scorecardresearch

മാലാഖയെ പോലെ അപർണ; ചിത്രങ്ങൾ പകർത്തി ഡെയ്സി

ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയിട്ട് ഫൊട്ടോഷൂട്ട് ചെയ്തുതരാമെന്ന് ഡെയ്സി സഹമത്സരാർത്ഥികളോട് ഷോയ്ക്കിടയിൽ പറഞ്ഞിരുന്നു

Aparna Mulberry, Aparna Mulberry Photoshoot, Daisy David

ബിഗ് ബോസ് മലയാളം സീസൺ നാലിലെ ജനപ്രീതി നേടിയ മത്സരാർത്ഥികളാണ് അപർണ മൾബറിയും ഡെയ്സി ഡേവിഡും. ഷോയിൽ നിന്നും പുറത്തിറങ്ങിയിട്ടും ജീവിതത്തിൽ പരസ്പരമുള്ള സൗഹൃദം തുടരുന്ന രണ്ടുപേർ കൂടിയാണ് അപർണയും ഡെയ്സിയും.

അപർണയുടെ ഒരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഡെയ്സി ഇപ്പോൾ. അപർണയെ അതിമനോഹരിയായി അണിയിച്ചൊരുക്കി ഒരു ഫൊട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഡെയ്സി. “രണ്ടു ദിവസം ഞാൻ ഈ കുന്നുകളിൽ ഒരു സ്വപ്നമാണ് ജീവിച്ചത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ പ്രൊഫഷണൽ ചിത്രങ്ങൾ എടുക്കുക എന്ന എന്റെ സ്വപ്നം ഡെയ്സി യാഥാർത്ഥ്യമാക്കി. ഈ ലുക്കുമായി ഞാൻ പ്രണയത്തിലാണ്. മുഴുവൻ ടീമിനും നന്ദി!” അപർണ കുറിച്ചു.

ബിഗ് ബോസ് വീട്ടിൽ നിന്നിറങ്ങിയിട്ട് സഹമത്സരാർത്ഥികളുടെയെല്ലാം ഫൊട്ടോഷൂട്ട് നടത്തി തരാമെന്ന് ഷോയ്ക്കിടയിൽ ഒരിക്കൽ ഡെയ്സി പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഡെയ്സി ഇപ്പോൾ.

മലയാളികളുടെ പ്രിയപ്പെട്ട കലാകാരി ഫി‌ലോമിനയുടെ കൊച്ചുമകളാണ് ഡെയ്സി ഡേവിഡ്. അമ്മമ്മ ഫിലോമിന അഭിനയത്തിലാണ് തിളങ്ങിയതെങ്കിൽ ഡെയ്സിയുടെ തട്ടകം ഫോട്ടോഗ്രാഫിയാണ്. ഫാഷൻ ഫോട്ടോഗ്രാഫി, വെഡ്ഡിംഗ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ തിളങ്ങുന്ന ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്സി. നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ സ്വന്തമായൊരു സ്ഥാപനവും ഡെയ്സി നടത്തുന്നുണ്ട്. നിരവധി വനിത ഫോട്ടോഗ്രാഫർമാർ ഡെയ്സിയുടെ കീഴിൽ ജോലി ചെയ്യുന്നുമുണ്ട്.

Read more: മോണിക്കയുമായി വേര്‍പിരിഞ്ഞു; വെളിപ്പെടുത്തലുമായി ജാസ്മിൻ

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 aparna mulberry photoshoot by daisyy david