാണ് പ്രമോയ്ക്ക് താഴെ പ്രേക്ഷകരും നൽകികൊണ്ടിരിക്കുന്നത്. ലെ റോബിൻ: അല്ലേലും ആവശ്യം ഉള്ളപ്പോ ഒരുത്തനും ജയിലിലേക്ക് നോമിനേറ്റ് ചെയ്യത്തില്ല, ലെ ഡോക്ടർ : ജയിൽ വാർഡൻ്റെ പോസ്റ്റ് ഒഴിവുണ്ടോ ബിഗ് ബോസ്?, ലോകത്ത് ആദ്യമായിട്ടായിരിക്കും ജയിലിൽ പോയി പാട്ടും ഡാൻസുമായി ഇത്രയും സന്തോഷിക്കുന്ന രണ്ടുപേർ, ഡോക്ടർ നെഞ്ച് പൊട്ടി ചാവും, ബ്ലെസ്ലിയുടെ ഹൃദയത്തിൽ ലഡ്ഡു പൊട്ടി കൊണ്ടിരിക്കുന്നു, അഖിൽ ഡോക്ടറിനോട്: ലവൻ പാടുന്നു… നീ പാടുപെടും എന്നിങ്ങനെ പോവുന്നു കമന്റുകൾ.
Read more: Bigg Boss Malayalam Season 4: ഡോക്ടർ റോബിൻ ദിൽഷയെ പ്രപ്പോസ് ചെയ്തതോ?