Bigg Boss Malayalam Season 4, All you need to know about Daisy David: മലയാളികൾക്കൊരിക്കലും മറക്കാനാവാത്ത അതുല്യയായ കലാകാരിയാണ് ഫിലോമിന. ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ ഗ്രാൻഡ് ഓപ്പണിംഗ് വേദിയിൽ ഫിലോമിനയെ അനുസ്മരിച്ചുകൊണ്ടാണ് മോഹൻലാൽ ഡെയ്സി ഡേവിഡ് എന്ന മത്സരാർത്ഥിയെ പരിചയപ്പെടുത്തിയത്. ഫിലോമിനയുടെ കൊച്ചുമകളാണ് ഫോട്ടോഗ്രാഫറായ ഡെയ്സി ഡേവിഡ്.

Read more: സമൂഹത്തെ ഭയക്കാതെ കൂട്ടുകാരികളെ ജീവിതത്തിൽ ഒപ്പം കൂട്ടിയവർ; ഇത് അപർണയുടെയും ജാസ്മിന്റെയും പ്രണയകഥ
അമ്മമ്മ ഫിലോമിന അഭിനയത്തിലാണ് തിളങ്ങിയതെങ്കിൽ ഡെയ്സിയുടെ തട്ടകം ഫോട്ടോഗ്രാഫിയാണ്. ഫാഷൻ ഫോട്ടോഗ്രാഫി, വെഡ്ഡിംഗ് ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ തിളങ്ങുന്ന ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്സി. നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ സ്വന്തമായൊരു സ്ഥാപനവും ഡെയ്സി നടത്തുന്നുണ്ട്. നിരവധി വനിത ഫോട്ടോഗ്രാഫർമാർ ഡെയ്സിയുടെ കീഴിൽ ജോലി ചെയ്യുന്നുമുണ്ട്.
അമ്മമ്മ ഫിലോമിനയെ ചൊല്ലി ഏറെ അഭിമാനിക്കുമ്പോഴും ആ പേരിൽ അറിയപ്പെടാൻ ഒട്ടും ആഗ്രഹിക്കാത്ത വ്യക്തി കൂടിയാണ് ഡെയ്സി, സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുത്ത് അറിയപ്പെടാനാണ് ഡെയ്സിയുടെ ശ്രമം. “നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം,” എന്നാണ് ബിഗ് ബോസ് വേദിയിൽ ഡെയ്സി തന്നെ പരിചയപ്പെടുത്തിയത്. ഫോട്ടോഗ്രാഫി പ്രൊഫഷണലായി പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഡെയ്സിയുടെ ഫോട്ടോഗ്രാഫി ഗുരു യൂട്യൂബ് ആണ്. യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ ഡെയ്സി മനസ്സിലാക്കിയത്.
Read more: Bigg Boss Malayalam Season 4 Contestants: ബിഗ് ബോസ് സീസൺ നാലിലെ മത്സരാർത്ഥികൾ ഇവർ