scorecardresearch

Bigg Boss Malayalam Season 4: ബിഗ് ബോസ് വീട്ടിൽ നിന്ന് അപർണ പുറത്തേക്ക്

വ്യത്യസ്തമായ നോമിനേഷൻ പ്രക്രിയയിൽ റിയാസിനെ സേവ് ചെയ്ത് സ്വയം നോമിനേഷനിലേക്ക് പോവുകയായിരുന്നു അപർണ

Aparna, Bigg Boss

Bigg Boss Malayalam Season 4: ബിഗ് ബോസ് മലയാളം സീസൺ നാലിൽ നിന്നും നിമിഷയ്ക്ക് പിന്നാലെ അപർണ മൾബറിയും പുറത്തേക്ക്. ബിഗ് ബോസ് വീടിനകത്ത് അധികം നോമിനേഷനുകളിൽ വരാത്ത മത്സരാർഥികളിൽ ഒരാളായിരുന്ന അപർണ. ഭാഷ അറിയാത്തതിന്റെ ബുദ്ധിമുട്ടുകൾക്ക് ഇടയിലും ടാസ്കുകളിൽ മികച്ച പ്രകടനം നടത്തിയതാണ് പലപ്പോഴും അപർണയെ നോമിനേഷനിൽ നിന്ന് രക്ഷിച്ചത്. എന്നാൽ ഇത്തവണ വ്യത്യസ്തമായ നോമിനേഷൻ പ്രക്രിയയിൽ റിയാസിനെ സേവ് ചെയ്ത് സ്വയം നോമിനേഷനിലേക്ക് പോവുകയായിരുന്നു അപർണ. എന്നാൽ വേണ്ടത്ര വോട്ടുകൾ നേടാനാവാത്തതാണ് അപർണയ്ക്ക് തിരിച്ചടിയായത്.

ലക്ഷ്മിപ്രിയ, ദിൽഷ പ്രസന്നൻ, ധന്യ മേരി വർഗീസ്, വിനയ് മാധവ്, മുഹമ്മദ് ബ്ലെസ്ലി, റോബിൻ രാധാകൃഷ്ണൻ എന്നിവരാണ് ഇത്തവണ എലിമിനേഷനിൽ ഉണ്ടായിരുന്നത്. രണ്ടുപേർ തമ്മിൽ കൺഫെഷൻ റൂമിൽ ഇരുന്ന് ചർച്ച ചെയ്ത് ഒരാൾ സേവ് ആവുകയും മറ്റെയാൾ എലിമിനേഷനിലേക്ക് പോവുകയും ചെയ്യുന്ന രീതിയിൽ ആയിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ പ്രക്രിയ. ലക്ഷ്മിപ്രിയ – വിനയ്, ദിൽഷ -റോബിൻ എന്നിവർ അനുവദിച്ച സമയത്തിനുള്ളിൽ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെ നേരിട്ട് നോമിനേഷനിലേക്ക് എത്തിയവരാണ്. അതേസമയം,നോമിനേഷനിൽ വന്ന റൊൺസണെ, നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് ജാസ്മിൻ സേവ് ചെയ്യുകയായിരുന്നു.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 aparna mulberry eviction prediction