Bigg Boss Malayalam Season 3: സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ബിഗ് ബോസ് വീടിനകത്ത് പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്. ഇതുവരെ സൂര്യയ്ക്ക് പോസിറ്റീവ് ആയൊരു മറുപടി മണിക്കുട്ടൻ നൽകിയിരുന്നില്ല. ഇപ്പോഴിതാ, തന്റെ നിലപാടുകൾ വ്യക്തമാക്കുകയാണ് മണിക്കുട്ടൻ. ഗെയിം പ്ലാനായി പ്രണയം ഉപയോഗിക്കാൻ എനിക്കിഷ്ടമല്ലെന്ന് തുറന്നു പറയുകയാണ് മണിക്കുട്ടൻ.
Read more: അങ്ങനെ ആരുമിപ്പോൾ ഉറങ്ങേണ്ട, നട്ടപ്പാതിരയ്ക്കും ടാസ്ക് കൊടുത്ത് ബിഗ് ബോസ്; വീഡിയോ
“ഇവിടെ എനിക്ക് പ്രണയിക്കാൻ സമയമില്ല. ഇവിടെ എനിക്ക് 100 ദിവസം ഉള്ളൂ. ഇവിടെ ഞാൻ ഒന്ന് വീക്ക് ആയി കഴിഞ്ഞാൽ ചിലപ്പോൾ പലർക്കും അതൊരു ഗെയിം പ്ലാനായി മാറും. ഞാനത് ആഗ്രഹിക്കുന്നില്ല. ഇവിടെ സ്ട്രോങ്ങ് ആയിട്ട് നിൽക്കണം. സൂര്യക്ക് അങ്ങനെയാണെങ്കിൽ പ്രണിയിക്കാൻ നമുക്ക് സമയം ഉണ്ട്, ആരായാലും. പക്ഷേ ഇവിടെ നിങ്ങൾ നൂറുദിവസവും ഉണ്ടായിരിക്കണം. നമ്മുടെ ഓരോ മിനിറ്റും വാല്യുബിൾ ആണ്. അതിൽ പ്രണയം വരുന്നതിൽ തടസ്സം വിചാരിക്കേണ്ട. പക്ഷേ പ്രണയത്തിനായി നമുക്ക് നിൽക്കാൻ പറ്റില്ല,” എന്നാണ് മണിക്കുട്ടൻ സൂര്യയോട് പറഞ്ഞത്.
വീട്ടിലെ മത്സരാർത്ഥികൾ പലരും രഹസ്യമായും പരസ്യമായും ഇക്കാര്യം പറഞ്ഞു നടക്കുന്ന കാര്യവും സൂര്യയും മണിക്കുട്ടനും ചർച്ച ചെയ്തു. “ഒരു സഹോദരിയുടെ സ്ഥാനത്ത് നിന്ന് പറയുകയാണ്, വെറുതെ എന്തിനാണ് ചീത്തപ്പേര് ഉണ്ടാക്കുന്നത്?,” എന്ന് സജ്ന തന്നോട് ചോദിച്ചതായി സൂര്യ മണിക്കുട്ടനോട് പറഞ്ഞു.
മണിക്കുട്ടൻ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ സങ്കടത്തോടെയാണ് സൂര്യ ആ വാക്കുകളെ കേട്ടിരുന്നത്. മണിക്കുട്ടൻ സംസാരിച്ചു എണീറ്റുപോയതിനു ശേഷം, കവിത എഴുതി കൊടുത്തു, കണ്ണുകളിലൂടെ പ്രണയം പറഞ്ഞു, ഇനിയും ഇഷ്ടമാണ് എന്ന് ഞാനെങ്ങനയൊണ് പറയേണ്ടത് എന്ന് സ്വയം സംസാരിക്കുന്ന സൂര്യയെയാണ് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തത്.
കഴിഞ്ഞ ആഴ്ച വാരാന്ത്യ എപ്പിസോഡിനെത്തിയ മോഹൻലാലും മണിക്കുട്ടനോട് സൂര്യയുടെ പ്രണയത്തെ കുറിച്ചു ചോദിച്ചിരുന്നു. “ജീവിതത്തിൽ ഇനിയൊരു പ്രണയമുണ്ടെങ്കിൽ അത് വിവാഹത്തിൽ എത്താൻ വേണ്ടിയാവണം,” എന്നാണ് മണിക്കുട്ടൻ മോഹൻലാലിന് ഉത്തരമേകിയത്.
Read more Bigg Boss Stories Here:
- Bigg Boss Malayalam Season 3 Latest Episode 17 March Highlights: പരസ്പരം കൊമ്പുകോർത്ത് സായിയും ഫിറോസും
- Bigg Boss Malayalam 3: ബിഗ് ബോസ് നൽകിയ നിർദ്ദേശം കേട്ട് തലയ്ക്ക് കൈവെച്ച് ഭാഗ്യലക്ഷ്മി; വീഡിയോ
- Bigg Boss Malayalam: തുമ്പീ ചെവി പൊത്തിക്കോ, ഇതൊന്നും കുട്ടികൾ കേൾക്കാൻ കൊള്ളൂല; ഭാഗ്യലക്ഷ്മിയോട് മണിക്കുട്ടൻ
- Bigg Boss Malayalam Season 3 Latest Episode 18 March Live Updates: റംസാന്റെ തകർപ്പൻ ഡാൻസ് കണ്ട് കിളിപോയി ഡിംപൽ; ബിഗ് ബോസിൽ ഇന്ന്
- Bigg Boss Malayalam 3: മണിക്കുട്ടനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് സൂര്യ; വീഡിയോ