scorecardresearch

Bigg Boss Malayalam 3: കാർത്തുമ്പിയും മാണിക്യനുമായി സൂര്യയും മണിക്കുട്ടനും; വീഡിയോ

Bigg Boss Malayalam Season 3: മറ്റാരുമറിയാതെ ബിഗ് ബോസ് ഹൗസിൽ സൂര്യ സ്നേഹിക്കുന്ന ആ ഒരാൾ മണിക്കുട്ടനോ?

Big boss, ബിഗ് ബോസ്, Big Boss Malayalam Season 3, bigg boss malayalam season 3 March 07 episode, Bigg Boss malayalam day 20, bigg boss malayalam season 3 today episode, Bigg Boss malayalam surya love story, Bigg Boss malayalam surya manikuttan love story, Bigg Boss malayalam trolls

Bigg Boss Malayalam 3: പല ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള ആളുകൾ നൂറു ദിവസം ഒരു വീട്ടിൽ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നതിന്റെ നേർക്കാഴ്ച ഒരുക്കുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മുൻപു ഒട്ടും പരിചയമില്ലാത്തവർക്ക് ആത്മസുഹൃത്തുക്കളായി മാറാനും പരിചയമുള്ളവർ ബന്ധശത്രുക്കളായി മാറാനുമൊക്കെ നിമിഷങ്ങൾ മാത്രം മതി ബിഗ് ബോസ് വീടിനകത്ത്. സൗഹൃദം, ശത്രുത, പക, പ്രണയം തുടങ്ങി എല്ലാവിധ വികാരങ്ങളുടെയും സമ്മിശ്രലോകമാണ് ബിഗ് ബോസ് ഹൗസ്.

Read more: ഐശ്വര്യ റായിയെ ഓർമ്മിപ്പിച്ച് ബിഗ് ബോസ് താരം; സൂര്യ മേനോനെ കുറിച്ച് കൂടുതലറിയാം

പുതിയ സീസണും ഏതാനും പ്രണയങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്നലത്തെ വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ എത്തിയപ്പോൾ ചർച്ച ചെയ്തതും ബിഗ് ബോസ് ഹൗസിലെ ചില പ്രണയങ്ങളെ കുറിച്ചാണ്. അഡോണിയും ഏഞ്ചലും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും മോഹൻലാൽ എടുത്തു ചോദിക്കുകയുണ്ടായി.

ഒപ്പം, ആരാണ് ബിഗ് ബോസ് ഹൗസിൽ മറ്റാരുമറിയാതെ സൂര്യ സ്നേഹിക്കുന്ന ആ ഒരാൾ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ഈ വീട്ടിൽ എനിക്കൊരാളെ വലിയ ഇഷ്ടമാണെന്ന് ക്യാമറയെ നോക്കി സൂര്യ പറഞ്ഞതിനെ തുടർന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

മറ്റാരോടും പറയാതെ ഞാൻ സൂക്ഷിക്കുന്നത്, അങ്ങനെ തന്നെയിരിക്കട്ടെ എന്നായിരുന്നു സൂര്യയുടെ മറുപടി. സൂര്യയുടെ സ്നേഹവും പ്രണയവും ആദരവും പിടിച്ചുപറ്റിയത് മണിക്കുട്ടനാണോ എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലും ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“നമ്മൾ കാണാതെ പോയ ആ കാർത്തുമ്പിപെണ്ണ് ഇന്നും ബിഗ്‌ബോസ് വീട്ടിൽ കണ്ണീരും കിനാവുമായി അലഞ്ഞുതിരിയുന്നുണ്ട്. പക്ഷെ മാണിക്യനോ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read more: Bigg Boss Malayalam 3: ബിഗ് ബോസ് ഹൗസിൽ നിന്നും മിഷേൽ പുറത്തേക്ക്

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam season 3 suriya love story