ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ മത്സരിക്കുന്നുണ്ടോ? അർജുന്റെ മറുപടി

യൂട്യൂബ് വീഡിയോകളിലൂടെ തരംഗമായി മാറിയ അർജുനും ഇത്തവണ ബിഗ് ബോസ് ഷോയിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

arjun, big boss, ie malayalam

Bigg Boss Malayalam Season 3: ഫെബ്രുവരി പകുതിയോടെ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ വരുന്നുവെന്ന വാർത്തകൾ പുറത്തു വന്നതോടെ ആരൊക്കെയാവും പുതിയ സീസണിലെ മത്സരാർത്ഥികൾ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. വിവിധ മേഖലകളിൽ കഴിവു തെളിയിക്കുകയും ജനശ്രദ്ധ നേടുകയും ചെയ്യുന്ന മത്സരാർത്ഥികൾ ഈ സീസണിൽ ഉണ്ടെന്ന രീതിയിലുള്ള പ്രവചനങ്ങളും ഉയരുന്നുണ്ട്. സിനിമാതാരങ്ങൾ, സീരിയൽ ആർട്ടിസ്റ്റുകൾ, യൂട്യൂബർ-ടിക്ടോക് താരങ്ങൾ എന്നിവരുടെയെല്ലാം പേരുകൾ ഉയർന്നുവരുന്നുണ്ട്.

ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് റോസ്റ്റിങ് വീഡിയോകളിലൂടെ തരംഗമായി മാറിയ യൂടൂബർ അർജുന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. ഇപ്പോഴിതാ, താൻ ബിഗ് ബോസിൽ ഉണ്ടെന്ന തരത്തിൽ ഉയരുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് അർജുൻ.

തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബിഗ് ബോസ് ഷോയെ അൽപമൊന്ന് റോസ്റ്റ് ചെയ്തുകൊണ്ടാണ് അർജുന്റെ വീഡിയോയും ആരംഭിക്കുന്നത്. ബിഗ് ബോസിന്റെ ഓഡിഷനു പോവുന്നതും അവിടെ നേരിടേണ്ടി വരുന്ന ചോദ്യങ്ങളും ഒടുവിൽ ഓഡിഷനിൽ നിന്നു പുറത്താകുന്നതുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട് അർജുൻ. എന്തായാലും, വീഡിയോയ്ക്ക് അവസാനം താൻ ബിഗ് ബോസിലേക്ക് ഇല്ലെന്നും താനവിടെ ഫിറ്റ് ആവുമെന്ന് തോന്നുന്നില്ലെന്നുമാണ് അർജുൻ പറയുന്നത്.

നടൻ കൃഷ്ണകുമാറിന്റെ മക്കളും അഹാനയുടെ സഹോദരിമാരുമായ ദിയയും ഇഷാനിയും ബിഗ് ബോസിൽ ഉണ്ടെന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ദിയയും ഈ വാർത്ത വ്യാജമാണെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡോ. രജത് കുമാർ എന്ന മത്സരാർത്ഥിയായിരുന്നു സമൂഹമാധ്യമങ്ങളിൽ ഏറെ ഓളം സൃഷ്ടിച്ച ഒരാൾ. എന്നാൽ മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാർ ഷോയിൽ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്കാരങ്ങൾ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് സീസൺ 3 ഫെബ്രുവരി പകുതിയോടെ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam season 3 starts 2021 february youtuber arjun arjyou response

Next Story
‘പൗർണമിതിങ്കൾ’ താരം വിഷ്ണുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾPournamithinkal, Pournamithinkal Vishnu Engagement, Vishnu Nair engagement, Pournamithinkal Prem Engagement, പൗർണമിതിങ്കൾ, പൗർണമിതിങ്കൾ പ്രേം, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com