Latest News

സംഭവബഹുലമായ നാട്ടുകൂട്ടം ടാസ്ക്; ട്രോളന്മാർക്കിത് ചാകര

Bigg Boss Malayalam Season 3: നാട്ടുകൂട്ടം ടാസ്കിന്റെ ചുവടുപിടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകൾ

Bigg Boss, Bigg Boss trolls, Bigg Boss malayalam trolls, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malayalam Season 3: ബിഗ് ബോസ് മലയാളം സീസൺ മൂന്ന് പത്താം ആഴ്ചയിലേക്ക് കടക്കുമ്പോൾ സംഭവബഹുലമാണ് ബിഗ് ബോസ് വീടിനകത്തെ കാര്യങ്ങൾ. ഫൈനൽ ഫൈവിൽ ഇടം നേടുക എന്ന ലക്ഷ്യത്തോടെയും മത്സരബുദ്ധിയോടെയുമാണ് ഓരോ മത്സരാർത്ഥിയുടെയും മുന്നേറ്റം.

ഷോ അതിന്റെ അവസാനപാദത്തിലേക്ക് കടക്കുന്നതോടെ മത്സരാർത്ഥികളെ അക്ഷരാർത്ഥത്തിൽ ചലഞ്ച് ചെയ്യുന്ന ടാസ്കുകളും ഗെയിമുകളുമാണ് ബിഗ് ബോസും നൽകി കൊണ്ടിരിക്കുന്നത്. ഈ ആഴ്ചയിലെ ‘നാട്ടുകൂട്ടം’ വീക്ക്‌ലി ടാസ്കും തീപ്പാറുന്ന വാക്ക്‌പോരുകൾക്കും കൂട്ടത്തല്ലിനുമൊക്കെ വഴിതെളിച്ച ഒന്നായിരുന്നു. നിരവധി വഴക്കുകൾക്കും നാട്ടുകൂട്ടം ടാസ്ക് വഴിവെച്ചു.

നാട്ടുകൂട്ടം ടാസ്കിനിടയിലെ പ്രധാന സംഭവവികാസങ്ങൾ

ടാസ്കിനിടെ കോപാകുലനായി സായിക്ക് എതിരെ ചെരിപ്പ് വലിച്ചെറിഞ്ഞ റംസാന്റെ പ്രവൃത്തി പ്രേക്ഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. അതുപോലെ ചെരിപ്പതിന് ശരീരത്തിൽ കൊണ്ടില്ലല്ലോ എന്ന് ചെരിപ്പെറിയലിനെ ന്യായീകരിച്ച നോബിയേയും പ്രേക്ഷകർ വിമർശിക്കുന്നുണ്ട്.

രമ്യയെ മോശമായ ഭാഷയിൽ അധിക്ഷേപിച്ചു എന്നതാണ് റംസാനെതിരെ സായി ഉയർത്തിയ മറ്റൊരു ആരോപണം. മജിസിയയുമായുള്ള സംഭാഷണത്തിനിടെ ജാതി അധിക്ഷേപം നടത്തിയെന്നൊരു ആരോപണം ഋതുവിനെതിരെ മണിക്കുട്ടനും ഉന്നയിച്ചിട്ടുണ്ട്.

സൂര്യയുടെ പ്രണയം മണിക്കുട്ടനെതിരെ ആയുധമായി ഉപയോഗിച്ചു, ഡിംപലിന്റെ രോഗാവസ്ഥ സിംപതി നേടാനുള്ള അടവാണെന്ന് വ്യാഖ്യാനിച്ചു എന്നൊക്കെയാണ് നാട്ടുകൂട്ടം ടാസ്കിനിടെ കിടിലം ഫിറോസിനെതിരെ ആരോപണം.

ഈ ആരോപണങ്ങളെയും മത്സരാർത്ഥികളുടെ കളിനിയമം മറന്നുള്ള പെരുമാറ്റത്തെയും മോഹൻലാൽ എങ്ങനെയാണ് വീക്ക്‌ലി എപ്പിസോഡിൽ വിലയിരുത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

അതേസമയം, ട്രോളന്മാർക്ക് ഇത് ചാകരയുടെ കാലമാണ്. ബിഗ് ബോസ് വീട്ടിലെ സംഭവവികാസങ്ങളുടെ ചുവടുപിടിച്ച് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീടിനകത്ത് മുട്ടൻവഴക്ക് നടക്കുമ്പോഴും അതിലൊന്നും ശ്രദ്ധിക്കാതെ വീടിനു പുറത്ത് മെഡിറ്റേഷനിൽ ഇരിക്കുന്ന സൂര്യയുടെ വിഷ്വലുകൾ കഴിഞ്ഞ എപ്പിസോഡുകളിൽ ശ്രദ്ധ നേടിയിരുന്നു. ‘പ്രപഞ്ചശക്തി എനിക്ക് ശക്തി തരൂ, ഞാനാണ് ബിഗ് ബോസ് വിന്നർ,’ എന്നൊക്കെയായിരുന്നു മെഡിറ്റേഷനിടെ സൂര്യ ഉരുവിട്ടത്. അതിനെ ചൊല്ലി നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുകയും വീടിനു പുറത്തെ കാര്യങ്ങൾ വീടിനകത്ത് പരാമർശിക്കുകയും മത്സരാർത്ഥികളെ നിരന്തരമായി മാനസികമായി ആക്രമിക്കുകയും നിരവധി തവണ താക്കീത് നൽകിയിട്ടും തെറ്റുകൾ ആവർത്തിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു കഴിഞ്ഞ ആഴ്ച കിടിലം ഫിറോസിനെയും സജ്നയേയും ഷോയിൽ നിന്നും പുറത്താക്കിയത്. ഇത്തവണ റംസാനും കിടിലം ഫിറോസും ഋതു മന്ത്രയും അടക്കമുള്ള മത്സരാർത്ഥികൾ ചെയ്ത പ്രവൃത്തികളിൽ പ്രേക്ഷകരുടെ വിമർശനം ഉയരുകയാണ്. ഈ സാഹചര്യത്തിൽ അച്ചടക്കനടപടിയുടെ ഭാഗമായി മോഹൻലാൽ ആരെയാവും പുറത്താക്കുക എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.

ചെരിപ്പെറിഞ്ഞ റംസാനെയും ചെരിപ്പേറിനെ ന്യായീകരിച്ച നോബിയേയും ട്രോളന്മാർ വിടാതെ പിന്തുടരുകയാണ്.

ട്രോളുകൾ പങ്കുവയ്ക്കുമ്പോഴും കിടിലം, റംസാൻ എന്നീ മത്സരാർത്ഥികളുടെ ചെയ്തികളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രേക്ഷകർ വാരാന്ത്യ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ്. സജ്ന ഫിറോസ് ഖാൻ മത്സരാർത്ഥികളുടെ കാര്യത്തിൽ ബിഗ് ബോസ് എടുത്ത ഉറച്ച നിലപാട് ഈ ആഴ്ചയും ആവർത്തിക്കപ്പെടുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

Read more: Bigg Boss Malayalam Season 3 latest Episode 23 April Highlights: റംസാനും അഡോണിയും ജയിലിലേക്ക്

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 trolls

Next Story
Bigg Boss Malayalam Season 3 latest Episode 23 April Highlights: റംസാനും അഡോണിയും ജയിലിലേക്ക്Bigg Boss, Bigg Boss Nattukoottam Jail nomination, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com