Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഓവിയ ആവാനാണോ സൂര്യയുടെ ശ്രമമെന്നു ഞാൻ ഭയക്കുന്നു; ആശങ്ക പങ്കുവച്ച് മണിക്കുട്ടൻ

Bigg Boss Malayalam Season 3: തമിഴ് ബിഗ് ബോസ് ഷോയിലെ മത്സരാർത്ഥിയായിരുന്ന ഓവിയ, ഷോയ്ക്കിടെ സഹ മത്സരാർത്ഥിയായ ആരവുമായി പ്രണയത്തിലാവുകയും ആരവ് പ്രണയം നിരസിച്ചതോടെ ബിഗ് ബോസ് ഹൗസിനകത്തെ പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു

Bigg Boss Surya Manikuttan love, Oviya tamil bigg boss, Oviya Aarav love story, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

Bigg Boss Malayalam Season 3: പരസ്പരമുള്ള സൗഹൃദം മറന്ന് മത്സരിക്കാനായി മാത്രം ഓരോ മത്സരാർത്ഥികളും സ്ട്രാറ്റജി കളിക്കുന്ന പ്ലാറ്റ് ഫോമാണ് ബിഗ് ബോസ്. കരച്ചിലും  ഗ്രൂപ്പിസവും മാനസിക ആക്രമണവും  എന്തിന് പ്രണയം വരെ ബിഗ് ബോസ് വീടിനകത്ത് സ്ട്രാറ്റജി ആയി ഉപയോഗിക്കപ്പെടുന്ന കാഴ്ചകൾ ബിഗ് ബോസ് പ്രേക്ഷകർ ഇതിനകം കണ്ടു കഴിഞ്ഞിട്ടുണ്ട്.

Read more: ബിഗ് ബോസ് വീടിനകത്തെ സൂര്യയുടെ പെരുമാറ്റം വേദനിപ്പിച്ചു: തുറന്നു പറഞ്ഞ് മാതാപിതാക്കൾ

ബിഗ് ബോസ് മലയാളം സീസണിലും അത്തരം ചില ലവ് സ്ട്രാറ്റജികൾ നടക്കുന്നുണ്ടോ എന്ന് പ്രേക്ഷകർ പൊതുവെ സംശയിക്കുന്നുണ്ട്. അതിലൊന്ന് അഡോണിയും ഏഞ്ചലും തമ്മിലുള്ള റിലേഷൻഷിപ്പായിരുന്നു. ഏഞ്ചൽ ലവ് സ്ട്രാറ്റജിയാക്കി ഫേക്ക് ആയി കളിക്കുന്നു എന്ന വിമർശനം പ്രേക്ഷകരിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. എലിമിനേഷനിൽ ഏഞ്ചൽ പുറത്തുപോയതോടെ അതുമായി ബന്ധപ്പെട്ട ചർച്ചകളും അവസാനിച്ചു.

Read more: Bigg Boss Malayalam: മണിക്കുട്ടനോടുള്ള എന്റെ പ്രണയം ജനങ്ങൾ നെഗറ്റീവായി കാണുമോ?; ഭാഗ്യലക്ഷ്മിയോട് സൂര്യ

Bigg Boss Surya Manikuttan love, Oviya tamil bigg boss, Oviya Aarav love story, Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls, mohanlal bigg boss malayalam, mohanlal, bigg boss mohanlal, bigg boss malayalam 3 contestants list, bigg boss malayalam 3 contestants, bigg boss malayalam 2021, bigg boss malayalam 2021 live, bigg boss malayalam watch online, Big Boss Malayalam Season 3 live updates, Big Boss Malayalam live, മോഹൻലാൽ, ബിഗ് ബോസ് മലയാളം സീസണ്‍ 3, Big boss 3, ബിഗ് ബോസ് 3

എന്നാൽ ഇപ്പോൾ പ്രേക്ഷകരെയും വീടിനകത്തുള്ളവരെയും ഒരുപോലെ കുഴപ്പത്തിലാക്കുന്നത് സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള വൺവേ പ്രണയമാണ്. സൂര്യയുടെ സ്ട്രാറ്റജിയാണോ ഈ പ്രണയമെന്നാണ് മത്സരാർത്ഥികളും പ്രേക്ഷകരും ഒന്നടക്കം ചോദിക്കുന്നത്. ഇപ്പോഴിതാ, ഇക്കാര്യം അനൂപുമായും നോബിയുമായും ചർച്ച ചെയ്യുകയാണ് മണിക്കുട്ടൻ.

സൂര്യയോട് തനിക്കുള്ളത് സൗഹൃദം മാത്രമാണെന്ന് പലകുറി മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുള്ളതാണ്.  എന്നാൽ മണിക്കുട്ടനെ വിടാതെ പിന്തുടരുന്ന സൂര്യയെ ആണ് ഇപ്പോഴും കാണാനാവുന്നത്. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മണിക്കുട്ടന്റെ പേര് വലിച്ചിടുന്നതും ഇടയ്ക്കിടെ  ക്യാമറയോട് മണിക്കുട്ടനെ കുറിച്ച് സംസാരിക്കുന്നതുമാണ് ബിഗ് ബോസ് വീട്ടിൽ സൂര്യയുടെ പ്രധാന ഹോബി.

അനാവശ്യമായി പല സംഭാഷണങ്ങളിലേക്കും തന്നെ വലിച്ചിടുന്ന  സൂര്യയുടെ സംസാരം മണിക്കുട്ടനെയും അസ്വസ്ഥനാക്കുന്നുണ്ട്.  12 വർഷമായി പരിചയമുള്ള, പുറത്ത് മറ്റൊരാളായി പെരുമാറുന്ന സൂര്യ വീടിനകത്ത് തന്നോട് എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് എന്ന കാര്യത്തിൽ മണിക്കുട്ടനും സംശയങ്ങളുണ്ട്.  ഇന്നലെ ഇക്കാര്യം അനൂപുമായി ചർച്ച ചെയ്യുന്ന മണിക്കുട്ടന്റെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

തമിഴ് സീസൺ ഒന്നിലെ ഓവിയ ആണ്  തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാർത്ഥിയെന്നും പൂളിൽ ചാടി ഓവിയ നേടിയത് ജനങ്ങളുടെ ഹൃദയം ആണെന്നും  സൂര്യ തന്നോട് പറഞ്ഞിരുന്നു എന്നാണ് മണിക്കുട്ടൻ അനൂപിനോട് വ്യക്തമാക്കിയത്.

 

തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ 2017 പതിപ്പിലെ സെൻസേഷൻ താരമായിരുന്നു ഓവിയ ഹെലൻ. ഷോയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു ഓവിയ സഹ മത്സരാർത്ഥിയായ ആരവുമായി പ്രണയത്തിലായത്. ആരവ് ഓവിയയുടെ പ്രണയം നിരസിച്ചതോടെ ഓവിയ ബിഗ് ബോസ് ഹൗസിനകത്തെ പൂളിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.  പിന്നീട് വൈകാരികമായ കാരണങ്ങളാൽ ഓവിയ ഷോ വിട്ടു പോവുകയും ചെയ്തു.

ഓവിയയെ പോലെ സൂര്യയും ലവ് സ്ട്രാറ്റജിയാണോ കളിക്കുന്നതെന്ന് മണിക്കുട്ടനും സംശയിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് ഇന്നലത്തെ മണിക്കുട്ടന്റെ സംസാരം വ്യക്തമാക്കുന്നത്.

Read more: സൂര്യയുടെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് മണിക്കുട്ടൻ; വീഡിയോ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 surya love strategy towards manikuttan oviya helen aarav relation

Next Story
Bigg Boss Malayalam Season 3 Latest Episode 01 April Highlights: അടുക്കളപ്പോരുമായി ഫിറോസും സജ്നയുംBigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com