scorecardresearch

Latest News

പാചകവും വാചകവും വേണമെങ്കിൽ അൽപ്പം തല്ലുമാവാം; എന്തിനും റെഡിയായി വിനയ് മാധവ് ബിഗ് ബോസ് ഹൗസിലേക്ക്

Bigg Boss Malayalam Season 4: മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയുടെ സെക്കന്റ് റണ്ണർ അപ്പും ഗായകനും വിദുഷിയുമായ വിനയ്, നടി പാർവതി നമ്പ്യാരുടെ സഹോദരനാണ്

Vinay Madhav, Vinay Madhav bigg boss malayalam 4, Vinay Madhav photos

Bigg Boss Malayalam Season 4: റിയാസ് സലിമിനു പിന്നാലെ ബിഗ് ബോസ് വീട്ടിലേക്ക് മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. വ്ളോഗറും പാചകവിദഗ്ധനുമായ വിനയ് മാധവ് ആണ് ബിഗ് ബോസ് വീട്ടിലെ പുതിയ വൈൽഡ് കാർഡ് എൻട്രി.കുക്കിംഗിലൊക്കെ ഏറെ തൽപ്പരനായൊരാൾ എന്ന മുഖവുരയോടെയാണ് മോഹൻലാൽ വിനയിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

കണ്ണൂരുകാരനായ വിനയ് മാധവ് ഷിപ്പിൽ ഷെഫായും വിവിധ ഹോട്ടലുകളിൽ ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കുറച്ച് ഹോട്ടലുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും പരിചിതനാണ് വിനയ്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയുടെ സെക്കൻ്റ് റണ്ണർ അപ്പ് ആയിരുന്നു വിനയ് മാധവ്. ഗായകനും വിദുഷിയും കൂടിയായ വിനയ്, നടി പാർവതി നമ്പ്യാരുടെ സഹോദരനാണ്.

ബിഗ് ബോസ് വീട്ടിൽ തനിക്കൊരാളോട് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തികൊണ്ടാണ് വിനയ് തന്റെ എൻട്രി നടത്തിയിരിക്കുന്നത്. അതാരാണ് ബിഗ് ബോസ് വീടിനകത്തെ വിനയ് മാധവിന്റെ ക്രഷ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. അതേസമയം, നിമിഷയാണോ വിനയിന്റെ ക്രഷ് എന്നാണ് പ്രേക്ഷകർ സംശയിക്കുന്നത്.

വഴക്കുണ്ടാക്കുമ്പോൾ മോശം വാക്കുകൾ ഉപയോഗിക്കുന്ന ജാസ്മിൻ, ലവ് സ്ട്രാറ്റജി കളിക്കുന്ന ദിൽഷ- ഡോക്ടർ റോബിൻ, സേഫ് സെയിം കളിക്കുന്ന സുചിത്ര, ധന്യ എന്നിവരാണ് കൂട്ടത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത മത്സരാർത്ഥികൾ എന്ന് വ്യക്തമാക്കി കൊണ്ടാണ് വിനയ് വീടിനകത്തേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ, വരും ദിവസങ്ങളിൽ വിനയ് ജാസ്മിനുമായി വഴക്കുണ്ടാക്കാനുള്ള സാധ്യത ഏറെയാണ്.

റിയാസും വിനയും വൈൽഡ് കാർഡ് എൻട്രികളായി ബിഗ് ബോസ് വീട്ടിലെത്തിയത് നിലവിൽ മത്സരാർത്ഥികൾ അറിഞ്ഞിട്ടില്ല. ഇരുവരെയും വീടിനകത്തെ സീക്രട്ട് റൂമിലേക്കാണ് ബിഗ്ബോസ് മാറ്റിയത്. സീക്രട്ട് റൂമിനുള്ളിലിരുന്ന് റിയാസും വിനയും മത്സരാർഥികളുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണ്. വീടിനകത്തേക്ക് പ്രവേശിക്കാൻ ബിഗ് ബോസിന്റെ നിർദേശം വരുന്നതും കാത്തിരിക്കുകയാണ് ഇരുവരും.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 all you need to know about vinay madhav wild card entry