scorecardresearch
Latest News

Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനെ പാട്ടിൽ ആറാടിക്കാൻ ബ്ലെസ്‌ലി

Bigg Boss Malayalam Season 4: തിരുവനന്തപുരം വർക്കല സ്വദേശിയായ ബ്ലെസ്‌ലി ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ്

Bigg Boss Malayalam Season 4: ബിഗ് ബോസ് വീടിനെ പാട്ടിൽ ആറാടിക്കാൻ ബ്ലെസ്‌ലി

Bigg Boss Malayalam Season 4, All you need to know about Blesslee: എല്ലാ സീസണിലും പാട്ട് പാടുന്ന ഒരു മത്സരാർത്ഥിയെങ്കിലും ബിഗ് ബോസ് വീട്ടിൽ എത്താറുണ്ട്. ഇത്തവണ അത് മുഹമ്മദ് ബ്ലെസ്‌ലിയാണ്. ഗായകനായും, സംഗീത സംവിധായകനായും ന്യൂ ജെൻ പാരഡിഗാനങ്ങളുമായി യുവാക്കൾക്കിടയിൽ ഇതിനോടകം വളരെയധികം സ്വീകാര്യത നേടിയ താരമാണ് ഈ ഇരുപത്തൊന്നുകാരൻ.

തിരുവനന്തപുരം വർക്കല സ്വദേശിയായ ബ്ലെസ്‌ലി ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയാണ്. ആ ചെറുപ്പത്തിന്റെ എല്ലാ ആവേശവും ചുറുച്ചുറുക്കുമായാണ് ബിഗ് ബോസ് വീട്ടിലേക്കുമെത്തുന്നത്. ഭൂഗോളത്തിന്റെ സ്പന്ദനം മ്യൂസിക്കിലാണെന്നാണ് ഈ ചെറുപ്പക്കാരന്റെ വിശ്വാസം. അത്രമേൽ സംഗീതത്തെ പ്രണയിക്കുന്ന ബ്ലെസ്‌ലി ബിഗ് ബോസ് വീടിനെയും പാട്ടിൽ ആറാടിക്കാനാണ് ഒരുങ്ങുന്നത്.

mohammed blesslee photo1 - Mix India

ആദ്യസീസണിൽ സുരേഷും രണ്ടാം സീസണിൽ സോമദാസും മൂന്നാം സീസണിൽ ലക്ഷ്മി ജയനും ഋതുമന്ത്രയുമൊക്കെയായിരുന്നു പ്രധാന ഗായകർ. ഇവരുടെ പിൻഗാമിയായാണ് ബ്ലെസ്‌ലി എത്തുന്നത്. ബിഗ് ബോസ് ഹൗസിനെ സജീവമായി നിലനിർത്തുന്നതിൽ ഈ പാട്ടുകാർക്കും ഏറെ പങ്കുണ്ട്. പാരഡി ഗാനത്തിൽ ഉൾപ്പെടെ കഴിവുതെളിയിച്ച ബ്ലെസ്‌ലിയ്ക്ക് മുൻപുള്ള ഗായകരിൽ നിന്ന് വ്യത്യസ്‌തനാകാൻ കഴിയുമെന്നത് തീർച്ചയാണ്.

തിരുവനന്തപുരത്തെ പുതിയ ലുലുമാളിനെ കുറിച്ച് ബ്ലെസ്‌ലി ഒരുക്കിയ പാരഡി ഗാനവും പാലക്കാട് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനികരെ അഭിനന്ദിച്ചുകൊണ്ടുള്ള ഗാനവും ഈ അടുത്ത് വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടിവായി തുടരുന്ന ബ്ലെസ്‌ലി ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും യൂട്യുബിലുമായി ധാരാളം ഫോളോവേഴ്സുമുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ‘ധമാക്ക’ എന്ന ചിത്രത്തിൽ ബ്ലെസ്‌ലി പാടിയ ‘കണ്ടിട്ടും കാണാത്ത’ എന്ന ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു.

തനിക്ക് അറിയുന്ന സംഗീതം മറ്റുള്ളവർക്ക് പകർന്ന് നൽകുക എല്ലാവരെയും സന്തോഷിപ്പിക്കുക, രസിപ്പിക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്നാണ് ബിഗ് ബോസ് വീട്ടിലെത്തിയ ബ്ലെസ്‌ലി പറയുന്നത്. വരും ദിവസങ്ങളിൽ പാരഡി ഗാനങ്ങൾ കൊണ്ട് സഹമത്സരാർത്ഥികളെയും പ്രേക്ഷകരെയും രസിപ്പിക്കുമെന്നും ബിഗ് ബോസിനെ കുറിച്ചുള്ള പാരഡി ഗാനം പാടി ബ്ലെസ്‌ലി ഉറപ്പിക്കുന്നു.

Read more:

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 4 all you need to know about blesslee